‘ആണി മാഫിയ’ നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം

ബെംഗളൂരു, ട്രാഫിക് കുരുക്കും തകർന്ന റോഡുകളും കാരണം വലയുന്ന ബെംഗളൂരു നഗരവാസികൾക്ക് മേൽ പുതിയൊരു ദുരിതം കൂടി പെയ്തിറങ്ങുന്നു. നഗരത്തിൽ ഒരിടവേളയ്ക്ക് ശേഷം കുപ്രസിദ്ധമായ ‘നെയിൽസ് പഞ്ചർ മാഫിയ’ (ആണി മാഫിയ) വീണ്ടും പിടിമുറുക്കുന്നതായി റിപ്പോർട്ടുകൾ. റോഡുകളിൽ മനഃപൂർവ്വം ആണികളും സ്ക്രൂകളും ബ്ലേഡുകളും വിതറി വാഹനങ്ങൾ പഞ്ചറാക്കി പണം തട്ടുന്ന സംഘമാണ് സിലിക്കൺ സിറ്റിയിലെ യാത്രക്കാരുടെ ജീവൻ വെച്ച് പന്താടുന്നത്. Ni അടുത്തിടെ മാഗഡി റോഡിലെ ബ്യാദരഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നൂറുകണക്കിന് ആണികളാണ് റോഡിൽ മനഃപൂർവ്വം വിതറിയ നിലയിൽ കണ്ടെത്തിയത്. ഓഫീസ് സമയങ്ങളിൽ…

Read More

അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ

തിരുവനന്തപുരം കിളിമാനൂരില്‍ മന്ത്രവാദത്തിന്റെ മറവില്‍ പീഡനം നടത്തിയ കേസില്‍ ജ്യോത്സ്യൻ അറസ്റ്റില്‍. കടയ്ക്കല്‍ സ്വദേശി ശരത് ബാബു ആണ് പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. അമ്മയും രണ്ടു പെണ്‍കുട്ടികളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. അമ്മയുടെ പേരിലുള്ള ഭൂമിയുടെ വിൽപനയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇത് തീര്‍ക്കുന്നതിനായാണ് കുടുംബം ശരത് ബാബുവിനെ സമീപിച്ചത്. പിന്നാലെ ഭൂമിയുടെ വില്‍പന നടന്നു. ഇതോടെ ഇയാളിലുള്ള കുടുംബത്തിന്റെ വിശ്വാസ്യത വർധിച്ചു. ഇതിന് ശേഷം ഇയാള്‍ വീട്ടില്‍ നിത്യസന്ദര്‍ശകനായി. അമ്മയുടെ ദോഷം മാറ്റാന്‍ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്…

Read More

മലയാളി ക്യാബ് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച് മെഴ്‌സിഡസ് ബെൻസ് കാറിൽ എത്തിയ അഞ്ചംഗ സംഘം

ബെംഗളൂരു: വിമാനത്താവളത്തിൽ നിന്ന് മടങ്ങുകയായിരുന്ന മലയാളി ക്യാബ് ഡ്രൈവറെയും സുഹൃത്തുക്കളെയും ലക്ഷ്വറി കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ നിർത്തി കൊള്ളയടിച്ചു. കഴിഞ്ഞ ആറുമാസമായി ബെംഗളൂരുവിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളി യുവാവ് മുഹമ്മദ് റഫീഖ് (30), സുഹൃത്തുക്കളായ ദീപക്, ജാബിർ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഒരു സ്ത്രീയെച്ചൊല്ലിയുള്ള മുൻവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. മെയ് 21-ന് പുലർച്ചെ ഒരു മണിയോടെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സുഹൃത്ത് ദീപക്കിനെയും കൂട്ടി റഫീഖ് മടങ്ങുന്നതിനിടെയാണ് സംഭവം. വെളുത്ത മെഴ്‌സിഡസ് ബെൻസ് കാറിലെത്തിയ അഞ്ചംഗ…

Read More

മുഖംമൂടി ധരിച്ചെത്തിയവർ കുട്ടിക്ക് ബലമായി കുത്തിവെപ്പ് എടുത്തതായി പരാതി; ദുരൂഹതയെന്ന് പോലീസ്, ഗ്രാമങ്ങളിൽ ഭീതി

nurse injection hospital doctor

ബെംഗളൂരു: വീട്ടിൽ കളിച്ചുകൊണ്ടിരുന്ന പതിനൊന്നുകാരനെ ബൈക്കിലെത്തിയ മുഖംമൂടിധാരികൾ ബലമായി കുത്തിവെച്ചതായി പരാതി. ധാർവാഡ് ജില്ലയിലെ കുന്ദ്‌ഗോൾ താലൂക്കിലെ നെലഗുദ്ദ ഗ്രാമത്തിലാണ് സംഭവം. നെലഗുദ്ദ സ്വദേശിയായ മണികണ്ഠ ഗാനിഗേര എന്ന കുട്ടിയെയാണ് അജ്ഞാതർ കുത്തിവെച്ചതായി പരാതി ഉയർന്നത്. സംഭവത്തെത്തുടർന്ന് നെലഗുദ്ദയും പരിസര ഗ്രാമങ്ങളും കടുത്ത ഭീതിയിലാണ്. കുട്ടിയെ നിലവിൽ ഹുബ്ബള്ളി കിംസ് (KIMS) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മൊഴി പ്രകാരം, മാതാപിതാക്കൾ വയലിൽ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിന് ശേഷം വീട്ടിൽ തനിച്ചായിരുന്ന കുട്ടിയോട് ബൈക്കിലെത്തിയ രണ്ട് മുഖംമൂടിധാരികൾ മാതാപിതാക്കളെക്കുറിച്ച് തിരക്കി. അവർ വയലിലാണെന്ന്…

Read More

മാട്രിമോണിയലിൽ ‘ഡോക്ടർ’ ചമഞ്ഞ് ബെംഗളൂരുവില്‍ നിന്നടക്കം പത്തിലധികം യുവതികളെ വഞ്ചിച്ചു; അമ്മയും മകനും ഒളിവിൽ

ബെംഗളൂരു: മാട്രിമോണിയൽ വെബ്‌സൈറ്റുകളിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് ഡോക്ടറാണെന്ന് ആൾമാറാട്ടം നടത്തി പത്തിലധികം യുവതികളെ കോടികളുടെ സാമ്പത്തിക തട്ടിപ്പിന് ഇരയാക്കിയ ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നു. ബെംഗളൂരുവിലും മൈസൂരിലുമായി നിരവധി യുവതികളിൽ നിന്ന് വിവാഹ വാഗ്ദാനം നൽകി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത മുഖ്യസൂത്രധാരൻ പ്രദീപ് സോളമൻ, ഇയാൾക്ക് കൂട്ടുനിന്ന അമ്മ കലാവതി എന്നിവർക്കെതിരെ ബെംഗളൂരു അഡുഗോഡി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ‘ഡോ. പ്രദീപ് സോളമൻ’ എന്ന പേരിൽ മാട്രിമോണിയൽ സൈറ്റുകളിൽ ഉയർന്ന പദവിയുള്ള ഉദ്യോഗസ്ഥനാണെന്ന് കാണിച്ചാണ് പ്രതി പ്രൊഫൈൽ…

Read More

24 കോടി തട്ടിയെടുത്തിട്ടും കൊതിതീരാതെ തട്ടിപ്പുകാർ; സ്വർണ്ണപ്പണയ ശ്രമത്തിനിടെ ബെംഗളൂരുവിൽ വൻ ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ് പുറത്ത്

ബെംഗളൂരു: കർണാടകയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി മാസങ്ങളോളം മുറിയിൽ പൂട്ടിയിട്ട് (ഡിജിറ്റൽ അറസ്റ്റ്) ബെംഗളൂരു സ്വദേശിയായ വൃദ്ധയിൽ നിന്ന് സൈബർ ക്രിമിനലുകൾ തട്ടിയെടുത്തത് 24 കോടിയോളം രൂപ. ബെംഗളൂരു ശിവാജിനഗർ സ്വദേശിയായ ലക്ഷ്മി രാമമൂർത്തിയാണ് ഈ വൻ കെണിയിൽ അകപ്പെട്ടത്. ലക്ഷ്മിക്ക് അടുത്തിടെ സ്വത്ത് വിറ്റ വകയിൽ വലിയ തുക ലഭിച്ച വിവരം മനസ്സിലാക്കിയാണ് തട്ടിപ്പുകാർ ഇവരെ ലക്ഷ്യമിട്ടത്. ഈ വർഷം ജനുവരി മാസത്തിലാണ് തട്ടിപ്പുകാർ…

Read More

പരോളിലിറങ്ങി മുങ്ങി എമ്പുരാൻ അടക്കമുളള സിനിമകളിൽ അഭിനയിച്ചുപോന്ന കൊലക്കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ

അഹമ്മദാബാദ്: കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി മുങ്ങിയ പ്രതി 12 വർഷത്തെ ഒളിവുജീവിതത്തിന് ശേഷം പോലീസിന്റെ പിടിയിലായി. ഹേമന്ത് വൈഷ്ണവ് എന്ന പ്രതിയാണ് അഹമ്മദാബാദിൽ വെച്ച് അറസ്റ്റിലായത്. ഒളിവിലായിരുന്ന കാലയളവിൽ പേര് മാറ്റി സിനിമാരംഗത്ത് സജീവമായ ഇയാൾ ബോളിവുഡിലും മലയാളത്തിലും അടക്കം നിരവധി ചിത്രങ്ങളിലും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. 2005 ജൂൺ 15-ന് ഭൂമി തർക്കത്തെച്ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ നാനോ യശ്വന്ത് കാംബ്ലെ എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ ഹേമന്തും സഹോദരനുമടക്കം അഞ്ച് പേർക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.…

Read More

ബെംഗളൂരുവിൽ ഭാര്യയെ കണ്ണ് കെട്ടി കഴുത്തറത്ത് സർപ്രൈസ് കെലപാതകം; മോഷണശ്രമമെന്ന് വരുത്താൻ ശ്രമിച്ച മുൻ ഇൻഫോസിസ് ഉദ്യോഗസ്ഥന് ജീവപര്യന്തം

ബെംഗളൂരു: ഐ.ടി നഗരത്തെ നടുക്കിയ പ്രിയങ്ക ഗുപ്ത കൊലക്കേസിൽ ഭർത്താവും ഇൻഫോസിസ് എച്ച്.ആർ. ഉദ്യോഗസ്ഥനുമായ സതീഷ് ഗുപ്തയ്ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2010 ഓഗസ്റ്റ് പത്തിന് ബെംഗളൂരുവിലെ ഫ്ലാറ്റിൽ വെച്ച് ഡൽഹി പബ്ലിക് സ്കൂൾ അധ്യാപികയായ പ്രിയങ്കയെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഏഴ് വർഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്. മോഷണത്തിനിടെ നടന്ന കൊലപാതകമെന്ന് വരുത്തിത്തീർക്കാൻ പ്രതി നടത്തിയ അതിവിദഗ്ദ്ധമായ നീക്കങ്ങളാണ് ശാസ്ത്രീയ അന്വേഷണത്തിലൂടെ പോലീസ് പൊളിച്ചത്. സംഭവദിവസം പുലർച്ചെ സതീഷ് ജോഗിങ്ങിന് പോയ സമയത്ത്, വീട്ടിൽ അപരിചിതർ…

Read More

ബെംഗളൂരുവിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി വയനാട്ടിൽ നിന്ന് പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിലെ മഡിവാളയിൽ ഇരുപതുകാരിയായ മലയാളി പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസിനെയാണ് കർണാടക പോലീസ് വയനാട്ടിൽ നിന്ന് പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അറസ്റ്റ്. വയനാട്ടിൽ വെച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പ്രതിയെ ട്രാൻസിറ്റ് വാറന്റ് മുഖേന ബെംഗളൂരുവിൽ എത്തിച്ചിട്ടുണ്ട്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇയാളെ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. മേയ് 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബെംഗളൂരുവിൽ പഠിക്കുന്ന പെൺകുട്ടി പഠനത്തോടൊപ്പം സുഹൃത്തുക്കൾ നടത്തുന്ന കഫേയിൽ പാർട്ട് ടൈം ജോലിയും ചെയ്തുവരികയായിരുന്നു.…

Read More

ന​ഗരത്തിലെ ലോഡ്ജുകളിൽ മാത്രമല്ല, വീടുകളിലും വേശ്യാവൃത്തി: 8 സ്ത്രീകളെ രക്ഷപ്പെടുത്തി

ബെം​ഗളൂരു: ബെല്ലാരിയിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തെ പോലീസ് പിടികൂടി. ഗാന്ധിനഗർ, എപിഎംസി, ബ്രൂസ്‌പേട്ട് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലെ നാല് വീടുകളിൽ നിയമവിരുദ്ധമായി പെൺവാണിഭം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. വ്യക്തമായ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് മൂന്ന് സ്റ്റേഷനുകളിലെയും പോലീസ് ഉദ്യോഗസ്ഥർ ഒന്നിച്ച് ചേർന്ന് സംയുക്തമായി ഒരേസമയം ഈ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുകയായിരുന്നു. ആസൂത്രിതമായി നടത്തിയ ഈ ഓപ്പറേഷനിൽ പെൺവാണിഭ റാക്കറ്റിൽ ഉൾപ്പെട്ട ആറ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. റെയ്ഡിനിടെ ഇരകളാക്കപ്പെട്ട എട്ട് സ്ത്രീകളെ പോലീസ് സംഘം…

Read More