മാട്രിമോണിയലിൽ ‘ഡോക്ടർ’ ചമഞ്ഞ് ബെംഗളൂരുവില്‍ നിന്നടക്കം പത്തിലധികം യുവതികളെ വഞ്ചിച്ചു; അമ്മയും മകനും ഒളിവിൽ

ബെംഗളൂരു: മാട്രിമോണിയൽ വെബ്‌സൈറ്റുകളിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് ഡോക്ടറാണെന്ന് ആൾമാറാട്ടം നടത്തി പത്തിലധികം യുവതികളെ കോടികളുടെ സാമ്പത്തിക തട്ടിപ്പിന് ഇരയാക്കിയ ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നു. ബെംഗളൂരുവിലും മൈസൂരിലുമായി നിരവധി യുവതികളിൽ നിന്ന് വിവാഹ വാഗ്ദാനം നൽകി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത മുഖ്യസൂത്രധാരൻ പ്രദീപ് സോളമൻ, ഇയാൾക്ക് കൂട്ടുനിന്ന അമ്മ കലാവതി എന്നിവർക്കെതിരെ ബെംഗളൂരു അഡുഗോഡി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

‘ഡോ. പ്രദീപ് സോളമൻ’ എന്ന പേരിൽ മാട്രിമോണിയൽ സൈറ്റുകളിൽ ഉയർന്ന പദവിയുള്ള ഉദ്യോഗസ്ഥനാണെന്ന് കാണിച്ചാണ് പ്രതി പ്രൊഫൈൽ സൃഷ്ടിച്ചിരുന്നത്. മകന്റെ തട്ടിപ്പുകൾക്ക് അമ്മ കലാവതിയും പൂർണ്ണ പിന്തുണ നൽകി. സമൂഹത്തിൽ തങ്ങൾ വലിയ സമ്പന്നരാണെന്ന് വരുത്തിതീർക്കാൻ മൈസൂരിൽ ഇവർ ഒരു ആഡംബര ബംഗ്ലാവ് വാടകയ്‌ക്കെടുത്തിരുന്നു. ആഡംബര ജീവിതശൈലിയും ബംഗ്ലാവും കണ്ട് വിശ്വസിച്ച് എത്തുന്ന പെൺകുട്ടികളുടെ കുടുംബങ്ങളെ ഇവർ തങ്ങളുടെ വാക്ചാതുരിയിൽ വീഴ്ത്തുകയാണ് പതിവ്.

  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി

വധുവിന്റെ കുടുംബാംഗങ്ങളുടെ പൂർണ്ണ വിശ്വാസം നേടിയെടുത്ത ശേഷം, സാങ്കേതിക കാരണങ്ങളാൽ തന്റെ വൻ തുക ബാങ്കിൽ കുടുങ്ങിക്കിടക്കുകയാണെന്ന് പ്രതി വിശ്വസിപ്പിക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ പണം തിരികെ ലഭിക്കുമെന്നും അടിയന്തിര ആവശ്യത്തിന് കുറച്ചു പണം വേണമെന്നും ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ കൈക്കലാക്കിയിരുന്നത്. സമാനമായ രീതിയിൽ ബെംഗളൂരുവിലെ ഒരു സമ്പന്ന കുടുംബത്തിൽ നിന്ന് അടുത്തിടെ ഇവർ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിരുന്നു. പണം കൈപ്പറ്റിയതിന് പിന്നാലെ അമ്മയും മകനും മുങ്ങുകയായിരുന്നു.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

പ്രദീപിന്റെ വഞ്ചനയ്ക്ക് ഇരയായ ബെംഗളൂരുവിലെയും മൈസൂരിലെയും നിരവധി യുവതികളും അവരുടെ കുടുംബാംഗങ്ങളും തട്ടിപ്പ് തിരിച്ചറിഞ്ഞ് മൈസൂരിലെ ബംഗ്ലാവിന് മുന്നിൽ തടിച്ചുകൂടിയിരിക്കുകയാണ്. അതേസമയം, ഒളിവിൽ പോയ പ്രതികൾക്കായി അഡുഗോഡി പോലീസ് കഴിഞ്ഞ രണ്ടു ദിവസമായി തീവ്രമായ തിരച്ചിൽ നടത്തിവരികയാണ്. പ്രതികളെ പിടികൂടുന്നതിനായി പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts