പരോളിലിറങ്ങി മുങ്ങി എമ്പുരാൻ അടക്കമുളള സിനിമകളിൽ അഭിനയിച്ചുപോന്ന കൊലക്കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ

അഹമ്മദാബാദ്: കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി മുങ്ങിയ പ്രതി 12 വർഷത്തെ ഒളിവുജീവിതത്തിന് ശേഷം പോലീസിന്റെ പിടിയിലായി. ഹേമന്ത് വൈഷ്ണവ് എന്ന പ്രതിയാണ് അഹമ്മദാബാദിൽ വെച്ച് അറസ്റ്റിലായത്.

ഒളിവിലായിരുന്ന കാലയളവിൽ പേര് മാറ്റി സിനിമാരംഗത്ത് സജീവമായ ഇയാൾ ബോളിവുഡിലും മലയാളത്തിലും അടക്കം നിരവധി ചിത്രങ്ങളിലും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.

2005 ജൂൺ 15-ന് ഭൂമി തർക്കത്തെച്ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ നാനോ യശ്വന്ത് കാംബ്ലെ എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ ഹേമന്തും സഹോദരനുമടക്കം അഞ്ച് പേർക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

ആറ് വർഷത്തെ ജയിൽവാസത്തിന് ശേഷം 2014 ജൂലൈയിൽ ഗുജറാത്ത് ഹൈക്കോടതി ഇയാൾക്ക് 30 ദിവസത്തെ പരോൾ അനുവദിച്ചു. എന്നാൽ പരോൾ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ തിരിച്ചെത്താതെ മുങ്ങിയ ഇയാളെ പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

ഒളിവിൽ പോയ ഹേമന്ത് പിന്നീട് ‘ട്വിങ്കിൾ മുകുന്ദ് ദവേ’ എന്ന് പേര് മാറ്റി അഹമ്മദാബാദിലേക്ക് താമസം മാറുകയും നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങുകയും ചെയ്തു. തുടർന്ന് 2017-ൽ മുംബൈയിലെത്തിയ ഇയാൾ ‘സ്പന്ദൻ മോദി’ എന്ന പേരിൽ ബോളിവുഡിൽ സഹനടനായി വേഷങ്ങൾ ചെയ്യാൻ തുടങ്ങി.

  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ

അമിതാഭ് ബച്ചൻ, ആമിർ ഖാൻ, രൺവീർ സിങ് തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പവും ഒട്ടനവധി വെബ് സീരീസുകളിലും ഇയാൾ അഭിനയിച്ചു. കുടുംബവുമായുള്ള ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച ഇയാൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഒന്നും തന്നെ ഉപയോഗിച്ചിരുന്നില്ല.

താൻ സുരക്ഷിതനാണെന്ന വിശ്വാസത്തിൽ കഴിഞ്ഞവർഷം അഹമ്മദാബാദിലേക്ക് മടങ്ങിയെത്തിയ ഇയാളെ, തിരിച്ചറിഞ്ഞ ഒരാൾ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി.ഐ.ഡി) പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
[masterslider id="10"]

Related posts