ബെംഗളൂരു: നഗരത്തിൽ മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ ഒന്നിച്ച് താമസിച്ചിരുന്നവർ അടിച്ചു കൊലപ്പെടുത്തി. ബെംഗളൂരുവിലെ ഗംഗമ്മനഗുഡി പോലീസ് സ്റ്റേഷൻ പരിധിയിലാണ് മനസ്സാക്ഷിയെ നടുക്കിയ കൊലപാതകവും തുടർന്ന് മൃതദേഹം ഒളിപ്പിക്കാനുള്ള ശ്രമവും നടന്നത്. വിദ്യ സാഗർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒന്നിച്ച് താമസിച്ചിരുന്ന മേസ്ത്രിലാൽ, ജിതേന്ദ്ര, രവീന്ദ്ര എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഇവരിൽ രവീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഏകദേശം രണ്ടുമാസം മുൻപാണ് വിദ്യ സാഗർ ഇവരുടെ മുറിയിലേക്ക് താമസം മാറുന്നത്. ജോലിയിൽ സഹായിയായും…
Read MoreCategory: CRIME
ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭർത്താവ്; പത്തുദിവസം മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം, ഭർത്താവടക്കം 6 പേർ വലയിൽ!
ഗുജറാത്ത്: പന്ത്രണ്ട് വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ ഭാര്യയെ വെറും അമ്പതിനായിരം രൂപയ്ക്ക് ഭർത്താവ് വിറ്റ ക്രൂരവും മനുഷ്യത്വരഹിതവുമായ സംഭവം പുറത്ത്. മറ്റൊരു വിവാഹം കഴിക്കുന്നതിനായി സുഹൃത്തുക്കളോടൊപ്പം ചേർന്ന് ഭർത്താവ് തന്നെ ഭാര്യയെ മനുഷ്യക്കടത്തിന് ഇരയാക്കുകയായിരുന്നു. വില്പനയ്ക്ക് ശേഷം തുടർച്ചയായി പത്തുദിവസത്തോളം ക്രൂരമായ കൂട്ടബലാത്സംഗത്തിനും പീഡനങ്ങൾക്കും ഇരയായ യുവതിയെ പോലീസ് സംഘം സാഹസികമായി രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ഉൾപ്പെടെ ആറ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ പലൻപൂരിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്. തുടക്കത്തിൽ ഒരു സാധാരണ കാണാതാകൽ കേസ് എന്ന നിലയിലാണ്…
Read Moreമലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ
മലയാളി യുവാവ് വെട്ടേറ്റുമരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി വേന്ദു എന്ന വിഷ്ണു നായർ (31) ആണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ താണേ വർത്തക് നഗറിൽ ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിൽപ്പെട്ട ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മറ്റൊരു പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വർത്തക് നഗറിലെ മത്സ്യക്കച്ചവടക്കാരും പ്രതികളും തമ്മിലുണ്ടായ തർക്കത്തിൽ വിഷ്ണു ഇടപെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവസ്ഥലത്ത് പൊലീസെത്തി തർക്കം പരിഹരിച്ച് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടിരുന്നു. എന്നാൽ ഇതിന് ശേഷം ബൈക്കിൽ…
Read Moreബെംഗളൂരുവിൽ റോഡ് തർക്കം; നടു റോഡിലിട്ട് കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് അക്രമികൾ
ബെംഗളൂരു: നഗരത്തിലെ വാഹനമോടിക്കുന്നവരുടെ വർദ്ധിച്ചുവരുന്ന അക്രമസ്വഭാവവും പ്രകോപനങ്ങളും വീണ്ടുമൊരു ഞെട്ടിക്കുന്ന സംഭവത്തിന് കാരണമായി. റോഡിലുണ്ടായ നിസ്സാര തർക്കത്തെത്തുടർന്ന് രണ്ടാം പി.യു.സി വിദ്യാർത്ഥിയായ പതിനേഴുകാരനെ ഒരുകൂട്ടം അക്രമികൾ റോഡിന്റെ നടുവിലിട്ട് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു. പാർട്ട് ടൈം ബൈക്ക് ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന വിദ്യാർത്ഥി, സുഹൃത്തുക്കൾക്കൊപ്പം സാധാരണയായി പോകാറുള്ള ജ്യൂസ് കടയിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം പിന്നാലെ വന്ന ഒരു ബൈക്ക് യാത്രികൻ വഴിമാറാൻ ആവശ്യപ്പെട്ട് പലതവണ ഹോൺ മുഴക്കി. വിദ്യാർത്ഥി ഉടൻ തന്നെ വഴിമാറിക്കൊടുത്തുവെങ്കിലും പ്രകോപിതനായ ബൈക്ക് യാത്രികൻ അസഭ്യം…
Read More‘പരിവാഹൻ’ വെബ്‌സൈറ്റ് വഴി രാജ്യവ്യാപക തട്ടിപ്പ്; 24-കാരനായ ടെക്കി പിടിയിൽ
വ്യാജ സർക്കാർ വെബ്‌സൈറ്റുകൾ നിർമ്മിച്ച് രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിവന്ന എംസിഎ ബിരുദധാരിയായ 24-കാരൻ ഉത്തർപ്രദേശിൽ അറസ്റ്റിൽ. യുപിയിലെ ഇറ്റാവ സ്വദേശിയായ അൻഷുൽ യാദവ് ആണ് പോലീസ് പിടിയിലായത്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലിനോട് സാമ്യമുള്ള ‘parivahan.online’ എന്ന വ്യാജ വെബ്‌സൈറ്റ് നിർമ്മിച്ച് ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ തട്ടിയെടുത്തതെന്ന് ഡിസിപി രോഹിത് രാജ്ബീർ സിംഗ് അറിയിച്ചു. ഓൺലൈൻ വഴി വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ബുക്ക് ചെയ്തു നൽകാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഒരു ഉപഭോക്താവിന് പണം നഷ്ടമായതിനെ തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ്…
Read Moreകാരുണ്യത്തിന് പിന്നിലെ ക്രൂരത; വർഷങ്ങളായി ഒപ്പം താമസിപ്പിച്ച സുഹൃത്തിന്റെ 35 ലക്ഷത്തിന്റെ സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ പിടിയിൽ
ബെംഗളൂരു: രാജരാജേശ്വരി നഗറിലെ ബി.ഇ.എം.എൽ ലേഔട്ടിൽ വർഷങ്ങളായി ഒപ്പം താമസിച്ചിരുന്ന സുഹൃത്തിന്റെ ലക്ഷക്കണക്കിന് രൂപ വിലവരുന്ന സ്വർണാഭരണങ്ങളും പണവും കവർന്ന ദമ്പതികൾ പോലീസിന്റെ പിടിയിലായി. ഗണേഷ് (52), ശർമ്മിള (50) എന്നിവരെയാണ് രാജരാജേശ്വരി നഗർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 35 ലക്ഷം രൂപ വിലമതിക്കുന്ന 232 ഗ്രാം സ്വർണാഭരണങ്ങൾ പോലീസ് കണ്ടെടുത്തു. കാഴ്ചശക്തിക്ക് തകരാറുള്ള പത്മജ റാവു എന്ന സ്ത്രീയുടെ പരാതിയിലാണ് അറസ്റ്റ്. വർഷങ്ങൾക്ക് മുൻപ് ഭർത്താവ് ഉപേക്ഷിച്ച പത്മജ, ആദ്യം മകളോടൊപ്പമാണ് താമസിച്ചിരുന്നത്. ശേഷമാണ് 2019-ൽ ഇവർ സുഹൃത്തായ ശർമ്മിളയുടെ…
Read Moreവാടകവീടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം; ബെംഗളൂരുവിൽ ഏഴ് സ്ത്രീകൾ പിടിയിൽ
ബെംഗളൂരു: നഗരത്തിലെ വിവിധയിടങ്ങളിൽ വാടകവീടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം നടത്തിവന്ന ഏഴ് സ്ത്രീകളെ ബെംഗളൂരു സിറ്റി പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരാഴ്ചയായി വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ സി.സി.ബി നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. ഇവരുടെ കെണിയിൽപ്പെട്ട അഞ്ച് സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. കാമാക്ഷിപാളയ പോലീസ് സ്റ്റേഷൻ പരിധിയിലെ ശ്രീഗന്ധ കാവൽ മദ്ദൂരമ്മ ലേഔട്ട്, വിദ്യാരണ്യപുര പോലീസ് സ്റ്റേഷൻ പരിധിയിലെ ടെമ്പിൾ റോഡ്, ബസവേശ്വര നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബി.ഇ.എം.എൽ ലേഔട്ട്…
Read More‘ആണി മാഫിയ’ നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം
ബെംഗളൂരു, ട്രാഫിക് കുരുക്കും തകർന്ന റോഡുകളും കാരണം വലയുന്ന ബെംഗളൂരു നഗരവാസികൾക്ക് മേൽ പുതിയൊരു ദുരിതം കൂടി പെയ്തിറങ്ങുന്നു. നഗരത്തിൽ ഒരിടവേളയ്ക്ക് ശേഷം കുപ്രസിദ്ധമായ ‘നെയിൽസ് പഞ്ചർ മാഫിയ’ (ആണി മാഫിയ) വീണ്ടും പിടിമുറുക്കുന്നതായി റിപ്പോർട്ടുകൾ. റോഡുകളിൽ മനഃപൂർവ്വം ആണികളും സ്ക്രൂകളും ബ്ലേഡുകളും വിതറി വാഹനങ്ങൾ പഞ്ചറാക്കി പണം തട്ടുന്ന സംഘമാണ് സിലിക്കൺ സിറ്റിയിലെ യാത്രക്കാരുടെ ജീവൻ വെച്ച് പന്താടുന്നത്. Ni അടുത്തിടെ മാഗഡി റോഡിലെ ബ്യാദരഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നൂറുകണക്കിന് ആണികളാണ് റോഡിൽ മനഃപൂർവ്വം വിതറിയ നിലയിൽ കണ്ടെത്തിയത്. ഓഫീസ് സമയങ്ങളിൽ…
Read Moreഅമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ
തിരുവനന്തപുരം കിളിമാനൂരില്‍ മന്ത്രവാദത്തിന്റെ മറവില്‍ പീഡനം നടത്തിയ കേസില്‍ ജ്യോത്സ്യൻ അറസ്റ്റില്‍. കടയ്ക്കല്‍ സ്വദേശി ശരത് ബാബു ആണ് പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. അമ്മയും രണ്ടു പെണ്‍കുട്ടികളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. അമ്മയുടെ പേരിലുള്ള ഭൂമിയുടെ വിൽപനയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇത് തീര്‍ക്കുന്നതിനായാണ് കുടുംബം ശരത് ബാബുവിനെ സമീപിച്ചത്. പിന്നാലെ ഭൂമിയുടെ വില്‍പന നടന്നു. ഇതോടെ ഇയാളിലുള്ള കുടുംബത്തിന്റെ വിശ്വാസ്യത വർധിച്ചു. ഇതിന് ശേഷം ഇയാള്‍ വീട്ടില്‍ നിത്യസന്ദര്‍ശകനായി. അമ്മയുടെ ദോഷം മാറ്റാന്‍ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്…
Read Moreമലയാളി ക്യാബ് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച് മെഴ്‌സിഡസ് ബെൻസ് കാറിൽ എത്തിയ അഞ്ചംഗ സംഘം
ബെംഗളൂരു: വിമാനത്താവളത്തിൽ നിന്ന് മടങ്ങുകയായിരുന്ന മലയാളി ക്യാബ് ഡ്രൈവറെയും സുഹൃത്തുക്കളെയും ലക്ഷ്വറി കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ നിർത്തി കൊള്ളയടിച്ചു. കഴിഞ്ഞ ആറുമാസമായി ബെംഗളൂരുവിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളി യുവാവ് മുഹമ്മദ് റഫീഖ് (30), സുഹൃത്തുക്കളായ ദീപക്, ജാബിർ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഒരു സ്ത്രീയെച്ചൊല്ലിയുള്ള മുൻവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. മെയ് 21-ന് പുലർച്ചെ ഒരു മണിയോടെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സുഹൃത്ത് ദീപക്കിനെയും കൂട്ടി റഫീഖ് മടങ്ങുന്നതിനിടെയാണ് സംഭവം. വെളുത്ത മെഴ്‌സിഡസ് ബെൻസ് കാറിലെത്തിയ അഞ്ചംഗ…
Read More