ദയ വേണ്ടാ, കൊന്നുകളഞ്ഞേയ്ക്ക്: കുമാരസ്വാമിയുടെ വിവാദ ഫോണ്‍ സംഭാഷണം

ബംഗളൂരു: ജെ.ഡി.എസ് നേതാവിനെ കൊന്നവരോട് അതേ നാണയത്തില്‍ പ്രതികാരം ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി നിദ്ദേശം നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജെ.ഡി.എസിലെ പ്രാദേശിക നേതാവിന്‍റെ കൊലപാതകികളെ കൊന്നു കളയണമെന്ന് മുതിര്‍ന്ന പൊലിസ് ഓഫീസര്‍ക്ക് നല്‍കിയ നിര്‍ദേശമാണ് പുറത്തായത്.

കൊലപാതകം നടത്താന്‍ കുമാരസ്വാമി നിര്‍ദേശിക്കുന്നതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ സ്വകാര്യചാനലാണ് പുറത്തുവിട്ടത്. ഒരു ദയാദാക്ഷിണ്യം കൂടാതെ പ്രതികളെ വെടിവയ്ക്കാനാണ് അദ്ദേഹം വീഡിയോയില്‍ നിര്‍ദ്ദേശിക്കുന്നത്.

‘പ്രകാശ് നല്ല മനുഷ്യനായിരുന്നു. ഇത്രയും നല്ല മനുഷ്യന്‍ കൊല്ലപ്പെട്ടവാര്‍ത്ത കേട്ട് അക്ഷരാര്‍ഥത്തില്‍ ഞാന്‍ നടുങ്ങിപ്പോയി. ഞാന്‍ ഏറെ നിരാശാജനകനാണ്. ആരാണ് അദ്ദേഹത്തെ ഇങ്ങനെ കൊന്നതെന്ന് അറിയില്ല. ഇത് ചെയ്തത് ആരായാലും ഒരു ദയയും കാണിക്കാതെ അയാളെയും കൊല്ലുക. ഒരു പ്രശ്‌നവും ഉണ്ടാകില്ല’ എന്നാണ് കുമാരസ്വമി വീഡിയോയില്‍ പറയുന്നത്.

അതേസമയം, കുമാരസ്വാമിയുടെ നടപടിക്കെതിരേ ബിജെപി രംഗത്തെത്തി. പ്രകോപനപരവും നിയമസംവിധാനങ്ങളെ വെല്ലുവിളിക്കുന്നതുമാണ് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തി എന്ന് ബിജെപി നേതാവ് ശോഭ കരന്തലജെ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിയന്ത്രണം വിട്ട മണൽ ലോറി വീടിലേക്ക് മറിഞ്ഞു; ഡ്രൈവർ ക്യാബിനിൽ കുടുങ്ങി, കുടുംബാംഗങ്ങൾക്ക് പരുക്ക്
  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
[masterslider id="10"]

Related posts