ബെംഗളൂരു: കുടകില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. 19 കാരിയായ തേജസ്വിനിയാണ് ആത്മഹത്യ ചെയ്തത്. പഠനത്തിന്റെ സമ്മര്‍ദ്ധം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നും വിദ്യാര്‍ഥിനി ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പൊന്നംപേറ്റിലെ ഹാലിഗറ്റു കോളജ് ഓഫ് എന്‍ജിനീയറിങില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന്‍ ലേണിങ് കോഴ്‌സാണ് വിദ്യാര്‍ഥിനി പഠിച്ചിരുന്നത്. പിതാവ് മഹാനന്ദപ്പ. ഇവരുടെ ഏക മകളാണ്. മൂന്ന് ദിവസം മുമ്പാണ് കുട്ടി ജന്‍മദിനം ആഘോഷിച്ചത്. കോളജില്‍ ക്ലാസ്സ് കഴിഞ്ഞതിന് ശേഷം ഹോസ്റ്റല്‍ മുറിയില്‍ വന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.
Read MoreMonth: May 2025
ലക്ഷ്യം ജനങ്ങളുടെ സമാധാന ജീവിതം; വെള്ളപ്പൊക്കത്തിന് കാരണമായ ബംഗളുരുവിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കും – ഡി.കെ ശിവകുമാർ
ബംഗളുരു: വെള്ളപ്പൊക്കത്തിന് കാരണമാകുന്ന ബംഗളുരുവിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നിർദേശം നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. പ്രധാനമായും വെള്ളമൊഴുകുന്നതിന് തടസം സൃഷ്ടിക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനാണ് നിർദേശം. ദുരന്തനിവാരണ നിയമം അനുസരിച്ചാണ് നിർദേശം നൽകിയിരിക്കുന്നത്. ആരുടെയും വസ്തുക്കൾ നശിപ്പിക്കാനോ നീതിരഹിതമായി പ്രവർത്തിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗളുരുവിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി. മഴവെള്ളം തടസമില്ലാതെ ഒഴുകുന്നതിന് സ്ഥിര സംവിധാനം വേണമെന്നും, അതുകൊണ്ടാണ് ഒഴുക്ക് തടസപ്പെടുത്തുന്ന ഇടങ്ങൾ സന്ദർശിക്കാൻ താൻ നേരിട്ട് ഇറങ്ങിയതെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു. വെള്ളത്തിൻ്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുന്ന…
Read Moreമോഷണം തൊഴിലാക്കുന്നത് ശരിയാണോയെന്ന് പൊലീസ്; മൂന്ന് ഭാര്യമാരെയും ഒൻപത് മക്കളെയും സംരക്ഷിക്കാനെന്ന് മറുപടി, പ്രതി പിടിയിൽ
ബംഗളൂരു: തൻ്റെ മൂന്ന് ഭാര്യമാരെയും, ഒൻപത് മക്കളെയും സംരക്ഷിക്കുന്നതിനായി മോഷണം തൊഴിലാക്കി മാറ്റിയ 36കാരനെ അറസ്റ്റ് ചെയ്‌ത് ബെംഗളൂരു പൊലീസ്. ബാബാജാൻ എന്നയാളാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 188 ഗ്രാം സ്വർണാഭരണങ്ങളും 550 ഗ്രാം വെള്ളിയാഭരണങ്ങളും 1500 രൂപയും പൊലീസ് കണ്ടെടുത്തു. മോഷണം തൊഴിലാക്കി മാറ്റുന്നത് ശരിയായ കാര്യമാണോ എന്ന പൊലീസിൻ്റെ ചോദ്യത്തിന് കുടുംബം പോറ്റാനായാണ് മോഷണം നടത്തുന്നതെന്നായിരുന്നു മറുപടി. മൂന്ന് ഭാര്യമാരെയും ഒൻപത് മക്കളെയും താൻ നന്നായി നോക്കുന്നുണ്ടെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ഇയാളെ പിടികൂടിയതിന് പിന്നാലെ എട്ടു മോഷണക്കേസുകളാണ് പൊലീസ് തീർപ്പാക്കിയത്.
Read Moreപ്രണയത്തിൽ നിന്ന് പിന്മാറി യുവാവ്; പിന്നാലെ പതിനായിരം അടി ഉയരത്തിൽ നിന്ന് ചാടി യുവതി, ദാരുണാന്ത്യം
ലണ്ടൻ : പ്രണയം തകർന്നു പിന്നാലെ 10,000 അടി ഉയരത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്ത് സ്‌കൈ ഡൈവറായ യുവതി. ഇംഗ്ലണ്ടിലെ ഡര്‍ഹാം കൗണ്ടിയിലെ ഷോട്ടണ്‍ കോളിയറിലാണ് സംഭവം. 32-കാരിയായ ജേഡ് ഡാമറല്‍ എന്ന യുവതിയാണ് മരിച്ചത്. സ്‌കൈ ഡൈവിങ്ങില്‍ വിദഗ്ധയായ ജേഡ് താഴേയ്ക്ക് ചാടിയശേഷം തൻ്റെ പാരച്യൂട്ട് മനഃപൂര്‍വം തുറക്കാതിരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ജേഡിൻ്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. മാര്‍ക്കറ്റിങ് മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു ജേഡ്. സ്‌കൈ ഡൈവിങ്ങില്‍ വിദഗ്‌ധയാണ്. ജേഡ് നാനൂറിലേറെ…
Read Moreമൂന്ന് കോടിയുടെ മയക്കുമരുന്നുമായി ആഫ്രിക്കൻ പൗരൻ അറസ്റ്റിൽ
ബംഗളൂരു: മൂന്ന് കോടിയുടെ മയക്കുമരുന്നുമായി ആഫ്രിക്കൻ പൗരൻ ബംഗളൂരുവിൽ അറസ്റ്റിൽ. എം.ഡി.എം.എ ഇയാളുടെ കൈയിൽ നിന്ന് പിടിച്ചെടുത്തുവെന്ന് പൊലീസ് അറിയിച്ചു. നൈജീരിയയിൽ നിന്നുള്ള പെപ്പ മോറേപേയിയാണ് പിടയിലായത്. കോളജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിൽക്കുന്നതിനിടെയാണ് ഇയാൾ പിടയിലായതെന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ 2023ൽ തന്നെ ഇയാൾ ബംഗളൂരുവിലെത്തിയതായി വ്യക്തമായതായും പോലീസ് പറഞ്ഞു. ജോലി അന്വേഷിക്കുന്നതിനിടെ ഇയാൾ മയക്കുമരുന്ന് കച്ചവടം തുടങ്ങുകയായിരുന്നു. ഇയാളുടെ വിസാകാലാവധി കഴിഞ്ഞുവെന്നും പൊലീസ് അറിയിച്ചു. കാമനഹള്ളിയിൽ നിന്നുള്ള മറ്റൊരു വിദേശപൗരനിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് വാങ്ങിയത്. ഇയാൾക്ക് മയക്കുമരുന്ന് നൽകിയാളെ കണ്ടെത്താനുള്ള…
Read Moreബി.എഡ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നൂറുകണക്കിനാളുകൾക്ക് പണം നഷ്ടമായി
ബംഗളൂരു: ബി.എഡ് സീറ്റ് വാഗ്ദാനം ചെയ്ത് ബംഗളൂരുവിൽ തട്ടിപ്പ്. നൂറുകണക്കിന് വിദ്യാർഥികളാണ് തട്ടിപ്പിനിരയായത്. ഇതിൽ ഭൂരിപക്ഷവും സ്വകാര്യ സ്കുളുകളിലെ അധ്യാപകരാണ്. ചാമരാജ്പേട്ടിൽ സ്ഥിതി ചെയ്യുന്ന വിഷ്ണു വൊക്കേഷണൽ സ്റ്റഡീസ് എന്ന സ്ഥാപനമാണ് തട്ടിപ്പിന് പിന്നിലെന്ന് വിദ്യാർഥികൾ ആരോപിച്ചു. സ്ഥാപന ഉടമയായ രവി ബാത്ഹള്ളിയാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നും 35,000 രൂപയാണ് ഓരോരുത്തരിൽ നിന്നും ഇയാൾ സീറ്റിനായി ഈടാക്കിയതെന്നും ഇതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ വിദ്യാർഥികൾ ആരോപിച്ചു. മാനേജ്മെന്റ് ക്വാട്ടയിൽ വിദ്യാർഥികൾക്ക് സീറ്റ് നൽകുമെന്നാണ് സ്ഥാപന ഉടമ വിശ്വസിപ്പിച്ചിരുന്നത്.അതേസമയം, തട്ടിപ്പ് പുറത്ത് വന്നതോടെ ഇക്കാര്യത്തിൽ വിശദീകരണവുമായി…
Read Moreവീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; കർണാടക സ്വദേശികളായ സ്ത്രീയും പുരുഷനും പിടിയിൽ
കോഴിക്കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ കര്‍ണാടക സ്വദേശികളായ രണ്ട് പേർ പിടിയിൽ. കര്‍ണാടക സ്വദേശികളായ നാടോടികളായ സ്ത്രീയും പുരുഷനുമാണ് പിടിയിലായത്. കോഴിക്കോട് പുതിയകടവിലാണ് സംഭവം. കുട്ടിയെ ചാക്കിലാക്കി കൊണ്ടുപോകാനായിരുന്നു ശ്രമം. പിന്നാലെ കുടെയുണ്ടായിരുന്ന കുട്ടികള്‍ ബഹളം വെക്കുകയായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ പ്രതികളെ തടഞ്ഞ് വെച്ച് പൊലീസിൽ ഏൽപ്പിക്കുകയിരുന്നു. തുടര്‍ന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. ഏഴു വയസുകാരനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. തട്ടികൊണ്ടുപോകാൻ ശ്രമിച്ച ശേഷം നാടോടി സ്ത്രീ ചാക്കുമായി നടന്നുപോകുന്നതിൻ്റെയും കുട്ടികള്‍ ഇവരുടെ പിന്നാലെ ഓടുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിന്…
Read Moreയുവാവിനെ കൊലപ്പെടുത്തിയ കടുവക്കായി തിരച്ചിൽ ഊർജിതം; പരിശോധനക്കായി ഡ്രോൺ സംവിധാനവും
ബംഗളൂരു: നാഗർഹോളെയിൽ ആദിവാസി യുവാവിനെ കൊലപ്പെടുത്തിയ കടുവക്കായി തിരച്ചിൽ ഊർജിതം. നാഗാപുര സ്വദേശി ഹരീഷ് ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നവവരനായ യുവാവ് കടുവ ആക്രമണത്തിൽ മരിച്ചതിന് പിന്നാലെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. കടുവയെ ഉടൻ പിടികൂടാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കടുവയെ പിടികൂടുന്നതിനായി ആനകളെയും, ഡ്രോണുകളും ഉപയോഗിച്ചുള്ള തിരച്ചിലടക്കം ആരംഭിച്ചു. വനം വകുപ്പ് ജീവനക്കാരും ആന പാപ്പാന്മാരുമടക്കം 30ഓളം പേരടങ്ങുന്ന വിവിധ സംഘങ്ങളെ തിരച്ചിലിന് നിയോഗിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴക്കിടയിലും തിരച്ചിൽ തുടർന്നു. പരിശീലനം ലഭിച്ച ആനകളായ…
Read Moreഐ.പി.എൽ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റ സംഭവം; യുവാവ് അറസ്റ്റിൽ
ബംഗളൂരു: ഐ.പി.എൽ ക്രിക്കറ്റ് മത്സരത്തിൻ്റെ ടിക്കറ്റുകൾ കരിഞ്ചന്തയ്ക്ക് വിറ്റ ഐ.ഐ.ടി ബിരുദധാരി അറസ്റ്റിൽ. തെലങ്കാന സ്വദേശി സോമരപു വംശി (22) ആണ് സെൻട്രൽ ക്രൈം ബ്രാഞ്ചിൻ്റെ (സി.സി.ബി) പിടിയിലായത്. ഇയാളിൽ നിന്ന് 10 ടിക്കറ്റുകളും മൊബൈൽ ഫോണുമാണ് പിടിച്ചെടുത്തത്. മെയ് 17ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെയാണ് ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റത്. 1200 രൂപയുടെ ടിക്കറ്റുകൾ 6000 രൂപക്കാണ് ഇയാൾ വിറ്റത്. അതെസമയം അന്നേദിവസം രാത്രി പെയ്ത മഴ കാരണം മത്സരം നടന്നിരുന്നില്ല. ഐ.ഐ.ടി ബിരുദധാരിയായ ഇയാൾ അടുത്തിടെയാണ് ബംഗളൂരുവിൽ…
Read Moreയു.പി.ഐ ഇടപാടുകളില്‍ നിയന്ത്രണം; വിശദാംശങ്ങൾ അറിയാൻ വായിക്കാം
യു.പി.ഐ (യൂനിഫൈഡ് പെമെന്റ് ഇന്റർഫേസ്) ഉപയോഗിച്ച് നടത്തുന്ന സാമ്പത്തികേതര ഇടപാടുകളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ നാഷനല്‍ പേമെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ). ബാലൻസ് അന്വേഷണങ്ങള്‍, ഇടപാട് സ്റ്റാറ്റസ് പരിശോധനകള്‍, ഓട്ടോ പേ മാൻഡേറ്റുകള്‍ തുടങ്ങിയവക്ക് നിയന്ത്രണം ബാധകമാവും. പുതിയ നിർദേശം നിലവില്‍ വരുന്നതോടെ ഉപഭോക്താവിന് ഒരു ആപ് ഉപയോഗിച്ച് പ്രതിദിനം 50 തവണ മാത്രമെ ബാലന്‍സ് പരിശോധിക്കാനാവൂ. ഒന്നിലധികം യു.പി.ഐ ആപുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഓരോ ആപിലൂടെയും 50 തവണ ബാലന്‍സ് പരിശോധിക്കാം. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മൊബൈല്‍ നമ്ബറുമായി ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍…
Read More