മൂന്ന് കോടിയുടെ മയക്കുമരുന്നുമായി ആഫ്രിക്കൻ പൗരൻ അറസ്റ്റിൽ

ബംഗളൂരു: മൂന്ന് കോടിയുടെ മയക്കുമരുന്നുമായി ആഫ്രിക്കൻ പൗരൻ ബംഗളൂരുവിൽ അറസ്റ്റിൽ. എം.ഡി.എം.എ ഇയാളുടെ കൈയിൽ നിന്ന് പിടിച്ചെടുത്തുവെന്ന് പൊലീസ് അറിയിച്ചു.

നൈജീരിയയിൽ നിന്നുള്ള പെപ്പ മോറേപേയിയാണ് പിടയിലായത്. കോളജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിൽക്കുന്നതിനിടെയാണ് ഇയാൾ പിടയിലായതെന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ 2023ൽ തന്നെ ഇയാൾ ബംഗളൂരുവിലെത്തിയതായി വ്യക്തമായതായും പോലീസ് പറഞ്ഞു.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

ജോലി അന്വേഷിക്കുന്നതിനിടെ ഇയാൾ മയക്കുമരുന്ന് കച്ചവടം തുടങ്ങുകയായിരുന്നു. ഇയാളുടെ വിസാകാലാവധി കഴിഞ്ഞുവെന്നും പൊലീസ് അറിയിച്ചു. കാമനഹള്ളിയിൽ നിന്നുള്ള മറ്റൊരു വിദേശപൗരനിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് വാങ്ങിയത്. ഇയാൾക്ക് മയക്കുമരുന്ന് നൽകിയാളെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts