ബി.എഡ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നൂറുകണക്കിനാളുകൾക്ക് പണം നഷ്ടമായി

ബംഗളൂരു: ബി.എഡ് സീറ്റ് വാഗ്ദാനം ചെയ്ത് ബംഗളൂരുവിൽ തട്ടിപ്പ്. നൂറുകണക്കിന് വിദ്യാർഥികളാണ് തട്ടിപ്പിനിരയായത്. ഇതിൽ ഭൂരിപക്ഷവും സ്വകാര്യ സ്കുളുകളിലെ അധ്യാപകരാണ്.

ചാമരാജ്പേട്ടിൽ സ്ഥിതി ചെയ്യുന്ന വിഷ്ണു വൊക്കേഷണൽ സ്റ്റഡീസ് എന്ന സ്ഥാപനമാണ് തട്ടിപ്പിന് പിന്നിലെന്ന് വിദ്യാർഥികൾ ആരോപിച്ചു. സ്ഥാപന ഉടമയായ രവി ബാത്ഹള്ളിയാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നും 35,000 രൂപയാണ് ഓരോരുത്തരിൽ നിന്നും ഇയാൾ സീറ്റിനായി ഈടാക്കിയതെന്നും ഇതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ വിദ്യാർഥികൾ ആരോപിച്ചു.

  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ

മാനേജ്മെന്റ് ക്വാട്ടയിൽ വിദ്യാർഥികൾക്ക് സീറ്റ് നൽകുമെന്നാണ് സ്ഥാപന ഉടമ വിശ്വസിപ്പിച്ചിരുന്നത്.അതേസമയം, തട്ടിപ്പ് പുറത്ത് വന്നതോടെ ഇക്കാര്യത്തിൽ വിശദീകരണവുമായി ബാംഗ്ലൂർ യൂനിവേഴ്സിറ്റി രംഗത്തെത്തി. സർവകലാശാലക്ക് കീഴിലെ ഒരു കോളജിലും മാനേജ്മെന്റ് ക്വാട്ടയിലെ അഡ്മിഷൻ ഈ രീതിയിൽ നടത്താറില്ലെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
[masterslider id="10"]

Related posts