ബെംഗളൂരു: മാസപ്പിറവി കാണാത്തതിനാല്‍ ബലി പെരുന്നാള്‍ ജൂണ്‍ ഏഴിനായിരിക്കുമെന്ന് പണ്ഡിതന്മാര്‍ അറിയിച്ചു.
വ്യാഴാഴ്ച ആകും ദുല്‍ഹജ് ഒന്ന്. ജൂണ്‍ ആറിനാകും അറഫ് നോമ്പ്.ബെംഗളൂരുയിൽ നിന്ന് അമീർ-ഇ-ഷരിയത്ത് മൗലാന സഗീർ അഹമ്മദ് ഖാൻ റഷാദി സംസ്ഥാനത്ത് മുഴുവൻ ബക്രീദ് ജൂൺ 7-ന് ആചരിക്കുമെന്ന് പ്രഖ്യാപിച്ചു.
അതേസമയം, ദുൽ ഹജ് മാസപ്പിറവി സൗദിയിൽ ദൃശ്യമായതിനാൽ ഗൾഫിൽ എല്ലാ രാജ്യങ്ങളിലും മെയ് 28 നു ദുൽഹജ് ഒന്നായി ഉറപ്പിക്കുകയും ജൂൺ അഞ്ചിന് അറഫാ ദിനവും ആറിന് ബലി പെരുന്നാൾ ആഘോഷിക്കുമെന്നും അധികൃതർ പറഞ്ഞു. ഒമാനിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു.