കേരള സമാജം “മധുരമെന്‍ മലയാളം” സംഘടിപ്പിച്ചു

ബെംഗളൂരു:കേരള സമാജം കണ്ടോന്‍മെന്റ്റ് സോണിന്റെ ആഭിമുഖ്യത്തില്‍ വായനാശീലം വളര്‍ത്തുന്നതിനായി “മധുരമെന്‍ മലയാളം” എന്ന പരിപാടി സംഘടിപ്പിച്ചു . പരിപാടിയുടെ ഉത്ഘാടനം കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്‍ നിര്‍വഹിച്ചു . കേരള സമാജം കണ്ടോന്‍മെന്റ്റ് സോണ്‍ ചെയര്‍പെര്‍സന്‍ രാധാ രാജഗോപാല്‍ അധ്യക്ഷത വഹിച്ചു.

മലയാള ഭാഷയുടെ പ്രാധാന്യത്തെയും കേരള ത്തിന്‍റെ സാംസ്കാരിക പൈതൃക യും അപഗ്രഥിച്ചു നടത്തിയ സൌഹൃദ സംവാദം കേള്ര സമാജം ജനറല്‍ സെക്രട്ടറി ഉത്ഘാടനം ചെയ്തു . വായന പ്രോത്സാഹിപ്പിക്കേണ്ട തിന്റെ ആവശ്യകത മാധ്യമം പ്രതിനിധി ലത്തീഫ് വിശദീകരിച്ചു . സോണ്‍ കണ്‍വീനര്‍ ഹരികുമാര്‍ , വൈസ് ചെയര്‍മാന്‍ മുരളീധരന്‍, യൂത്ത് വിംഗ് ചെയര്‍മാന്‍ അനീഷ്‌ കൃഷ്ണന്‍, സോണ്‍ യൂത്ത് വിംഗ് ചെയര്‍മാന്‍ സുജിത് ലാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സുകുമാരന്‍ , രാമചന്ദ്രന്‍, ചന്ദ്രശേഖര്‍ , ശ്രീദേവി വി കെ , ദേവാഗന , മധു നായര്‍, അനുജ അജിത്‌ , ജയശ്രീ , അഖില ശേഖര്‍ തുടങ്ങിയവര്‍ കവിത , കഥ , പ്രസംഗം എന്നിവ അവതരിപ്പിച്ചു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..