ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യന്‍ ഫോണ്‍ വിപണി പിടിച്ചെടുക്കാൻ ‘നോക്കിയ’ നാളെ വിപണിയില്‍ ഇറങ്ങുന്നു.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ഫോണ്‍ വിപണിയില്‍ പിടിമുറുക്കാന്‍ ഇറങ്ങുകയാണ് നോക്കിയ കമ്പനി. നോക്കിയയുടെ ഏറ്റവും പുതിയ മോഡലുകളായ നോക്കിയ 6, നോക്കിയ 7 പ്ലസ്, നോക്കിയ 8 സിറോക്കോ എന്നിവ പുറത്തിറങ്ങി. ഇവ ഏപ്രിലില്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും.

നോക്കിയ 6: വില 16,999 രൂപ

ഈ വര്‍ഷം പുറത്തിറങ്ങുന്ന നോക്കിയ ഫോണുകളില്‍ ഏറ്റവും ആദ്യം വിപണിയില്‍ ലഭ്യമാകുക നോക്കിയ 6 ആയിരിക്കും. നാളെ മുതല്‍ ഇവ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. സംഗീത, പൂര്‍വിക, ബിഗ് സി, ക്രോമ, റിലയന്‍സ് എന്നീ റീടെയില്‍ ഔട്ട്ലെറ്റുകളില്‍ ഇവ ലഭിക്കും. എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് 2000 രൂപ ക്യാഷ് ബാക്ക് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

നോക്കിയ 7 പ്ലസ്: വില 25,999 രൂപ

ഏപ്രില്‍ 30 മുതലാണ് നോക്കിയ 7 പ്ലസ് വിപണിയില്‍ എത്തുന്നത്. നോക്കിയ ഫോണ്‍ ഷോപ്പ്, ആമസോണ്‍ എന്നിവയ്ക്ക് പുറമെ സംഗീത, പൂര്‍വിക, ബിഗ് സി, ക്രോമ, റിലയന്‍സ് എന്നീ റീടെയില്‍ ഔട്ട്ലെറ്റുകളില്‍ ഇവ ലഭിക്കും. എന്നാല്‍ പ്രി ബുക്കിംഗ് ഏപ്രില്‍ 20ന് ആരംഭിക്കും. എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് 2000 രൂപ ക്യാഷ് ബാക്ക് ഓഫറുമുണ്ട്.

നോക്കിയ 8 സിറോക്കോ: വില 49,999 രൂപ

  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം

നോക്കിയയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോൺ നോക്കിയ 8 സിറോക്കോയ്ക്കായി ഒരല്‍പം കൂടി കാത്തിരിക്കണം. ഏപ്രില്‍ 30 മുതല്‍ ഇവ വിപണിയില്‍ ലഭ്യമാകും. ഏപ്രില്‍ 20 മുതല്‍ പ്രി ബുക്കിംഗ് സൗകര്യമുണ്ട്. നോക്കിയ ഫോണ്‍ ഷോപ്പ്, ഫ്ലിപ്കാര്‍ട്ട് എന്നിവ കൂടാതെ സംഗീത, പൂര്‍വിക, ബിഗ് സി, ക്രോമ, റിലയന്‍സ് എന്നീ റീടെയില്‍ ഔട്ട്ലെറ്റുകളിലും പ്രി ബുക്കിംഗ് ചെയ്യാം. എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് 120 ജിബി ഡാറ്റ ഇവയ്ക്കൊപ്പം ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിൻ നമ്പർ വേണ്ട; ഗൂഗിൾ പേയിലൂടെ ഇനി വിരലടയാളം ഈ രീതിയിൽ പണമയയ്ക്കാം; പുതിയ ഫീച്ചർ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts