ബംഗളൂരു: ബി.എഡ് സീറ്റ് വാഗ്ദാനം ചെയ്ത് ബംഗളൂരുവിൽ തട്ടിപ്പ്. നൂറുകണക്കിന് വിദ്യാർഥികളാണ് തട്ടിപ്പിനിരയായത്. ഇതിൽ ഭൂരിപക്ഷവും സ്വകാര്യ സ്കുളുകളിലെ അധ്യാപകരാണ്. ചാമരാജ്പേട്ടിൽ സ്ഥിതി ചെയ്യുന്ന വിഷ്ണു വൊക്കേഷണൽ സ്റ്റഡീസ് എന്ന സ്ഥാപനമാണ് തട്ടിപ്പിന് പിന്നിലെന്ന് വിദ്യാർഥികൾ ആരോപിച്ചു. സ്ഥാപന ഉടമയായ രവി ബാത്ഹള്ളിയാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നും 35,000 രൂപയാണ് ഓരോരുത്തരിൽ നിന്നും ഇയാൾ സീറ്റിനായി ഈടാക്കിയതെന്നും ഇതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ വിദ്യാർഥികൾ ആരോപിച്ചു. മാനേജ്മെന്റ് ക്വാട്ടയിൽ വിദ്യാർഥികൾക്ക് സീറ്റ് നൽകുമെന്നാണ് സ്ഥാപന ഉടമ വിശ്വസിപ്പിച്ചിരുന്നത്.അതേസമയം, തട്ടിപ്പ് പുറത്ത് വന്നതോടെ ഇക്കാര്യത്തിൽ വിശദീകരണവുമായി…
Read More