ബംഗളൂരു: ഐ.പി.എൽ ക്രിക്കറ്റ് മത്സരത്തിൻ്റെ ടിക്കറ്റുകൾ കരിഞ്ചന്തയ്ക്ക് വിറ്റ ഐ.ഐ.ടി ബിരുദധാരി അറസ്റ്റിൽ. തെലങ്കാന സ്വദേശി സോമരപു വംശി (22) ആണ് സെൻട്രൽ ക്രൈം ബ്രാഞ്ചിൻ്റെ (സി.സി.ബി) പിടിയിലായത്. ഇയാളിൽ നിന്ന് 10 ടിക്കറ്റുകളും മൊബൈൽ ഫോണുമാണ് പിടിച്ചെടുത്തത്. മെയ് 17ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെയാണ് ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റത്. 1200 രൂപയുടെ ടിക്കറ്റുകൾ 6000 രൂപക്കാണ് ഇയാൾ വിറ്റത്. അതെസമയം അന്നേദിവസം രാത്രി പെയ്ത മഴ കാരണം മത്സരം നടന്നിരുന്നില്ല. ഐ.ഐ.ടി ബിരുദധാരിയായ ഇയാൾ അടുത്തിടെയാണ് ബംഗളൂരുവിൽ…
Read More