മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ പൊ​ലീ​സി​നും കിട്ടും എട്ടിൻ്റെ പണി

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​കളെ നിയന്ത്രിക്കുന്നതിന് പു​തി​യ നീ​ക്ക​വു​മാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പ്. ന​ഗ​ര​ത്തി​ലെ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ൽ മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. ഏ​തെ​ങ്കി​ലും പ്ര​ദേ​ശ​ത്ത് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന സ​ജീ​വ​മാ​യാ​ൽ ആ ​മേ​ഖ​ല​യി​ലെ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ചു​മ​ത​ല​യു​ള്ള​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രിക്കാനും നിർദേശമുണ്ട് . പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ ആ​ദ്യം താ​ക്കീ​തും ആ​വ​ർ​ത്തി​ച്ചാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​യും എ​ടു​ക്കാ​നാ​ണ് ആഭ്യന്തര വകുപ്പിൻ്റെ കടുത്ത തീ​രു​മാ​നം.

Read More

ന​വ​ജാ​ത ശി​ശു​വി​നെ ഒ​രു ല​ക്ഷം രൂ​പ​ക്ക് വി​റ്റ സംഭവം ; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ചി​ക്ക​മ​ഗ​ളൂ​രു എ​ൻ.​ആ​ർ പു​ര താ​ലൂ​ക്കി​ലെ ഹ​രാ​വ​രി ഗ്രാ​മ​ത്തി​ൽ ര​ണ്ട് ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഒ​രു ല​ക്ഷം രൂ​പ​ക്ക് വി​റ്റ സം​ഭ​വ​ത്തി​ൽ ദ​മ്പ​തി​ക​ളെ​യും റി​ട്ട. ന​ഴ്‌​സി​നെ​യും അ​റ​സ്റ്റ് ചെ​യ്തു. ​ കുഞ്ഞിനെ ക്ഷ​പ്പെ​ടു​ത്തി​ എ​ൻ.​ആ​ർ പു​ര പൊ​ലീ​സ് ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് കൈ​മാ​റി. എ​ൻ.​ആ​ർ പു​ര സ്വ​ദേ​ശി​ക​ളാ​യ ര​ത്‌​ന (45), ഭ​ർ​ത്താ​വ് സ​ദാ​ന​ന്ദ എ​ന്നി​വ​ർ കു​ഞ്ഞി​നെ കാ​ർ​ക്ക​ള സ്വ​ദേ​ശി രാ​ഘ​വേ​ന്ദ്ര​ക്ക് കുട്ടിയെ വി​ൽ​ക്കു​ക​യാ​യി​രു​ന്നു. ര​ത്‌​ന​ക്കും സ​ദാ​ന​ന്ദ​നും മൂ​ന്ന് കു​ട്ടി​ക​ളു​ണ്ട്, അ​വ​രി​ൽ ര​ണ്ട് കു​ട്ടി​ക​ളെ വി​റ്റ​താ​യും പൊലീസ് സം​ശ​യി​ക്കു​ന്നു. സംഭവുമായി ബന്ധപ്പെട്ട് ദുരൂഹത വർധിക്കുന്ന സാഹചര്യത്തിൽ എ​ൻ.​ആ​ർ…

Read More

അ​സ​മ​യ​ത്ത് ന​ഗ​ര​ത്തി​ൽ വന്നിറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക; രാത്രികാലങ്ങളിൽ മലയാളികളെ ലക്ഷ്യംവെച്ചുള്ള കൊ​ള്ള വർധിക്കുന്നു

ബം​ഗ​ളൂ​രു: മ​ല​യാ​ളി യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​മി​ട്ട് നഗരത്തിൽ ​ കൊ​ള്ള അ​ര​ങ്ങേ​റു​ന്നു. അ​സ​മ​യ​ത്ത് ന​ഗ​ര​ത്തി​ൽ വ​ന്നി​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ, വി​നോ​ദ​യാ​ത്ര​ക്കെ​ത്തു​ന്ന​വ​ർ, ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വ​രു​ന്ന​വ​ർ, ചെ​റി​യ ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ഇ​ത്ത​രം കെ​ണി​ക​ളി​ൽ പ​തി​വാ​യി കു​ടു​ങ്ങാ​റു​ള്ള​ത്. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ മ​ല​യാ​ളി യാ​ത്ര​ക്കാ​ര​നെ ഓ​ട്ടോ ഡ്രൈ​വ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ള്ള​യ​ടി​ച്ച​താ​ണ് ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ സം​ഭ​വം. കേ​ര​ള​ത്തി​ൽ​നി​ന്ന് രാ​ത്രി​യി​ലും പു​ല​ർ​ച്ച​യു​മാ​യി എ​ത്തു​ന്ന കേ​ര​ള ആ​ർ.​ടി.​സി ബ​സു​ക​ൾ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്കാ​റി​ല്ലെ​ന്ന​ത് ത​ട്ടി​പ്പു​കാ​ർ​ക്ക് തു​ണ​യാ​വു​ന്നു. ബ​സ്‍സ്റ്റാ​ൻ​ഡി​ന് സ​മീ​പം പ്രീ​പെ​യ്ഡ് ഓ​ട്ടോ സം​വി​ധാ​ന​മു​ണ്ടെ​ങ്കി​ലും ബ​സ് ഇ​വി​ടേ​ക്ക് ക​യ​റി​ല്ലെ​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഈ ​സ​ർ​വി​സ് ഉ​പ​യോ​ഗ​പ്ര​ദ​മ​ല്ല.…

Read More

കമൽഹാസനെ പിന്തുണച്ച് കന്നഡതാരം ശിവ രാജ്കുമാർ; കമൽഹാസന്റെ സിനിമയുടെ റിലീസ് തടയുമെന്ന് കർണാടക ഫിലിം ചേംബർ

ബെംഗളൂരു : കന്നഡ ഭാഷയെകുറിച്ചുനടത്തിയ പരാമർശത്തിന്റെ പേരിൽ കമൽഹാസന്റെ പുതിയ സിനിമയായ ‘തഗ് ലൈഫി’ന്റെ കർണാടകത്തിലെ റിലീസ് തടയാൻ നീക്കം. 24 മണിക്കൂറിനകം കമൽ ക്ഷമാപണം നടത്തിയില്ലെങ്കിൽ റിലീസ് തടയുമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് വ്യക്തമാക്കി. കന്നഡ അനുകൂല സംഘടനകളുടെയും രാഷ്ട്രീയപ്പാർട്ടികളുടെയും സമ്മർദത്തെത്തുടർന്നാണ് ചേംബർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കർണാടക സാംസ്കാരികവകുപ്പ് മന്ത്രി ശിവരാജ് തംഗടഗിയും കമൽ ക്ഷാമാപണം നടത്തണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കമലിനെതിരേ പ്രതിഷേധം ശക്തമായിരിക്കേ അദ്ദേഹത്തെ പിന്തുണച്ച് കന്നഡതാരം ശിവ രാജ്കുമാർ രംഗത്തെത്തി. കമൽഹാസൻ കന്നഡയെ സ്നേഹിക്കുന്ന വ്യക്തിയാണെന്നും ഇപ്പോഴുണ്ടായിരിക്കുന്ന…

Read More

കേരളത്തിൽ മഴ ശക്തമായ സാഹചര്യത്തിൽ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കേരളത്തിൽ 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

ബെംഗളൂരു: ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ കാലവർഷം ശക്തമായി തുടരുന്നതിനാൽ മുൻകരുതൽ നടപടിയായി ഇന്ന് (മെയ് 30) രണ്ട് ജില്ലകളിലെയും അങ്കണവാടികൾക്കും സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലകളിൽ കനത്ത മഴ പെയ്യുന്നതിനാൽ ദുരന്തനിവാരണ അതോറിറ്റി മുൻകരുതൽ നടപടിയുടെ ഭാഗമായാണ് തീരുമാനം. ദക്ഷിണ കന്നഡ ജില്ലയിലെ അംഗൻവാടികൾ, പ്രൈമറി, ഹൈസ്കൂളുകൾ ഉൾപ്പെടെയുള്ള സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്വകാര്യ സ്കൂളുകൾക്ക് ഇന്ന് അവധി ആയിരിക്കും. ഉഡുപ്പി ജില്ലയിലെ കനത്ത മഴയെത്തുടർന്ന് അംഗൻവാടി കേന്ദ്രങ്ങൾക്കും 1 മുതൽ 10 വരെയുള്ള ക്ലാസുകളിലെ…

Read More

പ്രതിദിനം 4 ദശലക്ഷം റൈഡുകൾ നേടി റാപ്പിഡോ

ബെംഗളൂരു : ഇന്ത്യയിലെ ഏറ്റവും വലിയ റൈഡ്-ഷെയറിംഗ് ആപ്പായ റാപ്പിഡോ, 2025 മെയ് 24 ന് ഒറ്റ ദിവസം കൊണ്ട് 4 ദശലക്ഷം റൈഡുകൾ എന്ന ശ്രദ്ധേയമായ നാഴികക്കല്ല് പിന്നിട്ടു. രാജ്യത്തുടനീളമുള്ള മൊബിലിറ്റിയിലും ഉപജീവനമാർഗ്ഗ സൃഷ്ടിയിലും റാപ്പിഡോയുടെ സംഭാവനകളെ ഈ നേട്ടം എടുത്തുകാണിക്കുന്നു, രാജ്യത്തുടനീളമുള്ള 250 നഗരങ്ങളിൽ പ്രവർത്തിക്കുന്ന റാപ്പിഡോ, വിപുലീകരിക്കാവുന്നതും നൂതനവുമായ പരിഹാരങ്ങൾ നൽകിക്കൊണ്ട് ഇന്ത്യയുടെ മൊബിലിറ്റി വെല്ലുവിളികളെ നേരിടാൻ നിരന്തരം പരിശ്രമിച്ചിരുന്നു, സബ്‌സ്‌ക്രിപ്‌ഷൻ-ആസ്-എ-സർവീസ് (SaaS) മോഡൽ വാഗ്ദാനം ചെയ്യുന്ന ഈ പ്ലാറ്റ്‌ഫോം 9 ദശലക്ഷം ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുകയും അതിന്റെ ക്യാപ്റ്റൻമാരുടെ…

Read More

കനത്ത മഴ; നാഗർഹോളെ കടുവസംരക്ഷണകേന്ദ്രത്തിലെ സഫാരി റൂട്ട് അടച്ചു

ബെംഗളൂരു : കനത്ത മഴയെത്തുടർന്ന് നാഗർഹോളെ കടുവസംരക്ഷണകേന്ദ്രത്തിലെ രണ്ട് സഫാരി റൂട്ടുകൾ അടച്ചിടാൻ വനംവകുപ്പ് തീരുമാനിച്ചു. വനപാതകളിലൂടെ സഫാരി വാഹനങ്ങൾക്ക് ബുദ്ധിമുട്ടായതിനാലാണ് വനംവകുപ്പിന്റെ തീരുമാനം. ബുധനാഴ്ചമുതൽ കേന്ദ്രത്തിലെ നാനാച്ചി, വീരനഹോസഹള്ളി ഗേറ്റുകളിൽനിന്ന് സഫാരി നിർത്തിവെച്ചു. എന്നാൽ, ദമ്മനക്കട്ടെ(കബിനി)യിൽനിന്നുള്ള സഫാരി പതിവുപോലെ തുടരും. മൺസൂൺകാലത്ത് മഴ ആസ്വദിക്കാൻ മലയോരജില്ലകളായ കുടക്, ഹാസൻ, ചിക്കമഗളൂരു ജില്ലകളിൽ കൂടുതൽ സഞ്ചാരികൾ എത്തുമെന്നതിനാൽ വനം, പോലീസ് വകുപ്പുകൾ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയാണ്.

Read More

കണ്ണിനും, തൊലിക്കും വേണ്ടി മകളെ വിറ്റു; ദക്ഷിണാഫ്രിക്കൻ യുവതിക്കും കാമുകനും ജീവപര്യന്തം തടവ്

ജോഹന്നാസ് ബർഗ്: മകളെ മനുഷ്യക്കടത്ത്കാർക്ക് വിൽപ്പന നടത്തിയ ദക്ഷിണാഫ്രിക്കൻ യുവതിക്കും കാമുകനും ജീവപര്യന്തം തടവ് വിധിച്ച് കോടതി. ആറുവയസുകാരിയായ ജോഷ്ലിൻ സ്മിത്തിനെ കെല്ലി സ്മിത്തും കാമുകനായ ജാക്വിൻ അപ്പോളിസും ചേർന്ന് പാരമ്പര്യ വൈദ്യനാണ് വിൽക്കുകയായിരുന്നു. എട്ട് ആഴ്ച നീണ്ടുനിന്ന വിചാരണക്കൊടുവിൽ രണ്ടുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. പ്രതികൾക്ക് പ്രത്യേകിച്ചും കുട്ടിയുടെ അമ്മയ്ക്ക് വിചാരണക്കിടെ ഒരു തരത്തിലുള്ള കുറ്റബോധവും ഇല്ലായിരുന്നെന്നും കോടതി നിരീക്ഷിച്ചു. കുട്ടിയുടെ ശരീര ഭാഗങ്ങൾ ഉപയോഗിക്കാനാണ് വൈദ്യൻ വാങ്ങിയത്. 20,000 ദക്ഷിണാഫ്രിക്കൻ കറൻസി (അതായത് 1,100 ഡോളറിനായിരുന്നു) വിൽപ്പന…

Read More

പാകിസ്ഥാനിൽ ശക്തമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; പത്ത് മരണം

കറാച്ചി: പാക്കിസ്ഥാൻ – മധ്യ, വടക്കൻ പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പത്ത് പേർ മരിച്ചതായും 43 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ശക്തമായ കാറ്റിലും ഇടിമിന്നലിലുമായി വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചത്. പാക് അധീന കശ്‍മീരിൽ നാല് സ്ത്രീകളുൾപ്പെടെ അഞ്ച് പേരും, വടക്ക് പടിഞ്ഞാറിലെ ഖൈബർ പഖ്തുൻഖ്വയിൽ മൂന്ന് പേരും പാക് അധീന പഞ്ചാബിൽ രണ്ടുപേർ മരിച്ചതായും ഒരാളെ കാണുന്നില്ലെന്നും പാക്കിസ്ഥാൻ ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. നിലവിൽ മസ്ജിദ് ഉൾപ്പെടെ 12 വീടുകൾ തകർന്നതായി പാക് അധീന കശ്‍മീരിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ഹാറൂൺ റഷീദ് വ്യക്തമാക്കി.…

Read More
Click Here to Follow Us