അ​സ​മ​യ​ത്ത് ന​ഗ​ര​ത്തി​ൽ വന്നിറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക; രാത്രികാലങ്ങളിൽ മലയാളികളെ ലക്ഷ്യംവെച്ചുള്ള കൊ​ള്ള വർധിക്കുന്നു

ബം​ഗ​ളൂ​രു: മ​ല​യാ​ളി യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​മി​ട്ട് നഗരത്തിൽ ​ കൊ​ള്ള അ​ര​ങ്ങേ​റു​ന്നു.

അ​സ​മ​യ​ത്ത് ന​ഗ​ര​ത്തി​ൽ വ​ന്നി​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ, വി​നോ​ദ​യാ​ത്ര​ക്കെ​ത്തു​ന്ന​വ​ർ, ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വ​രു​ന്ന​വ​ർ, ചെ​റി​യ ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ഇ​ത്ത​രം കെ​ണി​ക​ളി​ൽ പ​തി​വാ​യി കു​ടു​ങ്ങാ​റു​ള്ള​ത്. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ മ​ല​യാ​ളി യാ​ത്ര​ക്കാ​ര​നെ ഓ​ട്ടോ ഡ്രൈ​വ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ള്ള​യ​ടി​ച്ച​താ​ണ് ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ സം​ഭ​വം.

കേ​ര​ള​ത്തി​ൽ​നി​ന്ന് രാ​ത്രി​യി​ലും പു​ല​ർ​ച്ച​യു​മാ​യി എ​ത്തു​ന്ന കേ​ര​ള ആ​ർ.​ടി.​സി ബ​സു​ക​ൾ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്കാ​റി​ല്ലെ​ന്ന​ത് ത​ട്ടി​പ്പു​കാ​ർ​ക്ക് തു​ണ​യാ​വു​ന്നു.

  ഉമർ ഖാലിദിനെക്കുറിച്ചുള്ള പുസ്തക ചർച്ചക്കെതിരെ ബിജെപി പ്രതിഷേധം; പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു

ബ​സ്‍സ്റ്റാ​ൻ​ഡി​ന് സ​മീ​പം പ്രീ​പെ​യ്ഡ് ഓ​ട്ടോ സം​വി​ധാ​ന​മു​ണ്ടെ​ങ്കി​ലും ബ​സ് ഇ​വി​ടേ​ക്ക് ക​യ​റി​ല്ലെ​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഈ ​സ​ർ​വി​സ് ഉ​പ​യോ​ഗ​പ്ര​ദ​മ​ല്ല.

പ​ക​​രം, മ​റ്റൊ​രി​ട​ത്ത് മ​ല​യാ​ളി യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​പ്പോ​കു​ന്ന കേ​ര​ള ആ​ർ.​ടി.​സി ബ​സു​ക​ൾ ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​രു​ടെ കൊ​ള്ള​സം​ഘ​ത്തി​ന് ഇ​ര​ക​ളെ എ​ത്തി​ക്കു​ന്ന ഏ​ർ​പ്പാ​ടാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ബ​സു​ക​ൾ മു​ഴു​വ​നും ബ​സ്‍സ്റ്റാ​ൻ​ഡി​ൽ ക​യ​റി പോ​കു​മ്പോ​ൾ കേ​ര​ള​ത്തി​ൽ​നി​ന്ന് വ​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ മാ​ത്രം മൈ​സൂ​രു ബ​സ്‍സ്റ്റാ​ൻ​ഡ് ഒ​ഴി​വാ​ക്കി യാ​ത്ര ചെ​യ്യു​ന്നു.

മു​മ്പും യാ​ത്ര​ക്കാ​ർ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ കൊ​ള്ള​ക്കി​ര​യാ​യ​താ​യും പ​രാ​തി അ​റി​യി​ച്ചി​ട്ടും ഫ​ല​മി​ല്ലെ​ന്നു​മാ​ണ് ആ​ക്ഷേ​പം. മൈ​സൂ​രു​വി​ലേ​ക്കും നഗരത്തിൽ വ​രു​ന്ന യാ​ത്ര​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്കു​ക എ​ന്ന​താ​ണ് പോം​വ​ഴി.

  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ നശിച്ചത് 5,000-ത്തിലധികം പുസ്തകങ്ങൾ

ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക് പോ​കു​വാ​ൻ ഒ​ന്നു​ങ്കി​ൽ മെ​ട്രോ ട്രെ​യി​ൻ, ബ​സ്, ഓ​ൺ​ലൈ​ൻ ടാ​ക്സി എ​ന്നീ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ഒ​രു കാ​ര​ണ​വ​ശാ​ലും രാ​ത്രി​യി​ലോ പു​ല​ർ​ച്ച സ​മ​യ​ങ്ങ​ളി​ലോ ഓ​ട്ടോ പി​ടി​ച്ചു പോ​കാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ ഞെട്ടിച്ച് 'മരണപ്പാച്ചിൽ'; ഒരു സ്കൂട്ടറിൽ ആറ് കുട്ടികൾ, വാഹനം ഓടിച്ചത് പത്ത് വയസ്സുകാരൻ
[masterslider id="10"]

Related posts

Click Here to Follow Us