കമൽഹാസനെ പിന്തുണച്ച് കന്നഡതാരം ശിവ രാജ്കുമാർ; കമൽഹാസന്റെ സിനിമയുടെ റിലീസ് തടയുമെന്ന് കർണാടക ഫിലിം ചേംബർ

ബെംഗളൂരു : കന്നഡ ഭാഷയെകുറിച്ചുനടത്തിയ പരാമർശത്തിന്റെ പേരിൽ കമൽഹാസന്റെ പുതിയ സിനിമയായ ‘തഗ് ലൈഫി’ന്റെ കർണാടകത്തിലെ റിലീസ് തടയാൻ നീക്കം.

24 മണിക്കൂറിനകം കമൽ ക്ഷമാപണം നടത്തിയില്ലെങ്കിൽ റിലീസ് തടയുമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് വ്യക്തമാക്കി.

കന്നഡ അനുകൂല സംഘടനകളുടെയും രാഷ്ട്രീയപ്പാർട്ടികളുടെയും സമ്മർദത്തെത്തുടർന്നാണ് ചേംബർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

  സിനിമയല്ലിത് ജീവിതം; രാഷ്ട്രീയത്തിൽ ചരിത്രമെഴുതി വിജയ്; എതിരാളികൾ വീണിടത്ത് 'ദളപതി' ഉദിച്ചുയർന്നത് എങ്ങനെ?

കർണാടക സാംസ്കാരികവകുപ്പ് മന്ത്രി ശിവരാജ് തംഗടഗിയും കമൽ ക്ഷാമാപണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കമലിനെതിരേ പ്രതിഷേധം ശക്തമായിരിക്കേ അദ്ദേഹത്തെ പിന്തുണച്ച് കന്നഡതാരം ശിവ രാജ്കുമാർ രംഗത്തെത്തി.

കമൽഹാസൻ കന്നഡയെ സ്നേഹിക്കുന്ന വ്യക്തിയാണെന്നും ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം അനാവശ്യമാണെന്നും ശിവ രാജ്കുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളത്തെ നമ്മ മെട്രോ റെയിൽ സർവ്വീസിൽ മാറ്റം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts