കനത്ത മഴ; നാഗർഹോളെ കടുവസംരക്ഷണകേന്ദ്രത്തിലെ സഫാരി റൂട്ട് അടച്ചു

ബെംഗളൂരു : കനത്ത മഴയെത്തുടർന്ന് നാഗർഹോളെ കടുവസംരക്ഷണകേന്ദ്രത്തിലെ രണ്ട് സഫാരി റൂട്ടുകൾ അടച്ചിടാൻ വനംവകുപ്പ് തീരുമാനിച്ചു.

വനപാതകളിലൂടെ സഫാരി വാഹനങ്ങൾക്ക് ബുദ്ധിമുട്ടായതിനാലാണ് വനംവകുപ്പിന്റെ തീരുമാനം.

ബുധനാഴ്ചമുതൽ കേന്ദ്രത്തിലെ നാനാച്ചി, വീരനഹോസഹള്ളി ഗേറ്റുകളിൽനിന്ന് സഫാരി നിർത്തിവെച്ചു. എന്നാൽ, ദമ്മനക്കട്ടെ(കബിനി)യിൽനിന്നുള്ള സഫാരി പതിവുപോലെ തുടരും.

  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!

മൺസൂൺകാലത്ത് മഴ ആസ്വദിക്കാൻ മലയോരജില്ലകളായ കുടക്, ഹാസൻ, ചിക്കമഗളൂരു ജില്ലകളിൽ കൂടുതൽ സഞ്ചാരികൾ എത്തുമെന്നതിനാൽ വനം, പോലീസ് വകുപ്പുകൾ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts