50 ലക്ഷം രൂപ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയ ബിഎംടിസി ഡ്രൈവറുടെ മകനെ രക്ഷപ്പെടുത്തി ബെംഗളൂരു പോലീസ്

ബെംഗളൂരു : 50 ലക്ഷം രൂപ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയ ബിഎംടിസി ഡ്രൈവറുടെ 11 വയസ്സുകാരനെ ഒമ്പത് മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി ബെംഗളൂരു പോലീസ്.

ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഡ്രൈവറായ സുഭാഷിന്റെ മകനെ ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെ ഹൊറമാവിലെ തന്റെ വസതിക്ക് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു, കുട്ടിയെ സമീപത്തെ നീന്തൽക്കുളത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഒരു അജ്ഞാത സ്‌ത്രീ സമീപിക്കുകയും യുവതി ഓട്ടോറിക്ഷയിൽ കുട്ടിയെ ബംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ജിഗാനിക്ക് സമീപമുള്ള ജെആർ ഫാംസ് എന്ന ഫാം ഹൗസിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

മണികൂറുകൾക്ക് ശേഷം മോചനദ്രവ്യമായി 50 ലക്ഷം രൂപ ആവശ്യപ്പെടുകയും പോലീസിനെ അറിയിച്ചാൽ കുട്ടിയെ കൊല്ലുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് സുഭാഷ് പോലീസിനെ സമീപിക്കുകയും രാത്രി 9.30 ഓടെ ഹെന്നൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ പോലീസ് കണ്ടെത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
[masterslider id="10"]

Related posts