യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ ക​ടു​വ​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​തം; ​പരിശോധനക്കായി ഡ്രോ​ൺ സംവിധാനവും

ബം​ഗ​ളൂ​രു: നാ​ഗ​ർ​ഹോ​ളെ​യി​ൽ ആ​ദി​വാ​സി യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ ക​ടു​വ​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​തം. നാ​ഗാ​പു​ര സ്വ​ദേ​ശി ഹ​രീ​ഷ് ആ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ന​വ​വ​ര​നാ​യ യു​വാ​വ് ക​ടു​വ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​തിന് പിന്നാലെ നാ​ട്ടു​കാ​രുടെ ഭാഗത്ത് നിന്ന് ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ക​ടു​വ​യെ ഉ​ട​ൻ പി​ടി​കൂ​ടാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആവശ്യം ശക്തമായിരുന്നു. കടുവയെ പിടികൂടുന്നതിനായി ആ​ന​ക​ളെ​യും, ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള തി​ര​ച്ചി​ല​ട​ക്കം ആ​രം​ഭി​ച്ചു. വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രും ആ​ന പാ​പ്പാ​ന്മാ​രു​മ​ട​ക്കം 30ഓ​ളം പേ​ര​ട​ങ്ങു​ന്ന വി​വി​ധ സം​ഘ​ങ്ങ​ളെ തി​ര​ച്ചി​ലി​ന് നി​യോ​ഗി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ശക്തമായ മ​ഴ​ക്കി​ട​യി​ലും തി​ര​ച്ചി​ൽ തു​ട​ർ​ന്നു. പ​രി​ശീ​ല​നം ല​ഭി​ച്ച ആ​ന​ക​ളാ​യ…

Read More