ബംഗളൂരു: നാഗർഹോളെയിൽ ആദിവാസി യുവാവിനെ കൊലപ്പെടുത്തിയ കടുവക്കായി തിരച്ചിൽ ഊർജിതം. നാഗാപുര സ്വദേശി ഹരീഷ് ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
നവവരനായ യുവാവ് കടുവ ആക്രമണത്തിൽ മരിച്ചതിന് പിന്നാലെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു.
കടുവയെ ഉടൻ പിടികൂടാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കടുവയെ പിടികൂടുന്നതിനായി ആനകളെയും, ഡ്രോണുകളും ഉപയോഗിച്ചുള്ള തിരച്ചിലടക്കം ആരംഭിച്ചു. വനം വകുപ്പ് ജീവനക്കാരും ആന പാപ്പാന്മാരുമടക്കം 30ഓളം പേരടങ്ങുന്ന വിവിധ സംഘങ്ങളെ തിരച്ചിലിന് നിയോഗിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴക്കിടയിലും തിരച്ചിൽ തുടർന്നു. പരിശീലനം ലഭിച്ച ആനകളായ ഗണേശ്, ശ്രീരംഗ എന്നിവരാണ് ആനസംഘത്തിലുള്ളത്. കടുവയുടെ സഞ്ചാരം നിരീക്ഷിക്കാൻ 15 സി.സി.ടി.വി കാമറകളും സെറ്റ് ചെയ്തിട്ടുണ്ട് .
യുവാവിൻ്റെ കഴുത്തിലേറ്റ മുറിവും മറ്റും പരിഗണിക്കുമ്പോൾ കൊലയാളി പുലിയാണെന്ന സംശയവും വനംവകുപ്പിൻ്റെ ഭാഗത്ത് നിന്നും ഉയരുന്നുണ്ട്.
ഹുൻസൂർ ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ മുഹമ്മദ് ഫായിസുദ്ദീൻ, എ.സി.എഫ് ലക്ഷ്മികാന്ത്, റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ നന്ദകുമാർ, അഭിഷേക് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.