പാട്ന : വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച യുവാവിനെ വധുവും വീട്ടുകാരും ഓടിച്ചിട്ട് പിടിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ബിഹാറിലെ നവാടയിലെ ഭഗത് സിങ് ചൗക്കിലാണ് സംഭവം. വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന യുവതിയുടെ വിവാഹം യുവാവുമായി നിശ്ചയിച്ചിരുന്നു. സ്ത്രീധനമായി ഒരു ബൈക്കും 50,000 രൂപയും നൽകുകയും ചെയ്തു. എന്നാൽ, വിവാഹ തീയതിഅടുത്ത തോടെ വിവാഹം നീട്ടണമെന്ന് ആവശ്യപ്പെട്ട് യുവാവ് ഒഴിഞ്ഞു മാറാൻ തുടങ്ങി. കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം ചന്തയിലെത്തിയ യുവതി വിവാഹം നിശ്ചയിച്ചിരുന്ന യുവാവിനെ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവാവിനോട് തന്നെ വിവാഹം…
Read MoreMonth: August 2022
സോണിയ ഗാന്ധിയുടെ അമ്മ നിര്യാതയായി
ഡൽഹി : കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അമ്മ പൗലോ മൈനോ നിര്യാതയായി. ഓഗസ്റ്റ് 27 ന് ഇറ്റലിയിൽ വച്ചായിരുന്നു മരണം. സംസ്കാരം ഇന്നലെ നടന്നതായി മാധ്യമ വിഭാഗം മേധാവി ജയറാം രമേശ് അറിയിച്ചു. മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം സോണിയ ഗാന്ധി ചികിത്സാ ആവശ്യം വിദേശത്തേക്ക് പോവുന്നതിനു മുൻപേ അമ്മയെ പോയി കണ്ടിരുന്നു.
Read Moreഗർഭിണിയായ പശുവിനെ ബലത്സംഗം ചെയ്ത 29 കാരൻ അറസ്റ്റിൽ
കൊൽക്കത്ത : ഗർഭിണിയായ പശുവിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 29 കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ നാംഖാന ബ്ലോക്കിലെ നോർത്ത് ചന്ദൻപിഡി മേഖലയിലാണ് വിചിത്ര സംഭവം നടന്നത്. പശുവിന്റെ ഉടമയുടെ പരാതിയെ തുടർന്നാണ് പ്രതിയായ പ്രദ്യുത് ഭൂയയെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് നൽകുന്ന വിവരം അനുസരിച്ച് പ്രദ്യുത് ഭൂയ രാത്രിയിൽ തൊഴുത്തിൽ കയറി പശുവിനെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. അമിത രക്തസ്രാവത്തെ തുടർന്നാണ് പശു ചത്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പോലീസ് പിടിയിലായ പ്രതിയെ ഇന്നലെ കാക്ദ്വീപ്…
Read Moreതുടർച്ചയായ മഴ, രണ്ടാം ദിവസവും ബെംഗളൂരു വെള്ളത്തിനടിയിൽ തന്നെ
ബെംഗളൂരു : ശക്തമായ മഴയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വെള്ളക്കെട്ടൊഴിയാതെ നഗരം. തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വീണ്ടും വെള്ളം കയറി. സര്‍ജാപുര ലേഔട്ടിലെ റെയിന്‍ബോ ഡ്രൈവ് ലേഔട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഔട്ടര്‍ റിങ് റോഡ്, ബെല്ലന്ദൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും വ്യാപക വെള്ളക്കെട്ട് രൂപപ്പെട്ടു. നിര്‍ത്തിയിട്ട വാഹനങ്ങളില്‍ വെള്ളം കയറി. റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് ഗതാഗതക്കുരുക്കും നഗരത്തിൽ രൂക്ഷമായി.
Read Moreയുവതിയുടെ മൊബൈൽ നമ്പർ അശ്ലീല വെബ്സൈറ്റിലിട്ട മലയാളി യുവാവിനെതിരെ പരാതി
ബെംഗളൂരു: വിവാഹത്തിന് സമ്മതിക്കാത്തതിന്റെ പേരിൽ യുവതിയുടെ ഫോൺനമ്പർ അശ്ലീല വെബ്സൈറ്റിലിട്ട മലയാളി യുവാവിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസർകോട് സ്വദേശി ടി.വി. നിധിനെതിരെയാണ് ബെംഗളൂരു കാടുഗോഡി പോലീസ് കേസെടുത്തത്. ബന്ധുവും ബെംഗളൂരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരി 28 കാരിയുടെ പരാതിയിൽ ശല്യപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ എന്നിവയ്ക്കുപുറമെ സൈബർ കുറ്റകൃത്യത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. പല അശ്ലീല വെബ്സൈറ്റുകളിലും യുവതിയുടെ നമ്പർ ഷെയർ ചെയ്തതായാണ് പരാതി. കുറച്ചുവർഷം മുമ്പ് നിധിൻ ഈ യുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും യുവതിയും കുടുംബവും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തുടർന്ന് പലപ്പോഴും…
Read Moreപൃഥ്വിരാജ് ചിത്രം ഗോൾഡ് തിയേറ്ററുകളിലേക്ക്
അൽഫോൺസ് പുത്രന്റെ പുതിയ ചിത്രം ഗോൾഡ് ഈ ഓണത്തിന് തിയേറ്ററിൽ എത്തും. സെപ്റ്റംബർ 8ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. പൃഥ്വിരാജും നയൻതാരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാജിക് ഫ്രെയിമും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിക്കുന്നത്. ലാലു അലക്സ്, ചെമ്പൻ വിനോദ് ജോസ്, വിനയ് ഫോർട്ട്, ജഗദീഷ്, ബാബുരാജ്, ഷൈൻ ടോം ചാക്കോ, പ്രേംകുമാർ, മല്ലിക സുകുമാരൻ, ഷമ്മി തിലകൻ, ദീപ്തി സതി, ശാന്തി കൃഷ്ണ, റോഷൻ മാത്യു തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രാജേഷ് മുരുകേശൻ സംഗീതവും ആനന്ദ് സി ചന്ദ്രനും…
Read Moreമദ്യപിച്ചു വാഹനം ഓടിച്ചാൽ മാത്രമല്ല, മയക്കുമരുന്നടിച്ച് വാഹനമോടിച്ചാലും പിടി വീഴും
തിരുവനന്തപുരം : മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് റോഡപകടങ്ങൾ വരുത്തുന്നത് തടയാൻ നടപടിയുമായി പോലീസ്. ഡ്രൈവർമാർ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ അൽക്കോ സ്കാൻ ബസ് സംവിധാനമുപയോഗിച്ച് ശാസ്ത്രീയമായി പരിശോധിച്ച് ഇനി നിയമ നടപടികൾ സ്വീകരിക്കും. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ആധുനിക ഉപകരണവും കിറ്റുമുപയോഗിച്ചായിരിക്കും പരിശോധന നടത്തുക. ഡ്രൈവറെ ബസിനുള്ളിൽ കയറ്റി ഉമിനീർ പരിശോധിച്ചാണ് ലഹരിയുപയോഗം അറിയുക. അര മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുകയും ചെയ്യും. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനം നടപ്പാക്കാൻ ഒരുങ്ങുന്നത്. പരിശോധനയ്ക്കുള്ള ആൽക്കോ സ്കാൻ ബസ് റോട്ടറി ക്ലബ്ബ് പോലീസിന് കൈമാറി.…
Read Moreസമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മൂന്നാം പ്രതി കോടതിയിൽ കീഴടങ്ങി
ബെംഗളൂരു: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മൂന്നാം പ്രതി കോടതിയിൽ കീഴടങ്ങി. കോഴിക്കോട് സ്വദേശി കൃഷ്ണപ്രസാദ് ആണ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റിനായി അന്വേഷണ സംഘം ശ്രമിക്കുന്നതിനിടെയാണ് ഇയാൾ കോടതിയിൽ കീഴടങ്ങിയത്. കൃഷ്ണപ്രസാദാണ് ടെലിഫോൺ എക്സ്ചേഞ്ചിന് പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തിയെന്ന് പോലീസ് പറഞ്ഞു. ഇയാളെ റിമാൻഡ് ചെയ്തു. കൃഷ്ണപ്രസാദ് , കഴിഞ്ഞ ദിവസം റിമാൻഡിലയച്ച അബ്ദുൾ ഗഫൂർ എന്നിവർക്ക് വേണ്ടി അന്വേഷണ സംഘത്തിന് നാളെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. മറ്റൊരു പ്രതി ഷബീറിനെ വയനാട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ്…
Read Moreകാർ കനാലിൽ മറിഞ്ഞു ദമ്പതികൾ മരിച്ചു
ബെംഗളൂരു: കാർ കനാലിൽ വീണ് ദമ്പതികൾ മരിച്ചു. റായ്ച്ചൂർ മസ്കിയിൽ ലിംഗസുഗൂർ സ്വദേശികളായ സൂര്യ നാരായണൻ, ഭാര്യ സുബ്ബലക്ഷമി എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ തുംഭഭദ്ര നദിയോട് ചേർന്ന കനാലിൽ ആണ് കാർ മറിഞ്ഞത്. കാർ ഓടിച്ചിരുന്ന ശ്രീനിവാസിനെ ഒഴുക്കിൽ പെട്ട് കാണാതായി. സൂര്യ നാരായണൻ സുബ്ബലക്ഷ്മി ദമ്പതികളുടെ മകനാണ് ശ്രീനിവാസ്.
Read Moreഈദ്ഗാഹ് മൈതാനം പോലീസ് സുരക്ഷയിൽ
ബെംഗളൂരു: ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുർത്ഥി ആഘോഷങ്ങൾ നടത്തരുതെന്ന് സുപ്രീം കോടതി ഉത്തരവിന് പിന്നാലെ പ്രദേശത്ത് പോലീസ് സുരക്ഷ വർധിപ്പിച്ചു. പ്രശ്നബാധിത മേഖലയിൽ 1,200 പോ ലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. മൈതാനത്തേക്കുള്ള എല്ലാ വഴികളും ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞിരിക്കുകയാണ്. റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ സംഘവും പ്രദേശത്തുണ്ട്. സുപ്രീം കോടതി വിധി അനുസരിക്കുമെന്നും എന്നാൽ ഭൂമിയുടെ ഉടമസ്ഥതയ്ക്കായി സമരം തുടരുമെന്നും ബെംഗളൂരു സിറ്റി ജാമിഅ മസ്ജിദ് ഇമാം മൗലാന മഖ്സൂദ് ഇമ്രാൻ പറഞ്ഞു. സുപ്രീം കോടതിയുടെ ഉത്തരവ് സ്വാഗതം ചെയ്യുന്നു. എന്നാൽ ഭൂമിയുടെ ഉടമസ്ഥതയിലുള്ള പോരാട്ടം…
Read More