തുടർച്ചയായ മഴ, രണ്ടാം ദിവസവും ബെംഗളൂരു വെള്ളത്തിനടിയിൽ തന്നെ 

ബെംഗളൂരു : ശക്തമായ മഴയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വെള്ളക്കെട്ടൊഴിയാതെ നഗരം. തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വീണ്ടും വെള്ളം കയറി.

സര്‍ജാപുര ലേഔട്ടിലെ റെയിന്‍ബോ ഡ്രൈവ് ലേഔട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഔട്ടര്‍ റിങ് റോഡ്, ബെല്ലന്ദൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും വ്യാപക വെള്ളക്കെട്ട് രൂപപ്പെട്ടു.

  ഇനി ലൈസൻസും പോകും! മിനിറ്റുകൾ ലാഭിക്കാൻ ജീവൻ പണയം വെക്കണോ? ബെംഗളൂരുവിനെ ഞെട്ടിച്ച് ഈ കണക്കുകൾ!

നിര്‍ത്തിയിട്ട വാഹനങ്ങളില്‍ വെള്ളം കയറി. റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് ഗതാഗതക്കുരുക്കും നഗരത്തിൽ രൂക്ഷമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിൽ രാഹുൽ ​ഗാന്ധിയും പങ്കെടുക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts