യുവതിയുടെ മൊബൈൽ നമ്പർ അശ്ലീല വെബ്സൈറ്റിലിട്ട മലയാളി യുവാവിനെതിരെ പരാതി 

ബെംഗളൂരു: വിവാഹത്തിന് സമ്മതിക്കാത്തതിന്റെ പേരിൽ യുവതിയുടെ ഫോൺനമ്പർ അശ്ലീല വെബ്സൈറ്റിലിട്ട മലയാളി യുവാവിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാസർകോട് സ്വദേശി ടി.വി. നിധിനെതിരെയാണ് ബെംഗളൂരു കാടുഗോഡി പോലീസ് കേസെടുത്തത്. ബന്ധുവും ബെംഗളൂരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരി 28 കാരിയുടെ പരാതിയിൽ ശല്യപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ എന്നിവയ്ക്കുപുറമെ സൈബർ കുറ്റകൃത്യത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. പല അശ്ലീല വെബ്സൈറ്റുകളിലും യുവതിയുടെ നമ്പർ ഷെയർ ചെയ്തതായാണ് പരാതി.

  സിൽക്ക് ബോർഡിലെ ഗതാഗതക്കുരുക്കിന് വിട; റാഗിഗുഡ്ഡ റാംപ് തുറന്നു, ഇനി യാത്ര സുഗമം!

കുറച്ചുവർഷം മുമ്പ് നിധിൻ ഈ യുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും യുവതിയും കുടുംബവും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തുടർന്ന് പലപ്പോഴും യുവതിയുടെ കേരളത്തിലെ വീട്ടിൽ ചെന്ന് ഇയാൾ ബഹളമുണ്ടാക്കാറുണ്ടായിരുന്നു. നേരത്തെ കേസ് നൽകിയിരുന്നു. ഇതേ ആവശ്യമുന്നയിച്ച് യുവതിയുടെ ഓഫീസിലും ഇയാൾ എത്തിയിരുന്നു.

തന്നെ ശല്യം ചെയ്യരുതെന്ന് യുവതി താക്കീത് നൽകിയപ്പോൾ യുവതിയെയും മാതാപിതാക്കളെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. 2021 ഡിസംബറിൽ യുവതിയുടെ ഫോട്ടോയും പേരും ഫോൺ നമ്പറും സഹിതം ഇയാൾ അശ്ലീല വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തു. യുവതിക്കുനേരെ ആസിഡ് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

  അധിക വാടക തർക്കത്തിൽ രക്തച്ചൊരിച്ചിലിൽ; വീട്ടുടമയ്ക്കും വാടകക്കാർക്കുമെതിരെ കേസ്

ഓഗസ്റ്റ് 26ന് യുവാവ് വീണ്ടും വിളിച്ച് ഭീഷണിപ്പെടുത്തുകയും മാതാപിതാക്കളെയും കൊലപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഒളിവിലുള്ള പ്രതിക്കായി ബെംഗളൂരു പോലീസ് തെരച്ചിൽ ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാറത്തഹള്ളി പാലം ഇന്നു മുതൽ അടച്ചിടും.
[masterslider id="10"]

Related posts

Click Here to Follow Us