ഗർഭിണിയായ പശുവിനെ ബലത്സംഗം ചെയ്ത 29 കാരൻ അറസ്റ്റിൽ

കൊൽക്കത്ത : ഗർഭിണിയായ പശുവിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 29 കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ നാംഖാന ബ്ലോക്കിലെ നോർത്ത് ചന്ദൻപിഡി മേഖലയിലാണ് വിചിത്ര സംഭവം നടന്നത്.

പശുവിന്റെ ഉടമയുടെ പരാതിയെ തുടർന്നാണ് പ്രതിയായ പ്രദ്യുത് ഭൂയയെ പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് നൽകുന്ന വിവരം അനുസരിച്ച്‌ പ്രദ്യുത് ഭൂയ രാത്രിയിൽ തൊഴുത്തിൽ കയറി പശുവിനെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. അമിത രക്തസ്രാവത്തെ തുടർന്നാണ് പശു ചത്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പോലീസ് പിടിയിലായ പ്രതിയെ ഇന്നലെ കാക്ദ്വീപ് സബ് ഡിവിഷണൽ കോടതിയിൽ ഹാജരാക്കി. ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിക്കെതിരെ നിരവധി കേസുകളുണ്ട്. വളർത്തു മൃഗങ്ങളെ തട്ടിക്കൊണ്ടു പോവുക, വാഹനം മോഷ്ടിക്കുക, വയലുകളിൽ നിന്ന് പച്ചക്കറികൾ കടത്തുക തുടങ്ങി നിരവധി കേസുകൾ ഇയാളുടെ പേരിൽ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
  അദൃശ്യനായ വില്ലൻ ജീവനെടുത്തു; ഹോംസ്റ്റേയിലെ ബാത്ത്റൂമിൽ ബെംഗളൂരു സ്വദേശിനി ശ്വാസംമുട്ടി മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്
[masterslider id="10"]

Related posts