വാട്സാപ്പിലെ പച്ചക്കൊടി പാകിസ്താന്റേതെന്നു തെറ്റിദ്ധരിച്ച് ദാവണഗരെ സ്വദേശിയെ സുഹൃത്തുക്കൾ വെട്ടിക്കൊന്നു!!

ബെംഗളൂരു: വാട്സാപ്പിലെ പച്ചക്കൊടി പാകിസ്താന്റേതെന്നു തെറ്റിദ്ധരിച്ച് ദാവണഗരെ സ്വദേശിയെ സുഹൃത്തുക്കൾ വെട്ടിക്കൊന്നു. ദാവണഗരെ സ്വദേശിയും ശിവമോഗ ഹൊന്നല്ലിയിലെ വർക്ക്‌ഷോപ്പ് ജീവനക്കാരനുമായ ദയനാഥ് ഖാൻ (20) ആണ് കൊല്ലപ്പെട്ടത്. ശിവമോഗ ജില്ലയിൽ ഹൊന്നല്ലിയിലാണു സംഭവം. സുഹൃത്തുക്കളായ ഹേമന്ദ്, ലോഹിത്, സഞ്ജു എന്നിവർക്കെതിരേ പോലീസ് കേസെടുത്തു.

ദയനാഥ് ഖാൻ ഈദുൽഫിത്തറിനോടനുബന്ധിച്ച് പച്ചക്കൊടിയും ആശംസാവാചകവും വാട്സാപ്പ് ഡി.പി.യാക്കിയിരുന്നു. ഇതേച്ചൊല്ലി ചില സുഹൃത്തുക്കൾ ദയനാഥ് ഖാനെ ചോദ്യംചെയ്തു. പച്ചക്കൊടി പാകിസ്താന്റേതാണെന്നായിരുന്നു ഇവരുടെ വാദം. ക്രൂരമായി മർദനമേറ്റ യുവാവ് പിന്നീട് ആശുപത്രിയിൽ ചികിത്സതേടി. ശനിയാഴ്ച ഇതേസംഘം വീണ്ടുമെത്തി പ്രദേശത്തെ ബൾബ് ഫാക്ടറിക്ക് സമീപത്തുവെച്ച് ദയനാഥ് ഖാനുമായി വാക്തർക്കത്തിലേർപ്പെട്ടു. തർക്കം രൂക്ഷമായതോടെ ആയുധമുപയോഗിച്ച് ഇവർ യുവാവിനെ വെട്ടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts