“ഇതൊന്നും നമുക്ക് പറഞ്ഞിട്ടുള്ളതല്ല”സൈക്കിൾ-ബൈക്ക് വാടകക്ക് നൽകുന്ന കമ്പനിയിൽ നിന്ന് വണ്ടിയെടുത്ത് ബാറ്ററി ഇളക്കിയെടുത്തു വിൽക്കുന്നു,വണ്ടികൾ വഴിയിലുപേക്ഷിക്കുന്നു!

ബെംഗളൂരു : മറ്റ് പലരാജ്യങ്ങളിലും വർഷങ്ങൾക്ക് മുമ്പേ നിലവിൽ വന്ന ഒരു സംഗതിയാണ് സൈക്കിളുകളും ബൈക്കുകളും വാടകക്ക് കൊടുക്കുക എന്നത്.പല വിദേശ രാജ്യങ്ങളിലും ഇത് നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. സിറ്റിയുടെ ഒരിടത്ത് നിന്ന് എടുത്ത വാഹനം അതേ കമ്പനിയുടെ തന്നെ മറ്റൊരു സ്റ്റേഷനിൽ കൊടുക്കാം എന്നതാണ് ഇതുകൊണ്ട് യാത്രക്കാർക്ക് ഉള്ള മെച്ചം. സൈക്കിൾ ഷെയറിംഗ് പദ്ധതി മൈസൂരുവിൽ വൻ ഹിറ്റായിരുന്നു.

  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു

എന്നാൽ നമ്മ ബെംഗളൂരു വിലെ കാര്യം വ്യത്യസ്ഥമാണ്, യുലു, ബൗൺസ്, വോഗോ, ഡ്രൈവ് ഈസി എന്നീ കമ്പനികളാണ് ഇത്തരം സേവനങ്ങൾ നഗരത്തിൽ നൽകുന്നത്, വാഹനങ്ങളുടെ സ്പെയർ പാർടസുകളായ ടയർ, ബാറ്ററി, മിറർ എന്നിവ മോഷ്ടിക്കുക മാത്രമല്ല പെട്രോൾ ഊറ്റിയെടുക്കുകയും ചെയ്ത് റോഡിന്റെ നടുവിലും ഫ്ലൈഓവറുകൾക്ക് മുകളിലും ഉപേക്ഷിക്കുന്നു.

യുലുവിന് ഇതുവരെ 300 ഓളം സൈക്കിളുകളാണ് നശിപ്പിക്കപ്പെട്ട നിലയിൽ ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
[masterslider id="10"]

Related posts