13 പേരെ വെടിവെച്ച് കൊന്നിട്ട് നടപടിയില്ല; പളനിസാമിയുടെ രാജി ആവശ്യപ്പെട്ട് സ്റ്റാലിന്‍

ചെന്നൈ: തൂത്തുക്കുടി വെടിവെപ്പില്‍ നടപടി ആവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. പാവപ്പെട്ടവരായ ജനങ്ങളെ വെടിവെച്ച് കൊന്നിട്ട് അതിനെതിരെ നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഡിജിപിയും രാജി വയ്ക്കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

സ്​റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്‍റിനെതിരെ സമരം ചെയ്തവരെ വെടിവെച്ച് കൊന്നിട്ട് ഇതുവരെയും യാതൊരു നടപടിയുമുണ്ടായില്ല. നിഷ്കളങ്കരായ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മുഖ്യമന്ത്രി നിഷ്ക്രിയനായിരിക്കുന്നു. തൂത്തുക്കുടിയില്‍ പോകാനോ ജനങ്ങളെ നേരില്‍ കാണാനോ മുഖ്യമന്ത്രി എടപ്പാടി പളനിസാമി തയ്യാറായില്ലെന്നും സ്റ്റാലിന്‍ ആരോപിച്ചു.

  വിവാഹസൽക്കാരത്തിനിടെ വസ്ത്രത്തിൽ ചിക്കൻകറി വീണതിനെച്ചൊല്ലി സംഘർഷം; യുവാവിന് ദാരുണാന്ത്യം

വെടിവെപ്പില്‍ പ്രതിഷേധിച്ച് സ്റ്റാലിന്‍റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായി. പൊലീസും ഡിഎംകെ പ്രവര്‍ത്തകരും ഏറ്റുമുട്ടി. സ്റ്റാലിനെ അറസ്റ്റ് ചെയ്ത് നീക്കാനെത്തിയെ പൊലീസിനെ ഡിഎംകെ പ്രവര്‍ത്തകര്‍ തടഞ്ഞു. പൊലീസ് വാഹനത്തെ പ്രവര്‍ത്തകര്‍ വളഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തണ്ണിമത്തനല്ല വില്ലൻ, ഉള്ളിൽ ചെന്നത് മറ്റൊന്ന് ; മുംബൈയിലെ നാലംഗ കുടുംബത്തിന്റെ മരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; രാജ്യത്ത് പെട്രോളിന് അഞ്ചു രൂപ വരെ ഉടൻ വർദ്ധിപ്പിച്ചേക്കും
[masterslider id="10"]

Related posts

Click Here to Follow Us