സംസ്ഥാനത്തും ഇനി ഓൺലൈനിൽ മദ്യ വില്പന!

ബെംഗളൂരു: എക്സൈസ് വകുപ്പ് ഓൺലൈനിലൂടെയുള്ള മദ്യവിൽപ്പനയുടെ സാധ്യതകൾ പഠിക്കാൻ പ്രത്യേക സമിതി രൂപവത്‌കരിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ എങ്ങനെയാണ് ഓൺലൈൻ മദ്യവിൽപ്പന പദ്ധതി നടപ്പാക്കിയതെന്ന് സമിതി പഠിക്കും.

പശ്ചിമബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സന്ദർശിച്ച് ഓൺലൈൻ മദ്യവിൽപ്പനയുടെ ഗുണവും ദോഷവും മനസ്സിലാക്കുകയാണ് ലക്ഷ്യമിടുന്നത്. നിശ്ചിത നടപടി ക്രമങ്ങളിലൂടെ മാത്രമേ ഓൺലൈൻ മദ്യവിൽപ്പന നടപ്പാക്കുകയുള്ളൂ.

ഓൺലൈനിലൂടെ മദ്യം വിൽക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ പഠിക്കുകയാണ് സമിതിയുടെ ചുമതല. ഉന്നതോദ്യോഗസ്ഥരടങ്ങിയ സമിതിയുടെ റിപ്പോർട്ട് അനുസരിച്ചായിരിക്കും ഓൺലൈൻ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കുന്നതെന്ന് മന്ത്രി എച്ച്. നാഗേഷ് പറഞ്ഞു. ഇക്കാര്യത്തിൽ തിരക്കിട്ടൊരു തീരുമാനമെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

മദ്യശാല ഉടമകളെക്കൂടി വിശ്വാസത്തിലെടുത്തായിരിക്കും ഓൺലൈനിലൂടെ വിൽക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. ഭക്ഷണം വീടുകളിലെത്തിക്കുന്ന ചില ആപ്പുകൾ ഓൺലൈൻ മദ്യവിൽപ്പനയ്ക്ക് സംസ്ഥാന സർക്കാരിനോട് നേരത്തേ അനുമതി തേടിയിരുന്നു. ഇവരുമായും സമിതി ചർച്ച നടത്തും.

ചില മദ്യശാലകൾ 2018-ൽ മദ്യം വീടുകളിൽ എത്തിച്ചുകൊടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിലും നിയമപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി എക്സൈസ് വകുപ്പ് തടഞ്ഞിരുന്നു.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

പുതിയ സാഹചര്യത്തിൽ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്ന സംവിധാനത്തിൽ തെറ്റൊന്നുമില്ലെന്നാണ് എക്സൈസ് വകുപ്പിന്റെ നിലപാട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
[masterslider id="10"]

Related posts