സഞ്ചാരികൾക്കായി ഈ ദിവസങ്ങളിൽ വിധാൻ സൗധ തുറക്കും

ബെംഗളൂരു : വിധാൻസൗധയിൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാനുള്ള നിർദേശത്തിന് സർക്കാർ അനുമതിനൽകി. കെട്ടിടത്തിന്റെ ചരിത്രം, പൈതൃകം, വാസ്തുവിദ്യ എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികൾക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

നിലവിൽ സന്ദർശകർക്ക് വിധാൻസൗധയുടെ പുറത്തുനിന്ന് ഫോട്ടോയെടുക്കാൻമാത്രമേ അനുമതിയുള്ളൂ. പ്രത്യേക വ്യവസ്ഥകളോടെ വിധാൻസൗധയിൽ ടൂർ പ്രോഗ്രാം നടപ്പാക്കാനാണ് ടൂറിസം വകുപ്പിന് അനുമതിനൽകിയിട്ടുള്ളത്. പൊതുഅവധി ദിവസങ്ങളിൽ രാവിലെ എട്ടിനും വൈകീട്ട് ആറിനും ഇടയിലായിരിക്കും ടൂറുകൾ നടത്തുക.

  പഠിച്ചിറങ്ങേണ്ട ക്യാമ്പസിൽ നിന്ന് ഇനി തിരികെ വരില്ല; ബെംഗളൂരു യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിലെ ദുരന്തം 23 കാരിയുടെ ജീവനെടുത്തു

വിനോദസഞ്ചാരികളെ 30 പേരടങ്ങുന്ന സംഘങ്ങളായി തിരിച്ച് നിയുക്ത ടൂറിസ്റ്റ് ഓഫീസർമാർക്കൊപ്പം അകത്തേക്ക് വിടും. ടൂറിസം വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സൂപ്പർവൈസിങ് ഓഫീസറായിരിക്കും.

സന്ദർശകരെ നിയന്ത്രിക്കുന്നതിനായി ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനും വികസിപ്പിക്കും. പ്രവേശനഫീസ് താങ്ങാനാവുന്നതായിരിക്കണമെന്നും വരുമാനത്തിന്റെ ഒരുഭാഗം സംസ്ഥാനത്തിന്റെ നിയുക്ത അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

ഡെപ്യൂട്ടി പോലീസ് കമ്മിഷണർ (വിധാനസൗധ സെക്യൂരിറ്റി) പുറപ്പെടുവിച്ച സുരക്ഷാ പ്രോട്ടക്കോളുകൾ കർശനമായി പാലിക്കണം. സന്ദർശകർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഹാജരാക്കണമെന്നും നിർദേശമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
[masterslider id="10"]

Related posts