തമിഴ്നാട്ടിൽ 10 സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾ പൂട്ടുന്നു

ചെന്നൈ : അണ്ണാ സർവകലാശാലയുടെ കീഴിലുള്ള പത്ത് സ്വകാര്യ എൻജിനീയറിങ് കോളേജുകൾ വിദ്യാർത്ഥികളില്ലാത്തതിനാൽ പൂട്ടുന്നു. 2022-23 വർഷത്തെ അംഗീകാരത്തിന് ഈ കോളേജുകൾ അപേക്ഷിച്ചിട്ടില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, അണ്ണാ യൂണിവേഴ്‌സിറ്റി എന്നിവയിൽ നിന്ന് മുൻകൂർ അനുമതി നേടിയശേഷമാണ് എല്ലാ വർഷവും എൻജിനീയറിങ് കോഴ്‌സുകളിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നത്. പത്തു കോളജുകൾ അടഞ്ഞതോടെ അണ്ണാ സർവകലാശാലയുടെ കീഴിലുള്ള കോളജുകളുടെ എണ്ണം 484 ആയി കുറഞ്ഞു. അതിനിടെ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജുക്കേഷൻ (എ.ഐ.ടി.ടി) ബി.ഐ., ബി.ടെക്, ബി.ആർ.ക്ക്…

Read More

സ്ത്രീധന പീഡനം ; തെലുങ്കാനയിൽ യുവതി ജീവനൊടുക്കി

ഹൈദരാബാദ് : സ്ത്രീധന പീഡനത്തെ തുടര്‍ന്ന് രണ്ട് വയസുകാരന്‍ മകനെ ഫാനില്‍ കെട്ടിത്തൂക്കി യുവതി ജീവനൊടുക്കി. തെലങ്കാനയില്‍ നല്‍ഗൊണ്ട ജില്ലയിലെ നര്‍ക്കറ്റ്പള്ളി മണ്ഡലത്തിലാണ് സംഭവം. 24കാരി ലാസ്യയും മകന്‍ സാത്വികുമാണ് മരിച്ചത്. മകനെ സീലിങ് ഫാനില്‍ കെട്ടിത്തൂക്കിയ ശേഷം യുവതിയും ജീവനൊടുക്കുകയായിരുന്നു. സംഭവം കണ്ട പ്രദേശവാസികള്‍ കഴുത്തിലെ കെട്ടഴിച്ച്‌ ഇരുവരേയും താഴെ ഇറക്കിയെങ്കിലും മരിച്ചിരുന്നുവെന്ന് നര്‍ക്കറ്റ്പള്ളി സി.ഐ ശിവരാമി റെഡി പറഞ്ഞു. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയില്ലായെന്നാണ് വിവരം. നര്‍ക്കറ്റ്പള്ളിയിലെ ഔരവാണി ഗ്രാമത്തിലെ റെയില്‍വേ ജീവനക്കാരനായ നരേഷാണ് ലാസ്യയുടെ ഭര്‍ത്താവ്. മൂന്ന് വര്‍ഷം മുമ്പാണ് ഇരുവരും…

Read More

മംഗളൂരുവിൽ മലാലി മസ്ജിദിന് ചുറ്റും നിരോധനാജ്ഞ

ബെംഗളൂരു: മംഗളൂരുവിൽ മലാലി ജുമാമസ്ജിദിലെ 500 മീറ്റർ ചുറ്റളവിൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചു. മെയ് 26 വരെയാണ്     നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാത്രി 8 മുതല്‍ നാളെ രാവിലെ 8 വരെയാണ് നിരോധനാജ്ഞ. ഈ പ്രദേശങ്ങളില്‍ 144 പ്രഖ്യാപിച്ചു. ഏപ്രില്‍ 21 ന് നടത്തിയ പരിശോധനയില്‍ പഴയ മസ്ജിദിന് കീഴില്‍ ഹിന്ദു ക്ഷേത്രം പോലെയുള്ള ഒരു വാസ്തുവിദ്യാ ഡിസൈന്‍ കണ്ടെത്തിയെന്നാണ് ഹിന്ദുത്വര്‍ ആരോപിക്കുന്നത്. മസ്ജിദില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടന്നിരുന്നു.

Read More

പാഠപുസ്തക വിവാദം, 31-ന് കോൺഗ്രസ്‌ പ്രതിഷേധം

ബെംഗളൂരു: നവോത്ഥാന നായകൻമാരെ പാഠഭാഗങ്ങളിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഈ മാസം 31ന് കോൺഗ്രസ്സും പുരോഗമന സന്നദ്ധ സംഘടനകളും ചേർന്ന്   സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. ഫ്രീഡം പാർക്കിലാണ്      പ്രതിഷേധം നടത്തുക. വിവിധ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധത്തിനു പിന്തുണ അറിയിച്ചു. പാഠപുസ്തക വിവാദാത്തിൽ    പ്രതികരിച്ചു കൊണ്ട് നിരവധി പേർ രംഗത്ത് എത്തിയിരുന്നു. ശ്രീനാരായണ ഗുരു, പെരിയാർ ഇ വി രാമസ്വാമി എന്നിവരെ പത്താം ക്ലാസ്സ്‌ പുസ്തകത്തിൽ നിന്നും നീക്കം ചെയ്തതിനു ശേഷം പുരോഗമന സാഹിത്യകാരൻമാരെ ഒഴിവാക്കിയതും വിവാദമായിരുന്നു.

Read More

എസ്ഐ ആവാൻ 75 ലക്ഷം നൽകിയതായി ഉദ്യോഗാർത്ഥിയുടെ വെളിപ്പെടുത്തൽ

ബെംഗളൂരു: എസ് ഐ തസ്തിക നേടാനായി തനിക്ക് 75 ലക്ഷം രൂപ നൽകിയതായി ഉദ്യോഗാർത്ഥി. ഡിജിപി പ്രവീൺ സുധിനാണ് ഉദ്യോഗാർത്ഥി ഇത് സംബന്ധിച്ച കത്ത് അയച്ചത്. കത്തിൽ അധികാരമുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. എസ്ഐ ലിസ്റ്റിൽ ആദ്യ 20 ഉൾപ്പെടുന്ന ആളാണ് താനെന്നും കത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. 545 എസ്ഐ തസ്തികയിലേക്ക് ഒക്ടോബർ 3ന് നടന്ന പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നതായി കണ്ടെത്തി. ഇതേ തുടർന്ന് യോഗ്യത ലിസ്റ്റ് സർക്കാർ റദ്ദ് ചെയ്ത് വീണ്ടും പരീക്ഷ നടത്തുമെന്ന് അറിയിച്ചിരുന്നു. അതിനിടെയാണ് ഇതിൽ വലിയ തുകകൾ കൈക്കൂലിയായി…

Read More

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എത്തിച്ച ലഹരി മരുന്നുകളുമായി യുവാക്കൾ പിടിയിൽ 

കാസര്‍കോഡ് : മാരക മയക്കുമരുന്നായ എം ഡി എം എ യുമായി നാല് പേര്‍ പോലീസ് പിടിയില്‍. ബെംഗളൂരുവിൽ നിന്നെത്തിച്ച 200 ഗ്രാം എം ഡി എം എയാണ് എക്‌സൈസ് സംഘം പിടികൂടിയത്. കാസര്‍കോട് സ്വദേശികളായ സമീര്‍, ഷെയ്ക്ക് അബ്ദുല്‍ നൗഷാദ്, ഷാഫി, ദക്ഷിണ കന്നഡ ബണ്ട്വാള്‍ സ്വദേശി അബൂബക്കര്‍ സിദ്ദിക്ക് എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ആദൂര്‍ കുണ്ടാറില്‍വച്ച്‌ രാത്രി എട്ടുമണിയോടെയാണ് 200 ഗ്രാം എം ഡി എം എയുമായി നാലംഗ സംഘം പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം രാവിലെ മുതല്‍…

Read More

ആർസിബി – ലഖ്‌നൗ പോരാട്ടം ഇന്ന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എലിമിനേറ്ററില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഏറ്റുമുട്ടും. കൊല്‍ക്കത്തയിലെ ഇഡന്‍ ഗാര്‍ഡന്‍സ് മൈതാനത്ത് വച്ചാണ് മത്സരം. എലിമിനേറ്ററില്‍ വിജയിക്കുന്നവര്‍ക്ക് ക്വാളിഫയര്‍ രണ്ടിലേക്ക് പ്രവേശിക്കും. ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സായിരിക്കും ഇവരുടെ എതിരാളികള്‍. തങ്ങളുടെ കന്നി ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് ലഖ്നൗ പുറത്തെടുത്തത്. പോയിന്റ് പട്ടികയില്‍ ഒന്‍പത് ജയവുമായി മൂന്നാം സ്ഥാനത്തെത്തി. രാജസ്ഥാനും ലഖ്നൗവിനും 18 പോയിന്റ് വീതമായിരുന്നു. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ ആനുകൂല്യം സഞ്ജു സാംസണിന്റെ ടീമിനെ തുണച്ചു. മറുവശത്ത് ബാംഗ്ലൂരിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഗ്രൂപ്പ്…

Read More

നടിയുടെ ബാങ്ക് അക്കൗണ്ടിൽ തിരിമറി നടത്തിയതിനെതിരെ കേസ്

FRAUD

ബെംഗളൂരു: ഭർത്താവും ഭർതൃപിതാവും ചേർന്ന് തന്റെ ബാങ്കിൽ തിരിമറി നടത്തിയെന്ന ആരോപണവുമായി കന്നഡനടി ചൈത്ര ഹള്ളിക്കേരി പോലീസിൽ പരാതി നൽകി. തന്റെ അക്കൗണ്ട് ഉപയോഗിച്ച് ഇരുവരും സ്വർണ വായ്പ എടുത്തതാണ് നടിയെ ചൊടിപ്പിച്ചത്. ബാങ്ക് മാനേജരും ഇതിന് കൂട്ട് നിന്നതായി പരാതിയിൽ പറയുന്നു. മൈസൂർ ജയലക്ഷ്മിപുരം പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. ഇതിന്മു ൻപും ഭർത്താവ് തന്നെ ശാരീരികമായി ഉപദ്രവിക്കുന്നു എന്ന് കാട്ടി നടി പോലീസിൽ പരാതി നൽകിയിരുന്നു.

Read More

മൈസൂരു ടു പത്തനംതിട്ട സർവീസ് ആരംഭിച്ച് സ്വിഫ്റ്റ് ബസ്

ബെംഗളൂരു: മൈസൂരുവിൽ നിന്നും പത്തനംതിട്ടയിലേക്കുള്ള കേരള ആർടിസിയുടെ ആദ്യ സ്വിഫ്റ്റ് ബസ് സർവീസ് ആരംഭിച്ചു. 707 രൂപയാണ് ടിക്കറ്റ് നിരക്ക്. മൈസൂരു– പത്തനംതിട്ട ഡീലക്സ് ബസാണു സ്വിഫ്റ്റ് നോൺ എസി സർവീസിലേക്ക് മാറിയത്. വൈകിട്ട് 6നു മൈസൂരുവിൽ നിന്ന് പുറപ്പെടുന്ന സ്വിഫ്റ്റ് ബസ് ബത്തേരി, താമരശ്ശേരി, പെരിന്തൽമണ്ണ, തൃശൂർ, മൂവാറ്റുപുഴ, കോട്ടയം വഴി രാവിലെ 5.10നു പത്തനംതിട്ടയിലെത്തും. വൈകിട്ട് 6നു പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട് രാവിലെ 7.10നു തിരികെ മൈസൂരുവിലുമെത്തും.

Read More

ഒരു സ്കൂട്ടറിൽ ആറു പേർ, സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി വീഡിയോ

മുംബൈ : ഒരു സ്കൂട്ടറില്‍ ആറുപേര്‍, കൂട്ടത്തിലൊരാള്‍ മറ്റൊരാളുടെ തോളിലാണ് ഇരിക്കുന്നത്, രാജ്യത്തെ ഗതാഗത നിയമങ്ങളെ കാറ്റില്‍ പറത്തുന്ന യാത്ര എന്ന് വേണം പറയാന്‍. തിരക്കേറിയ റോഡിലാണ് ഈ അഭ്യാസം നടന്നത്. രമണ്‍ദീപ് സിങ് ഹോറ എന്നയാളാണ് മുംബൈയില്‍ നടന്ന സംഭവത്തിന്റെ വിഡിയോ ട്വീറ്റ് ചെയ്തത്. മുംബൈ ട്രാഫിക് പോലീസിനെയും ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. ട്രാഫിക് പോലീസ് ട്വീറ്റിന് മറുപടി മറുപടിയും നല്‍കി. വിവരങ്ങള്‍ അറിയുന്നതിനായി കോണ്‍ടാക്‌ട് വിശദാംശങ്ങള്‍ ചോദിച്ചു. നിരവധിപ്പേരാണ് വിഡിയോയ്ക്ക് പ്രതികരണവുമായി എത്തിയത്. ഇവര്‍ക്ക് കാറായിരുന്നു ഉള്ളതെങ്കില്‍ എത്രപേരെ കയറ്റുമായിരുന്നു എന്നാണ്…

Read More
Click Here to Follow Us