സ്കൂൾബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 20 വിദ്യാർഥികൾക്ക് പരിക്ക്

ബെംഗളൂരു : ബെലഗാവിയിൽ സ്കൂൾബസ് റോഡിൽനിന്ന് തെന്നി ഭാഗികമായി മറിഞ്ഞ് 20 വിദ്യാർഥികൾക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച രാവിലെ മുദലാഗിക്ക് സമീപം പട്ടഗുണ്ഡി ഗ്രാമത്തിലാണ് അപകടം. സി.എസ്. മുഗൽഖോഡ് കന്നഡ ആൻഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.

  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും

ഒന്നുമുതൽ ഏഴുവരെ ക്ലാസിലെ കുട്ടികളാണ് ബസിലുണ്ടായിരുന്നത് പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബ്ലോക്ക് എജുക്കേഷൻ ഓഫീസർ അജിത്ത് മന്നിക്കേരി ആശുപത്രി സന്ദർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts