ക്രിസ്മസ് അവധിയ്ക്ക് ഇനിയും ഒന്നരമാസം ബാക്കി; നാട്ടിൽ പോകാനുള്ള ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല; വെയ്റ്റിങ് ലിസ്റ്റ് 300 വരെ: ബെർത്ത് നിലയറിയാൻ വായിക്കാം

 

ബെംഗളൂരു : ക്രിസ്മസ് അവധിയോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് കണികാണാനില്ല.

ചില തീവണ്ടികളിൽ വെയ്റ്റിങ് ലിസ്റ്റ് 300 വരെയെത്തിയിട്ടുണ്ട്. ഡിസംബർ 20 മുതൽ 25 വരെയുള്ള തീവണ്ടികളിലൊന്നിലും ടിക്കറ്റില്ല.

അവധിയാത്രയ്ക്ക് ഒരു മാസത്തിലേറെ ബാക്കിനിൽക്കെയാണ് തീവണ്ടികളിൽ ടിക്കറ്റ് തീർന്നത്.

ബെംഗളൂരുവിൽനിന്ന് രാവിലെ എറണാകുളത്തേക്ക് പുറപ്പെടുന്ന തീവണ്ടിയിലും ഇത്തവണ ഒരു മാസംമുൻപുതന്നെ ടിക്കറ്റുകൾ തീർന്നു.

സാധാരണ വർഷങ്ങളിൽ ഈ തീവണ്ടികളിൽ അവധിയോടടുക്കുമ്പോളാണ് ടിക്കറ്റ് തീരുന്നത്. യാത്രാത്തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് പ്രത്യേക തീവണ്ടിസർവീസ് വേണമെന്നാണ് ബെംഗളൂരു മലയാളികളുടെ ആവശ്യം.

  തോൽവികളിൽ നിന്ന് പാഠം പഠിച്ച 'ട്രബിൾ ഷൂട്ടർ'; ഡി.കെ. ശിവകുമാറിന്റെ രാഷ്ട്രീയ വീര്യം സ്കൂൾ കാലം തൊട്ടേ

ബെർത്ത്‌നില

എറണാകുളം എക്സ്പ്രസ് (12677): ഡിസംബർ 20: സെക്കൻഡ് സിറ്റിങ് (വെയ്റ്റിങ് ലിസ്റ്റ് 28), 21 (വെയ്റ്റിങ് ലിസ്റ്റ് 148), 22 (വെയ്റ്റിങ് ലിസ്റ്റ് 110).

കന്യാകുമാരി എക്സ്പ്രസ് (16526): ഡിസംബർ 20: സ്ലീപ്പർ (വെയ്റ്റിങ് ലിസ്റ്റ് 295), 21 (വെയ്റ്റിങ് ലിസ്റ്റ് 300), 22 (വെയ്റ്റിങ് ലിസ്റ്റ് 186).

കൊച്ചുവേളി എക്സ്പ്രസ് (16315): ഡിസംബർ 20: സ്ലീപ്പർ (വെയ്റ്റിങ് ലിസ്റ്റ് 150), 22 (വെയ്റ്റിങ് ലിസ്റ്റ് 138), 23 (വെയ്റ്റിങ് ലിസ്റ്റ് 148).

  സംസ്ഥാനത്ത് 'കസേരക്കളി' മുറുകുന്നു; സിദ്ധരാമയ്യ രാജ്യസഭയിലേക്കെന്ന് സൂചന; പകരം ഡികെയോ ഖാർഗെയോ? ഡൽഹിയിൽ അണിയറ നീക്കങ്ങൾ സജീവം

യശ്വന്ത്‌പുര-കണ്ണൂർ എക്സ്പ്രസ് (16527): ഡിസംബർ 22: സ്ലീപ്പർ (വെയ്റ്റിങ് ലിസ്റ്റ് 119), 23 (വെയ്റ്റിങ് ലിസ്റ്റ് 125), 24 (വെയ്റ്റിങ് ലിസ്റ്റ് 194).

കണ്ണൂർ എക്സ്പ്രസ് (16511): ഡിസംബർ 20: സ്ലീപ്പർ (വെയ്റ്റിങ് ലിസ്റ്റ് 123), 21 (വെയ്റ്റിങ് ലിസ്റ്റ് 80), 22 (ആർ.എ.സി. 67).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി
[masterslider id="10"]

Related posts