ചിക്കമഗളൂരുവിൽ വീണ്ടും മാവോവാദികളുടെ സാന്നിധ്യം

ബെംഗളൂരു : കർണാടകത്തിലെ മലയോരപ്രദേശമായ ചിക്കമഗളൂരുവിൽ വീണ്ടും മാവോവാദികളുടെ സാന്നിധ്യം.

മാവോവാദികൾ എത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് നക്സൽവിരുദ്ധ സേന കൊപ്പ, ശ്രീനഗർ താലൂക്കുകളിൽ തിരച്ചിൽ നടത്തി.

ശ്രീനഗറിനടുത്തുള്ള ഗ്രാമത്തിൽ സായുധരായ ആറ് മാവോവാദികൾ എത്തിയതായാണ് വിവരം ലഭിച്ചത്.

  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം

 

തിരച്ചിലിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഒരു വീട്ടിൽനിന്ന്‌ മൂന്ന് തോക്കുകൾ കണ്ടെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts