50 കോടി ബിജെപി വാഗ്ദാനം ചെയ്‌തെന്ന ആരോപണം തെളിയിക്കാൻ വെല്ലുവിളിച്ച് ബിജെപി

ബെംഗളൂരു : സർക്കാരിനെ വീഴ്ത്താൻ 50 കോൺഗ്രസ് എം.എൽ.എ.മാർക്ക് 50 കോടി രൂപ വീതം ബി.ജെ.പി. വാഗ്ദാനം ചെയ്‌തെന്ന ആരോപണം തെളിയിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യെ വെല്ലുവിളിച്ച് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര.

ആരോപണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താൻ അദ്ദേഹം സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു. ബുധനാഴ്ച മൈസൂരുവിലെ ടി.നരസിപുരയിൽ നടന്ന ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു സിദ്ധരാമയ്യ ആരോപണമുന്നയിച്ചത്.

  കല്യാൺ സ്റ്റേഷൻ ഫ്ലൈഓവർ നിർമാണത്തിൽ നിർണായക പുരോഗതി; ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ ബെംഗളൂരു

ബി.ജെ.പി. യുടെ വാഗദാനം ഒരു എം.എൽ.എ.പോലും അംഗീകരിച്ചില്ലെന്നും അതുകൊണ്ടാണ് ബി.ജെ.പി. ഇപ്പോൾ തനിക്കെതിരേ വ്യാജ കേസുകൾ നൽകുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചിരുന്നു.

50 കോടി രൂപ വീതം വാഗ്ദാനം ചെയ്യാൻ എവിടെനിന്നാണ് ബി.ജി.പി.ക്ക് ഇത്രയധികം പണം ലഭിക്കുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

ആരോപണം തെളിയിച്ചില്ലെങ്കിൽ സിദ്ധരാമയ്യയെ ജനങ്ങൾ ഇനി വിശ്വാസത്തിലെടുക്കില്ലെന്ന് വിജയേന്ദ്ര പറഞ്ഞു.

സർക്കാരും അന്വേഷണ ഏജൻസിയുമുള്ളതിനാൽ ആരോപണം തെളിയിക്കുകയെന്നത് സിദ്ധരാമയ്യയുടെ ഉത്തരാവദിത്വമാണെന്നും പറഞ്ഞു. മുഖ്യമന്ത്രിക്ക് സ്വന്തം എം.എൽ.എ.മാരിലുളള വിശ്വാസ്യത ഇല്ലാതായിരിക്കുകയാണെന്ന് വിജയേന്ദ്ര കുറ്റപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഖജനാവ് കാലിയെന്ന് പറഞ്ഞവർ കാണുക! പിണറായി സർക്കാർ പടിയിറങ്ങുമ്പോൾ ബാക്കിവെച്ച ആ 'വലിയ തുക' എത്ര എന്നതിന്റെ കണക്ക് പുറത്ത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
[masterslider id="10"]

Related posts