കേരള, കർണാടക ആർ.ടി.സി. ബുക്കിങ് അടുത്ത ആഴ്ച ആരംഭിക്കും ;സ്വകാര്യബസ് കഴുത്തറപ്പൻ ബുക്കിങ് തുടങ്ങി

 

ക്രിസ്മസ് അവധിയോടനുബന്ധിച്ച് കേരള, കർണാടക ആർ.ടി.സി. ബസുകളിൽ അടുത്തയാഴ്ച റിസർവേഷൻ ആരംഭിക്കും.

യാത്രയ്ക്ക് ഒരുമാസം മുൻപുമാത്രമാണ് ആർ.ടി.സി.കളിൽ ബുക്കിങ് ആരംഭിക്കുന്നത്. തീവണ്ടികളിൽ ടിക്കറ്റ് ഇല്ലാത്തതിനാൽ ആർ.ടി.സി. ബസുകളിൽ ബുക്കിങ് ആരംഭിക്കുന്നത് കാത്തിരിക്കുകയാണ് മലയാളികൾ. ബുക്കിങ് തുടങ്ങി മണിക്കൂറുകൾക്കകം ടിക്കറ്റ് തീരാനാണ് സാധ്യത.

  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ

അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് ഇരു ആർ.ടി.സി.കളും പ്രത്യേക സർവീസുകളും നടത്തും.

സ്വകാര്യബസ് ബുക്കിങ് തുടങ്ങി

അവധിയോടനുബന്ധിച്ച് സ്വകാര്യ ബസുകളിൽ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. യാത്രാത്തിരക്ക് കണക്കിലെടുത്ത് ഇരട്ടിയിലധികം നിരക്കാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്.

 

എറണാകുളത്തേക്കുള്ള ചില ബസുകളിൽ 4000 രൂപയ്ക്ക് മുകളിലാണ് നിരക്ക്. തീവണ്ടികളിൽ ടിക്കറ്റ് തീർന്നതും മറ്റു യാത്രാമാർഗങ്ങളില്ലാത്തതും മുതലെടുക്കുകയാണ് സ്വകാര്യ ബസുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts