സ്ത്രീധന പീഡനം ; തെലുങ്കാനയിൽ യുവതി ജീവനൊടുക്കി

ഹൈദരാബാദ് : സ്ത്രീധന പീഡനത്തെ തുടര്‍ന്ന് രണ്ട് വയസുകാരന്‍ മകനെ ഫാനില്‍ കെട്ടിത്തൂക്കി യുവതി ജീവനൊടുക്കി. തെലങ്കാനയില്‍ നല്‍ഗൊണ്ട ജില്ലയിലെ നര്‍ക്കറ്റ്പള്ളി മണ്ഡലത്തിലാണ് സംഭവം.

24കാരി ലാസ്യയും മകന്‍ സാത്വികുമാണ് മരിച്ചത്. മകനെ സീലിങ് ഫാനില്‍ കെട്ടിത്തൂക്കിയ ശേഷം യുവതിയും ജീവനൊടുക്കുകയായിരുന്നു. സംഭവം കണ്ട പ്രദേശവാസികള്‍ കഴുത്തിലെ കെട്ടഴിച്ച്‌ ഇരുവരേയും താഴെ ഇറക്കിയെങ്കിലും മരിച്ചിരുന്നുവെന്ന് നര്‍ക്കറ്റ്പള്ളി സി.ഐ ശിവരാമി റെഡി പറഞ്ഞു. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയില്ലായെന്നാണ് വിവരം.

നര്‍ക്കറ്റ്പള്ളിയിലെ ഔരവാണി ഗ്രാമത്തിലെ റെയില്‍വേ ജീവനക്കാരനായ നരേഷാണ് ലാസ്യയുടെ ഭര്‍ത്താവ്. മൂന്ന് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. 35 ലക്ഷം രൂപ സ്ത്രീധനമായി നരേഷിന് നല്‍കാമെന്നായിരുന്നു യുവതിയുടെ വീട്ടുകാരുടെ വാഗ്ദാനം. തുടര്‍ന്ന്, 10 ലക്ഷം രൂപ ആദ്യ ഗഡുവായി കൈമാറി.

  കര്‍ണാടക അതിര്‍ത്തി അടച്ചു

തെലങ്കാനയിലെ മേഡക് ജില്ലയിലേക്ക് സ്ഥലംമാറ്റം കിട്ടിയ നരേഷ് ജോലിയില്‍ നിന്നും അവധിയെടുത്ത് സിവില്‍ സര്‍വീസ് പരീക്ഷക്ക് തയാറെടുക്കുന്നതിനായി ഹൈദരാബാദില്‍ തങ്ങി. എന്നാല്‍, സിവില്‍ സര്‍വീസ് മോഹം ഉപേക്ഷിച്ച്‌ ബിസിനസ് ചെയ്യാന്‍ പോവുകയാണെന്ന് ഭാര്യ വീട്ടുകാരെ അറിയിച്ച നരേഷ് ബാക്കിയുള്ള സ്ത്രീധന തുക നല്‍കണമെന്ന് ആവശ്യപ്പെട്ടു. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 20 ദിവസം മുമ്പ് 20 ലക്ഷം രൂപ ലാസ്യയുടെ കുടുംബം നരേഷിന് നല്‍കിയതായി സി.ഐ പറയുന്നു.

  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്

എന്നാൽ, വിവാഹ സമയത്ത് മുഴുവൻ നൽകാത്തതിനെ ചൊല്ലി നരേഷ് ഭാര്യയെ മാനസികമായി പീഡിപ്പിക്കുന്നത് തുടരുകയും കുടുംബത്തിൽ നിന്ന് 10 ലക്ഷം രൂപ കൂടി ആവശ്യപ്പെടുകയും ചെയ്തു.

തുടർന്നാണ് നരേഷിൻറെ അമ്മ വീട്ടിൽ നിന്ന് പുറത്ത് പോയ സമയം നോക്കി ലാസ്യ മകനെ കെട്ടിത്തൂക്കി ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
[masterslider id="10"]

Related posts