കബ്ബൺ പാർക്കിൽ പോകുന്നുണ്ടോ ? എന്നാൽ ശ്രദ്ധിക്കു പാർക്കിൽ വാരാന്ത്യങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ സാധ്യത

ബെംഗളൂരു: കബ്ബൺ പാർക്കിൽ വാരാന്ത്യങ്ങളിൽ ഗതാഗതം നിയന്ത്രിച്ചേക്കും.

അടുത്തയാഴ്ചയോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കുമെന്ന് ഹോർട്ടികൾച്ചർ വകുപ്പ് പറഞ്ഞു.

നേരത്തെ, വാരാന്ത്യങ്ങളിൽ കബ്ബൺ പാർക്കിനുള്ളിൽ വാഹനഗതാഗതം നിരോധിച്ചിരുന്നു.

എന്നാൽ ചുറ്റുമുള്ള റോഡുകളിലെ ഗതാഗതക്കുരുക്ക് കാരണം പരീക്ഷണാടിസ്ഥാനത്തിൽ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ മാത്രം ഗതാഗതം അനുവദിക്കാൻ ഹോർട്ടികൾച്ചർ വകുപ്പ് പിന്നീട് തീരുമാനിക്കുകയായിരുന്നു.

നിലവിൽ ഞായറാഴ്ചകളിൽ കബ്ബൺ പാർക്കിനുള്ളിൽ ഗതാഗതം അനുവദിക്കുന്നില്ല. ഇതിന് പുറമെ മാസത്തിലെ എല്ലാ വാരാന്ത്യങ്ങളിലും ഗതാഗതം നിരോധിക്കാനാണ് ഹോർട്ടികൾച്ചർ വകുപ്പ് പദ്ധതിയിടുന്നത്.

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

കബ്ബൺ പാർക്ക് സംരക്ഷണ സമിതി, ബിബിഎംപി, വാക്കേഴ്‌സ് അസോസിയേഷൻ, നഗരവികസന വകുപ്പ് എന്നിവ ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

വാരാന്ത്യങ്ങളിൽ ഗതാഗതം പാടില്ലെന്നും കച്ചവടക്കാരെപ്പോലും അകത്തേക്ക് പ്രവേശിപ്പിക്കരുതെന്നും കബ്ബൺ പാർക്ക് വാക്കേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ഉമേഷ് പറഞ്ഞു.

അടിയന്തര ഘട്ടങ്ങളിൽ ഫയർ ടെൻഡറുകളും ആംബുലൻസുകളും അനുവദിക്കാവുന്നതാണ്.

  കേരളത്തിലെ യു.ഡി.എഫ് മാതൃകയിൽ കർണാടകയിലും പുതുമുഖ മന്ത്രിസഭയ്ക്ക് സാധ്യത; സിദ്ധരാമയ്യ പക്ഷത്തെ പ്രമുഖർ പുറത്തായേക്കും

പൊതു അവധി ദിവസങ്ങളിൽ ഗതാഗതം അനുവദിക്കണമെന്ന പൊലീസ് കമ്മിഷണറുടെ ആവശ്യവും ഹോർട്ടികൾച്ചർ വകുപ്പ് പരിഗണിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാട്ടിലേക്ക് പോകാൻ ടിക്കറ്റില്ലാതെ വിഷമിക്കുന്നവർക്ക് ദക്ഷിണ പശ്ചിമ റെയിൽവേയുടെ മെയ് മാസ സമ്മാനം
[masterslider id="10"]

Related posts