ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും വീണ്ടും”ഹോം ഗ്രൗണ്ടിൽ”നേർക്കുനേർ;മൽസരത്തിൻ്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; കൂടുതൽ വിവരങ്ങൾ !

ബെംഗളൂരു : വീണ്ടും ചിരവൈരികൾ നഗരത്തിൽ ഏറ്റു മുട്ടുന്നു, ബെംഗളൂരു എഫ്സിയുടെ ഹോം ഗ്രൗണ്ടിൽ കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ രണ്ടാം ഹോം ഗ്രൗണ്ടിൽ ഈ വരുന്ന ഡിസംബർ ഏഴാം തീയതി ശനിയാഴ്ചയാണ് മൽസരം. നമ്മുടെ കണ്ഠീരവ സ്റ്റേഡിയത്തിൽ !

കഴിഞ്ഞ ഏതാനും വർഷത്തെ കണക്കുകൾ നോക്കിയാൽ മൽസരഫലങ്ങൾ ബെംഗളൂരുവിന് അനുകൂലമായിരുന്നു എന്നാലും തോൽക്കുന്തോറും വീര്യം കൂടുന്ന ആരാധകരുള്ള ലോകത്തിലെ ഏക കാൽപന്ത് കളിക്കുട്ടമായ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആരാധകർ നഗരത്തിലേക്ക് ഒഴുകിയെത്തുമെന്നത് ഉറപ്പ്.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

പേടിഎം ഇൻസൈഡറിലൂടെ ഇപ്പോൾ ടിക്കറ്റ് ഉറപ്പിക്കാം.

നോർത്ത് അപ്പർ സ്റ്റാൻ്റിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുകയുള്ളൂ, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ തങ്ങൾ ആരുടെ ആരാധകനാണ് എന്ന് രേഖപ്പെടുത്തണം.

499 രൂപയും 18% ജി എസ് ടി യുമാണ് ഏറ്റവു കുറഞ്ഞ ടിക്കറ്റ് നിരക്ക്.

  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു

അപ്പോൾ കാണാം കണ്ഠീരവയിൽ!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്
[masterslider id="10"]

Related posts