ചെന്നൈ: മദ്യപിച്ചുള്ള ഉപദ്രവം സഹിക്കാനാവാതെ ഭർത്താവിനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്ന ശേഷം ഗർഭിണി ജീവനൊടുക്കി. കാഞ്ചീപുരം പല്ലവർമേട് സ്വദേശിയായ കെട്ടിട നിർമാണത്തൊഴിലാളി സന്താനത്തെ കൊന്നാണ് ഭാര്യ ചന്ദന ആത്മഹത്യ ചെയ്തത്. രണ്ടുവർഷം മുമ്പാണ് ഇവർ വിവാഹിതരായത്. മദ്യപാനിയായ സന്താനം ഭാര്യയെ സംശയിച്ചിരുന്നുവെന്നും ഇതിന്റെ പേരിൽ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു. ഏഴുമാസം ഗർഭിണിയാണ് ചന്ദന. കഴിഞ്ഞ ദിവസം രാവിലെ മദ്യപിച്ചെത്തിയ സന്താനം വഴക്കിട്ടപ്പോൾ ചന്ദന അമ്മിക്കല്ലെടുത്ത് സന്താനത്തിന്റെ തലയിലിടുകയായിരുന്നു. തുടർന്ന് കത്തിയെടുത്ത് വെട്ടി. സന്താനം സംഭവസ്ഥലത്തു തന്നെ മരിച്ചു. സന്താനത്തിന്റെ മരണം സ്ഥിരീകരിച്ച ശേഷം ചന്ദന…
Read MoreTag: Latestnews
പിന്തുടർന്ന് ശല്യം ചെയ്തു;ചെരുപ്പൂരി അടിച്ച് പെൺകുട്ടി
ബെംഗളൂരു : പിന്തുടർന്ന് ശല്യം ചെയ്ത യുവാവിനെ വേണ്ടവിധം കൈകാര്യം ചെയ്ത് പെൺകുട്ടി. ഉഡിപ്പി ജില്ലയിൽ ആണ് സംഭവം. പിന്തുടർന്ന് ശല്യം ചെയ്ത യുവാവിനെ കോളേജ് വിദ്യാർത്ഥിനി കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വെള്ളിയാഴ്ച രാവിലെ ഹോസ്റ്റലിൽ നിന്ന് കോളേജിലേക്ക് പുറപ്പെട്ട വിദ്യാർത്ഥിനിയെ പിന്തുടർന്ന് യുവാവ് ഉപദ്രവിക്കാൻ ശ്രമിച്ചു. ശല്യം സഹിക്കാനാവാതെ പ്രദേശത്തെ ആളുകളെ വിവരം അറിയിക്കുകയായിരുന്നു. ഗ്രാമീണർ യുവാവിനെ പിടികൂടി പെൺകുട്ടിയോട് ചെരിപ്പുകണ്ട് അടിക്കാൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. നിരവധി തവണ ഇയാളുടെ മുഖത്ത് പെൺകുട്ടി ചെരിപ്പു…
Read Moreശാരീരിക ബന്ധത്തിന് തയ്യാറാകുന്നില്ല, ഭർത്താവിനെതിരെ പരാതിയുമായി യുവതി
ബെംഗളൂരു : സന്തോഷകരമായ ദാമ്പത്യ ജീവിതം തല്ലിത്തകര്‍ത്തു എന്ന് കാട്ടി ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കി യുവതി. ബെംഗളൂരു നഗരത്തില്‍ താമസക്കാരിയായ 21 കാരിയാണ് ഭര്‍ത്താവിനെതിരെ പരപ്പന അഗ്രഹാര പോ ലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മാസങ്ങളായി ശാരീരിക ബന്ധത്തിന് പോലും ഭര്‍ത്താവ് തയ്യാറാകുന്നില്ലെന്നും ഭര്‍ത്താവിനൊപ്പമുള്ള ജീവിതത്തില്‍ താൻ ഒട്ടും സന്തുഷ്‌ടയല്ലെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാനുള്ള തന്‍റെ എല്ലാ സ്വപ്‌നങ്ങളും ഭര്‍ത്താവ് ഇതിനകം തല്ലിത്തകര്‍ത്തു. ഭര്‍ത്താവ് അനാവശ്യമായി ദേഷ്യപ്പെടുന്ന സ്വഭാവക്കാരനാണ്. അതിനാല്‍ തന്നെ ചെറിയ കാര്യങ്ങള്‍ക്ക് പോലും തന്നോട്…
Read Moreട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്ന് നുണ; ലക്ഷ്യം സഹായധനം
ഭുവനേശ്വർ: ബാലസോർ ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്ന് നുണപറഞ്ഞ് സഹായധനം കൈപ്പറ്റാൻ ശ്രമിച്ച സ്ത്രീ ഒളിവിൽ. കട്ടക് ജില്ലയിൽനിന്നുള്ള ഗീതാഞ്ജലി ദത്തയാണ് നുണപറഞ്ഞ് പണം കൈപ്പറ്റാൻ ശ്രമിച്ചത്. 17 ലക്ഷം രൂപയുടെ സഹായമാണ് അവർ സ്വന്തമാക്കാൻ ശ്രമിച്ചത്. താൻ മരിച്ചില്ലെന്നു വ്യക്തമാക്കി സ്ത്രീയുടെ ഭർത്താവ് ബിജയ് ദത്ത രംഗത്തുവന്നതോടെയാണു കള്ളത്തരം പൊളിഞ്ഞത്. ഗീതാഞ്ജലിക്കെതിരെ അദ്ദേഹം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരേതരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപയാണു ധനസഹായം പ്രഖ്യാപിച്ച തുക. അഞ്ചു ലക്ഷം രൂപയുടെ സഹായമാണു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് രണ്ട്…
Read Moreസൗജന്യ വൈദ്യുതി പ്രഖ്യാപനത്തിനു പിന്നാലെ സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടി
ബെംഗളൂരു:അധികാരത്തിലേറിയതിനുപിന്നാലെ കോൺഗ്രസ് സർക്കാർ വൈദ്യുതിനിരക്ക് കൂട്ടി. കഴിഞ്ഞ ദിവസമാണ് കർണാടക റഗുലേറ്ററി കമീഷൻ ഉത്തരവിട്ടത്. താരിഫ്, ഇന്ധന സർചാർജ് ഇനങ്ങളിലായി ജൂണിലെ ബില്ലിൽ യൂണിറ്റിന് 2.89 രൂപയാണ് കൂട്ടിയത്. ഏപ്രിൽ, മെയ് മാസങ്ങളിലെ വൈദ്യുതി ഉപയോഗത്തിനുള്ള ബില്ലാണ് ജൂണിൽ ഈടാക്കുന്നത്. ഇരുമാസങ്ങളിലുമായി 70 പൈസവീതം വൈദ്യുതിനിരക്കും ഇന്ധന സർചാർജായി 1.49 രൂപയും ഈടാക്കും. ആകെ 2.89 രൂപ. ഉൽപ്പാദക കമ്പനികളിൽനിന്നുള്ള വൈദ്യുതിവാങ്ങൽ ചെലവ് അതത് മാസം ഉപയോക്താക്കളിൽ നിന്ന് ഈടാക്കണമെന്ന കേന്ദ്രസർക്കാരിന്റെ പുതിയ ചട്ടത്തിന്റെ ചുവടുപിടിച്ച് ജൂൺ മുതൽ 1.49 രൂപ സർചാർജ് ഈടാക്കാനായിരുന്നു…
Read Moreവീണ്ടും ട്രെയിൻ അപകടം
ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 278 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പ് വീണ്ടും ട്രെയിൻ അപകടം. നൗപദ ജില്ലയിൽ ട്രെയിനിന് തീപിടിച്ചതാണ് ആളുകളിൽ ഭീതി പടർത്തിയത്. ദുർഗ് -പുരി എക്സ്പ്രസിന്റെ എ.സി.കൊച്ചിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. തീപിടിച്ചതോടെ ആളുകളെല്ലാം ഭയന്ന് പല കൊച്ചുകളിൽ നിന്നും ചാടി പുറത്തിറങ്ങി. ട്രെയിൻ ആകെ തീപിടിക്കുകയാണെന്ന തോന്നലാണ് യാത്രക്കാരിൽ ഉണ്ടായത്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല.
Read Moreഭാര്യാപിതാവിൽ നിന്നും 108 കോടി തട്ടിയ യുവാവ് അറസ്റ്റിൽ
ബെംഗളൂരു: പ്രവാസി വ്യവസായിയായ ഭാര്യാപിതാവിൽ നിന്ന് 108 കോടി രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഹഫീസ് (30) ആണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് ഗോവ ക്രൈംബ്രാഞ്ചാണ് ഹഫീസിനെ പിടികൂടിയത്. ആലുവ സ്വദേശിയായ അബ്ദുൾ ലാഹിറിൽ നിന്ന് 107,98,85,909 രൂപ തട്ടിയെടുത്തെന്നാണ് കേസ്. എറണാകുളം മരടിലെയും ബെംഗളൂരുവിലെയും വിവിധ കെട്ടിടങ്ങളുടെ കച്ചവടത്തിനെന്ന പേരിൽ വ്യാജരേഖകൾ നൽകി വിശ്വസിപ്പിച്ചാണ് ഹാഫിസ് പണം കൈക്കലാക്കിയതെന്നാണ് പറയുന്നത്. ഈ വൻകിട സ്വത്ത് ഇടപാടുകൾ, ആദായനികുതി വകുപ്പിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും റെയ്ഡുകൾ, വ്യാജ…
Read Moreവിദ്വേഷ പോസ്റ്റുകൾക്കും സദാചാര ആക്രമണങ്ങൾക്കുമെതിരെ ശക്തമായ നടപടി മുന്നറിയിപ്പുമായി പോലീസ്
ബെംഗളൂരു: വിദ്വേഷ പോസ്റ്റുകൾക്കും സദാചാര ആക്രമണങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ്. കമ്മീഷണർ ബി.ദയാനന്ദ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. “സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യും. ഇതിനായി ഞങ്ങള്‍ക്ക് വിവിധ സര്‍വീസ് പ്രൊവൈഡര്‍മാരുടെ സഹായവും ആവശ്യമാണ്. അവര്‍ സഹായിക്കാമെന്നും സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വര്‍ഗീയദ്രുവീകരണം ഉണ്ടാക്കുന്നവരെ ഒരുകാരണവശാലും വെറുതെ വിടാൻ പോകുന്നില്ല”; ബി.ദയാനന്ദ പറഞ്ഞു. കര്‍ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര ദിവസങ്ങള്‍ക്ക് മുൻപ് പ്രഖ്യാപിച്ച വര്‍ഗീയവിരുദ്ധ പൊലീസ് സേനാ രൂപീകരണനടപടികളുടെ തുടര്‍ച്ചയായാണ് വിദ്വേഷ പോസ്റ്റുകള്‍ക്കും പിടിവീഴുന്നത്. കര്‍ണാടകത്തിലെ തീരദേശ ജില്ലകളില്‍…
Read Moreആറു വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോട്ടയം: മാവേലിക്കരയില്‍ ആറുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മാവേലിക്കര സബ് ജയിലില്‍ വച്ചാണ് പ്രതി ശ്രീമഹേഷ് കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈകീട്ട് സബ്ജയിലില്‍ എത്തിച്ച പ്രതി അവിടെ വച്ച് സ്വയം കഴുത്തു മുറിക്കുകയായിരുന്നു. വാറണ്ട് റൂമില്‍ വച്ച് രേഖകള്‍ ശരിയാക്കുന്നതിനിടെ അവിടെ നിന്ന് ലഭിച്ച പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് കഴുത്ത് മുറിച്ചത്.
Read Moreഹെഗ്‌ഡെ നഗർ കേരള മദ്രസ പ്രവേശനോത്സവം ശനിയാഴ്ച
ബെംഗളൂരു: ഹെഗ്‌ഡെ നഗർ സുന്നൂറൈൻ എഡ്യൂക്കേഷൻ സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന സുന്നൂറൈൻ കേരള മദ്രസയുടെ 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം 10/6/2023 ശനിയാഴ്ച ഉച്ചയോടെ ആരംഭിക്കും. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള പ്രവേശന പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മത പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തിയെടുക്കുവാൻ വ്യത്യസ്ത പരിപാടികളാണ് മദ്രസയിൽ സംഘടിപ്പിക്കുന്നത്. അഡ്മിഷൻ വിവരങ്ങൾക്കും മറ്റും ബന്ധപ്പെടുക : +91 7411348084
Read More