ബെംഗളൂരു: പ്രവാസി വ്യവസായിയായ ഭാര്യാപിതാവിൽ നിന്ന് 108 കോടി രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ.
വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഹഫീസ് (30) ആണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് ഗോവ ക്രൈംബ്രാഞ്ചാണ് ഹഫീസിനെ പിടികൂടിയത്. ആലുവ സ്വദേശിയായ അബ്ദുൾ ലാഹിറിൽ നിന്ന് 107,98,85,909 രൂപ തട്ടിയെടുത്തെന്നാണ് കേസ്.
എറണാകുളം മരടിലെയും ബെംഗളൂരുവിലെയും വിവിധ കെട്ടിടങ്ങളുടെ കച്ചവടത്തിനെന്ന പേരിൽ വ്യാജരേഖകൾ നൽകി വിശ്വസിപ്പിച്ചാണ് ഹാഫിസ് പണം കൈക്കലാക്കിയതെന്നാണ് പറയുന്നത്. ഈ വൻകിട സ്വത്ത് ഇടപാടുകൾ, ആദായനികുതി വകുപ്പിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും റെയ്ഡുകൾ, വ്യാജ രേഖകൾ എന്നിവ ഉണ്ടാക്കിയെന്നാണ് ആരോപണം.
ഗോവയിലെ ദായനികുതി വകുപ്പ് ചീഫ് കമ്മീഷണറുടെ വ്യാജകത്ത് തയ്യാറാക്കി പണം തട്ടിയ കേസിലാണ് ഇപ്പോൾ ഹഫീസിനെ അറസ്റ്റ് ചെയ്തതെന്ന് ഗോവ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ നരൈൻ ചിമുൽക്കർ പറഞ്ഞു.
2022 ഓഗസ്റ്റ് 21 ന് മുഹമ്മദ് ഹാഫിസിനെതിരേ ആലുവ പോലീസിൽ ലാഹിർ പരാതി നൽകിയത്. 108 കോടി രൂപയും സ്വർണാഭരണവും തട്ടിയെടുത്തെന്ന പരാതി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.