ആറു വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോട്ടയം: മാവേലിക്കരയില്‍ ആറുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മാവേലിക്കര സബ് ജയിലില്‍ വച്ചാണ് പ്രതി ശ്രീമഹേഷ് കഴുത്ത് മുറിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈകീട്ട് സബ്ജയിലില്‍ എത്തിച്ച പ്രതി അവിടെ വച്ച്‌ സ്വയം കഴുത്തു മുറിക്കുകയായിരുന്നു. വാറണ്ട് റൂമില്‍ വച്ച്‌ രേഖകള്‍ ശരിയാക്കുന്നതിനിടെ അവിടെ നിന്ന് ലഭിച്ച പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് കഴുത്ത് മുറിച്ചത്.

Read More