പിന്തുടർന്ന് ശല്യം ചെയ്തു;ചെരുപ്പൂരി അടിച്ച് പെൺകുട്ടി 

ബെംഗളൂരു : പിന്തുടർന്ന് ശല്യം ചെയ്ത യുവാവിനെ വേണ്ടവിധം കൈകാര്യം ചെയ്ത് പെൺകുട്ടി. ഉഡിപ്പി ജില്ലയിൽ ആണ് സംഭവം. പിന്തുടർന്ന് ശല്യം ചെയ്ത യുവാവിനെ കോളേജ് വിദ്യാർത്ഥിനി കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

വെള്ളിയാഴ്ച രാവിലെ ഹോസ്റ്റലിൽ നിന്ന് കോളേജിലേക്ക് പുറപ്പെട്ട വിദ്യാർത്ഥിനിയെ പിന്തുടർന്ന് യുവാവ് ഉപദ്രവിക്കാൻ ശ്രമിച്ചു. ശല്യം സഹിക്കാനാവാതെ പ്രദേശത്തെ ആളുകളെ വിവരം അറിയിക്കുകയായിരുന്നു.

  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ

ഗ്രാമീണർ യുവാവിനെ പിടികൂടി പെൺകുട്ടിയോട് ചെരിപ്പുകണ്ട് അടിക്കാൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. നിരവധി തവണ ഇയാളുടെ മുഖത്ത് പെൺകുട്ടി ചെരിപ്പു കൊണ്ട് അടിക്കുന്നുണ്ട്.

ആൾക്കൂട്ടത്തോട് യുവാവ് തന്നെ പോകാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുന്നുണ്ട്. ഇയാളെ പിന്നീട് പോലീസിനു കൈമാറി. ആൾക്കൂട്ടത്തിലൊരാളും യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങളിൽ കാണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts