ഭർത്താവിനെ അമ്മിക്കല്ലുകൊണ്ട് അടിച്ചു കൊന്നു ശേഷം ഗർഭിണി ജീവനൊടുക്കി 

ചെന്നൈ: മദ്യപിച്ചുള്ള ഉപദ്രവം സഹിക്കാനാവാതെ ഭർത്താവിനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്ന ശേഷം ഗർഭിണി ജീവനൊടുക്കി. കാഞ്ചീപുരം പല്ലവർമേട് സ്വദേശിയായ കെട്ടിട നിർമാണത്തൊഴിലാളി സന്താനത്തെ കൊന്നാണ് ഭാര്യ ചന്ദന ആത്മഹത്യ ചെയ്തത്.

രണ്ടുവർഷം മുമ്പാണ് ഇവർ വിവാഹിതരായത്. മദ്യപാനിയായ സന്താനം ഭാര്യയെ സംശയിച്ചിരുന്നുവെന്നും ഇതിന്റെ പേരിൽ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു. ഏഴുമാസം ഗർഭിണിയാണ് ചന്ദന. കഴിഞ്ഞ ദിവസം രാവിലെ മദ്യപിച്ചെത്തിയ സന്താനം വഴക്കിട്ടപ്പോൾ ചന്ദന അമ്മിക്കല്ലെടുത്ത് സന്താനത്തിന്റെ തലയിലിടുകയായിരുന്നു. തുടർന്ന് കത്തിയെടുത്ത് വെട്ടി. സന്താനം സംഭവസ്ഥലത്തു തന്നെ മരിച്ചു.

  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി

സന്താനത്തിന്റെ മരണം സ്ഥിരീകരിച്ച ശേഷം ചന്ദന കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. ശിവകാഞ്ചി പോലീസ് ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാഞ്ചീപുരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;
[masterslider id="10"]

Related posts