നടൻ ഭീമൻ രഘു സി.പി.എമ്മിലേക്ക്

കോഴിക്കോട്: നടൻ ഭീമൻ രഘു സി.പി.എമ്മിലേക്ക്. ഇക്കാര്യം ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്ത് നിന്ന് തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്ഥാനാർത്ഥിയായി ഭീമൻ രഘു മത്സരിച്ചിരുന്നു. ബി.ജെ.പിക്ക് വേണ്ടി മത്സരിക്കില്ലെന്നും അവരുടെ രാഷ്ട്രീയത്തോട് താൽപ്പര്യമില്ലെന്നും അടുത്തിടെ ഭീമൻ രഘു പറഞ്ഞിരുന്നു.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

ബി.ജെ.പിയിലുള്ള കാലത്ത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനായില്ല. അതിന് അവസരവും ലഭിച്ചില്ല. രാഷ്ട്രീയ പ്രവർത്തനം ഏറെ ഇഷ്ടപ്പെട്ടിട്ടാണ് ഈ മേഖലയിലേക്ക് വന്നത്. എന്നാൽ മനസു മടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങൾ കേരളത്തിലെ ബി.ജെ.പിയുടെ നേതൃത്വത്തിൽ നേരിട്ടതായി നടൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts