ബെംഗളൂരു: ചിക്കമംഗലൂരിലെ സ്വകാര്യ കോളേജിൽ പരീക്ഷയെഴുതുന്നതിനിടെ അധ്യാപകൻ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. ചിക്കമംഗളൂരു നഗരത്തിലെ എഐടി സർക്കിളിലെ ഒരു സ്വകാര്യ കോളജിലെ ഒന്നാം വർഷ വിദ്യാർഥിനിയായ ബിന്ദുവാണ് പരാതിക്കാരി. ആക്രമണത്തിനിരയായ വിദ്യാർത്ഥിനി ബിന്ദു ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ചിക്കമംഗളൂരു താലൂക്കിലെ അല്ലമ്പുര സ്വദേശിനിയായ ബിന്ദു, നേരത്തെ കോളേജിൽ നടന്ന ചെറിയ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് കോളേജിലെ അധ്യാപകർ തന്നെ മർദ്ദിച്ചതായി ആരോപിച്ചിരുന്നു.
Read MoreTag: Latestnews
ട്രെയിൻ യാത്രയ്ക്കിടെ മാലിന്യത്തിൽ നിന്ന് ഭക്ഷണം നൽകി; പരാതിയുമായി കോഴിക്കോട് സ്വദേശി
കോഴിക്കോട്: രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്ത യുവതിക്കും കുടുംബത്തിനും മാലിന്യത്തിൽ നിന്ന് ഭക്ഷണം നൽകി ട്രെയിനിലെ ജീവനക്കാർ അപമാനിച്ചതായി പരാതി. പനവേലിൽ നിന്ന് കോഴിക്കോടേക്ക് യാത്ര ചെയ്ത കോഴിക്കോട് സ്വദേശിക്കും കുടുംബത്തിനുമാണ് മോശം അനുഭവമുണ്ടായത്. യാത്രയുടെ തുടക്കം മുതൽ മോശം പെരുമാറ്റം തുടങ്ങിയ ജീവനക്കാർ തന്റെ മതം ചോദിച്ചതായും യുവതി പരാതിപ്പെടുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനവേലിൽ നിന്ന് രാജധാനി എക്‌സ്പ്രസ് ട്രെയിനിൽ കയറിയത്. ഇവർ സീറ്റുലെത്തുമ്പോൾ തന്നെ അവിടെയുണ്ടായിരുന്ന പുതപ്പ് മാറ്റി പുതിയത് തരണമെന്ന് ആവശ്യപ്പെട്ടതു മുതലാണ് പ്രശ്‌നം തുടങ്ങിയത്. മറ്റുള്ളവർക്ക് നൽകി പത്തുമിനിറ്റിന്…
Read Moreദളിത് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ റെസിഡൻഷ്യൽ സ്കൂൾ മേധാവി അറസ്റ്റിൽ
ബെംഗളൂരു: സാഗരയിലെ വനശ്രീ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സ്ഥാപന മേധാവി എച് പി മഞ്ചപ്പയെ പോലീസ് അറസ്റ്റ് ചെയ്തു. ദലിത് വിഭാഗത്തില്‍ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാര്‍ഥിനി തേജസ്വിനിയാണ്(13) മരിച്ചത്. സാഗര ടൗണില്‍ വരദഹള്ളി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ അധ്യയനവര്‍ഷം തുടങ്ങി അഞ്ചാം ദിവസമാണ് കുട്ടി മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഛര്‍ദിയും വയറിളക്കവും കാരണം അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സംഭവം വിവാദമായതോടെ മഞ്ചപ്പ വിശദീകരണവുമായി രംഗത്ത് വന്നു. കാലുവേദന അനുഭവപ്പെട്ട കുട്ടിക്ക് തൈലം പുരട്ടുകയും മരുന്ന്…
Read Moreബിഗ് ബോസിൽ നിന്നും പുറത്ത് പോകണം ; ആവശ്യവുമായി വിഷ്ണു കൺഫെഷൻ റൂമിൽ
ബിഗ് ബോസ് മലയാളം സീസൺ 5 ലെ ശ്രദ്ധേയമായ മത്സരാർത്ഥികളിൽ ഒരാളാണ് വിഷ്ണു ജോഷി. സീസണിന്റെ തുടക്കം മുതൽ ഹൗസിൽ ആക്റ്റീവ് ആയിരുന്ന വിഷ്ണു ഇടയ്ക്ക് ഒന്ന് ഡൗൺ ആയെങ്കിലും കഴിഞ്ഞ വാരം ശക്തമായി തിരിച്ചുവന്നിരുന്നു. എന്നാൽ റിനോഷിനെതിരെ വിഷ്ണു ഉയർത്തിയ ചില ആരോപണങ്ങൾ വിഷ്ണുവിന് മോശം രീതിയിൽ ആണ് എഫ്ഫക്റ്റ് ചെയ്തിട്ടുള്ളത്. പുറത്തുപോയ മത്സരാർത്ഥിയെക്കുറിച്ച് പറഞ്ഞത് തെറ്റായിപ്പോയെന്ന് മോഹൻലാൽ തന്നെ വാരാന്ത്യ എപ്പിസോഡിൽ വിഷ്ണുവിനോട് പറയുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ ടിക്കറ്റ് ടു ഫിനാലെ ആരംഭിക്കുന്ന ദിവസം തന്റെ അനാരോഗ്യ വിവരം ബിഗ്…
Read Moreബിജെപി യുമായി സഖ്യമുണ്ടാക്കുമെന്ന വാർത്തകൾ നിഷേധിച്ച് ജെഡിഎസ്
ബെംഗളൂരു: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ജെഡിഎസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. അത്തരത്തില്‍ യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “ഇതൊക്കെ ഊഹാപോഹങ്ങള്‍ മാത്രമാണ്. രാഷ്ട്രീയത്തില്‍ ഇത്തരം കിംവദന്തികള്‍ സാധാരണമാണ്. ഇതുവരെ അത്തരം ചര്‍ച്ചകളൊന്നും നടന്നിട്ടില്ല, ഞങ്ങളുമായി അത്തരമൊരു സഖ്യം ആരും നിര്‍ദ്ദേശിച്ചിട്ടുമില്ല,” കുമാരസ്വാമി പറഞ്ഞു. അടുത്തിടെ നടത്തിയ ഡല്‍ഹി സന്ദര്‍ശനത്തിനിടെ കുമാരസ്വാമി മുതിര്‍ന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ജെഡിഎസ് ലോക്സഭ തിരഞ്ഞെടുപ്പോടെ ബിജെപി സഖ്യത്തിന്റെ ഭാഗമാവുന്നുവെന്ന വാര്‍ത്തകള്‍…
Read Moreകരയാതിരിക്കാൻ കുഞ്ഞിന്റെ ചുണ്ടിൽ പ്ലാസ്റ്റർ ഒട്ടിച്ചു ; നഴ്സിനെ സസ്പെൻഡ് ചെയ്തു
മുംബൈ: മൂന്നു ദിവസം പ്രായമായ കുഞ്ഞ് നിർത്താതെ കരഞ്ഞതിനെ തുടർന്ന് നഴ്‌സ് ചുണ്ടിൽ പ്ലാസ്റ്റർ ഒട്ടിച്ചു. ഭാണ്ടൂപ്പ് വെസ്റ്റിലെ സാവിത്രി ബായ് ഫുലെ മെറ്റേണിറ്റി ആശുപത്രിയിൽ ജൂൺ രണ്ടിനാണ് സംഭവം നടന്നത്. ഭാണ്ഡൂപ്പ് നിവാസിയായ പ്രിയ കാംബ്ലയുടെ കുഞ്ഞിന്റെ ചുണ്ടിലാണ് നഴ്‌സ് പ്ലാസ്റ്റർ ഒട്ടിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് ആശുപത്രി അധികൃതർ നഴ്സിനെ സസ്പെൻഡ് ചെയ്തു. രാത്രി കുഞ്ഞിന് പാലു നൽകാൻ തീവ്രപരിചരണ വിഭാഗത്തിലേക്ക് വന്ന അമ്മ കുഞ്ഞിന്റെ ചുണ്ടിൽ പ്ലാസ്റ്ററൊട്ടിച്ചത് കണ്ടു. പ്ലാസ്റ്റർ നീക്കണമെന്ന്…
Read Moreവിദേശ യൂട്യൂബ് വ്ളോഗർക്ക് നേരെ കയ്യേറ്റം
ബംഗളൂരു: ചിക്പേട്ടിലുള്ള ചോർബസാർ മാർക്കറ്റിൽ വിദേശ യൂട്യൂബ് വ്ളോഗർക്ക് നേരെ കയ്യേറ്റം. പെദ്രോ മോത എന്ന ഡച്ച് സ്വദേശിക്കാണ് ദുരനുഭവമുണ്ടായത്. ചോർ ബസാറിലൂടെ മൊബൈലുമായി ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് കച്ചവടക്കാരിൽ ഒരാൾ പെദ്രോയെ കയ്യേറ്റം ചെയ്തത്. പ്രകോപനങ്ങളൊന്നും കൂടാതെയായിരുന്നു കയ്യേറ്റം. കച്ചവടക്കാരൻ പെദ്രോയുടെ കൈ പിടിച്ച് വലിക്കുകയും മൊബൈൽ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സഹിതമാണ് പെഡ്രോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാഡ്‌ലി റോവർ എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ വ്‌ളോഗറാണ് ആക്രമിക്കപ്പെട്ടത്. ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ആളുകൾ പ്രതികരിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.…
Read Moreഉടൽ ഒടിടി യിലേക്ക് ഉടൻ
ധ്യാൻ ശ്രീനിവാസനും ഇന്ദ്രൻസും ദുര്‍ഗ കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയായ ഉടല്‍ ഒടിടി റിലീസിനായി ഒരുങ്ങുന്നു. ചിത്രം തിയറ്ററില്‍ റിലീസായി ഒരു വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ ഒടിടിയിലെ സംപ്രേഷണം ആരംഭിച്ചിരുന്നില്ല. കൂടാതെ ഏത് ഒടിടി പ്ലാറ്റ്‌ഫോമിലാണ് ഉടല്‍ സിനിമയുടെ സംപ്രേഷണമെന്നറിയാനും കാത്തിരിക്കുകയാണ് ആരാധകര്‍. പുതിയ വിവരങ്ങള്‍ പ്രകാരം ചിത്രത്തിന്റെ ഒടിടി സംപ്രേഷണം ഉടൻ ഉണ്ടാകുമെന്നാണ്. ‘ഉടലിന്റെ ഒടിടി റിലീസ് ഉടൻ ഉണ്ടാകും’ എന്നാണ് സൂചന. ചിത്രത്തിൻറെ ഡിജിറ്റല്‍ അവകാശങ്ങള്‍ നേടിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ എന്നാണ് വിവരം.
Read Moreവായോധികയെ കൊലപ്പെടുത്തി മുറിച്ച് കഷ്ണങ്ങളാക്കിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
ബെംഗളൂരു: വയോധികയെ കൊലപ്പെടുത്തിയ ശേഷം കൈകാലുകൾ വേർപെടുത്തി മൃതദേഹം വിവിധയിടങ്ങളിൽ ഉപേക്ഷിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. ബിഹാർ സ്വദേശിയായ ഇന്ദൽ കുമാറിനെയാണ് ബന്നാർഘട്ട പോലീസ് അറസ്റ്റ് ചെയ്തത്. ബിഹാറിലെ ഔറംഗബാദിൽ നിന്ന് പിടികൂടിയ പ്രതിയെ ചോദ്യം ചെയ്യുന്നതിനായി ഏഴിന് ബെംഗളൂരുവിലേക്ക് കൊണ്ടുവരികയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെ ഇന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ആനേക്കൽ താലൂക്കിലെ ബന്നാർഘട്ട ജനതാ കോളനിയിലെ ഗീതമ്മയാണ് (53) ക്രൂരമായി കൊല്ലപ്പെട്ടത്. മേയ് 27നായിരുന്നു സംഭവം. ഗീതമ്മയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബിഹാർ സ്വദേശികളായ ഏഴ്…
Read Moreകണ്ണൂർ മെഡിക്കൽ കോളേജിൽ ഇനി പോലീസ് ലോക്കപ്പും
കണ്ണൂര്‍:ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ഇനി പോലീസ് ലോക്കപ്പും. ആസ്പത്രിയില്‍ ആരോഗ്യപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയോ പ്രശ്നങ്ങളുണ്ടാക്കുകയോ ചെയ്യുന്നവരെ താത്കാലികമായി പൂട്ടിയിടാനുള്ള സൗകര്യത്തിനാണ് മുറി ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകളില്‍ ആരംഭിക്കുന്ന ആദ്യത്തെ പൂര്‍ണ തോതിലുള്ള പോലീസ് ഔട്ട് പോസ്റ്റാണിത്. ആശുപത്രിയില്‍ അനാവശ്യമായി ബഹളം വെക്കുകയോ ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നവരെയോ പോലീസ സ്റ്റേഷനില്‍ നിന്നും പോലീസുകാരെത്തി കൊണ്ടുപോകുന്നതുവരെ താല്‍ക്കാലികമായി പൂട്ടിയിടാനുള്ള സൗകര്യത്തിനാണ് പുതിയ ഔട്ട്പോസ്റ്റില്‍ ലോക്കപ്പ് റൂം കൂടി ഒരുക്കിയിരിക്കുന്നത്. ഔട്ട്‌പോസ്റ്റിന്റെ ചുമതല എ.എസ്.ഐ റാങ്കിലുള്ളവര്‍ക്ക് നല്‍കും.നിലവില്‍ സി.പി.ഒ മാര്‍ക്കാണ് ചുമതല. ഡോ.വന്ദനാദാസിനെ കൊലപ്പെടുത്തിയതിന തുടര്‍ന്ന്…
Read More