ബെംഗളൂരു : ലൈംഗിക ബന്ധത്തിനുള്ള അനുമതിയിൽ പ്രായപരിധി കുറയ്ക്കുന്നത് സംബന്ധിച്ച് അഭിപ്രായം തേടി കേന്ദ്ര നിയമ കമ്മീഷൻ. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തോടാണ് അഭിപ്രായം തേടിയത്. പ്രായപരിധി 18-ൽ നിന്ന് 16 ആക്കി കുറയ്ക്കുന്നതാണ് പരിഗണനയിലുള്ളത്. നിലവിൽ 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുമായുള്ള ലൈംഗികബന്ധം അനുമതിയോടെയാണെങ്കിലും ഇന്ത്യയില്‍ അത് കുറ്റകരമാണ്. പോക്‌സോ വകുപ്പ് പ്രകാരം ഇത്തരം സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കാറാണ് പതിവ്. എന്നാല്‍ പല സംസ്ഥാനങ്ങളിലും 16 വയസ്സ് കഴിഞ്ഞവര്‍ പരസ്പരം പ്രണയത്തിലായി സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഒട്ടനേകം…
Read MoreTag: Latestnews
വൈദ്യുതി ബില്ല് ഏഴു ലക്ഷം രൂപ വന്നത് കണ്ട് ഷോക്കടിച്ച് കുടുംബനാഥൻ
ബെംഗളൂരു : സംസ്ഥാനത്തെ സർക്കാരിൻറെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ‘ഗൃഹ ജ്യോതി’. സംസ്ഥാനത്തെ മുഴുവൻ വീടുകളിലും സൗജന്യമായി വൈദ്യുതി വിതരണം ചെയ്യുന്ന ബൃഹത്തായ പദ്ധതി. എന്നാൽ ഈ പദ്ധതി നടപ്പിലാക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് മംഗളൂരുവിലെ ഒരു കുടുംബത്തിന് ഇലക്‌ട്രിസിറ്റി ബിൽ വന്നിരിക്കുന്നത്. ഉള്ളാൽ സ്വദേശി സദാശിവ തങ്ങൾക്ക് ലഭിച്ച ഇലക്‌ട്രിസിറ്റി ബിൽ കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. ഏഴ് ലക്ഷം രൂപയുടെ ബില്ലാണ് ഇലക്‌ട്രിസിറ്റി ബോർഡ് ജീവനക്കാരൻ സദാശിവയെ ഏൽപ്പിച്ചത്. 99,338 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ…
Read Moreകാമുനൊപ്പം ഒളിച്ചോടിയ യുവതിയെ തിരികെ വിളിച്ചു കൊണ്ടു വന്നു ; ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യയും കാമുകനും
ബെംഗളൂരു : യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യയെയും കാമുകനെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതികളായ കാവ്യ, കാമുകൻ ബിരേഷ് എന്നിവരാണ് അഴിക്കുള്ളിലായത്. ദാവൻഗരെയിലെ ബിസലേരി ഗ്രാമത്തിൽ താമസിക്കുന്ന നിംഗരാജ (32) ആണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് നിംഗരാജിന്റെ ഭാര്യ കാവ്യയെയും കാമുകൻ ബിരേഷിനെയും പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 9നാണ് നിംഗരാജിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ടെറസിൽ നിന്നു വീണാണ് ഭർത്താവ് മരിച്ചതെന്നാണു കാവ്യ പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ നിംഗരാജിന്റെ അമ്മ പോലീസ് പരാതി നൽകുകയായിരുന്നു.…
Read Moreകേരളത്തിൽ നന്ദിനി ഔട്ലെറ്റ് തുറക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് സർക്കാർ
തിരുവനന്തപുരം: കേരളത്തിൽ നേരിട്ട് ‘നന്ദിനി’ ഔട്ലെറ്റ് തുറക്കുന്നതിൽ സംസ്ഥാന സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചു. ദേശീയ ക്ഷീര വികസന ബോർഡിന് സർക്കാർ പരാതി നൽകി. സംസ്ഥാനത്തെ ക്ഷീര കർഷകരെ വലിയരീതിയിൽ ബാധിക്കുമെന്നതിനാൽ നന്ദിനി പാൽ നേരിട്ട് വിൽക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കി. കർണാടക സർക്കാറിനെയും പ്രതിഷേധം അറിയിക്കും. കേരളത്തിൽ ‘നന്ദിനി’ പാൽ നേരിട്ട് വിൽക്കുന്നത് സഹകരണ തത്വങ്ങൾക്ക് എതിരാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പാൽ നിലവിൽ വിവിധ ഔട്ട്‍ലെറ്റുകൾ വഴി വിൽക്കുന്നുണ്ടെന്നും എന്നാൽ ‘നന്ദിനി’ പാലിന്റെ നേരിട്ടുള്ള…
Read Moreസംവിധായകൻ രാമസിംഹൻ അബൂബക്കർ ബിജെപി വിട്ടു
കൊച്ചി: സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ) ബിജെപി വിട്ടു. ഫെയ്സ്ബുക്കിലൂടെയാണു പാർട്ടി അംഗത്വം രാജിവച്ച വിവരം രാമസിംഹൻ അറിയിച്ചത്. താൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും എല്ലാത്തിൽ നിന്നും മോചിതനായി തികച്ചും സ്വതന്ത്രനായെന്നും അദ്ദേഹം കുറിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റിന് അയച്ച രാജിക്കത്തും രാമസിംഹൻ പങ്കുവച്ചു. ഒരു കലാകാരനായി പ്രവർത്തിക്കാൻ വേണ്ട സ്വാതന്ത്ര്യം രാഷ്ട്രീയപാർട്ടിയുടെ ഭാഗമായി നിന്നാൽ കിട്ടില്ലെന്നും അതിനാലാണ് രാജിവച്ചതെന്നും രാമസിംഹൻ പറഞ്ഞു. ‘ഒരു രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്ന് പ്രവർത്തിക്കാൻ കഴിയാത്തതിനാലാണ് രാജിവച്ചത്. കലാകാരനാകുമ്പോൾ പല കാര്യത്തിലും കുറച്ചു സ്വാതന്ത്ര്യം വേണം. ആ…
Read More‘കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടാൻ സൗജന്യ ബസ് യാത്ര ഉപകാരമായി’; യുവതിയെ തേടി പോലീസ്
ബെംഗളൂരു: ദേശീയ തലത്തിൽ തന്നെ ഏറെ ശ്രദ്ധേയമായിരുന്നു കർണാടകയിൽ അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന കോൺഗ്രസ് വാഗ്ദാനം. അധികാരത്തിലെത്തിയ സിദ്ധരാമയ്യയുടെ സർക്കാർ വാഗ്ദാനം പഠിക്കുകയും ചെയ്തു. എന്നാൽ ഈ സൗജന്യ യാത്ര കാമുകനുമായി ഒന്നിക്കാനുള്ള സൗകര്യമൊരുക്കിയ കഥയാണ് ദക്ഷിണ കന്നഡയിൽ നിന്നും പുറത്തു വന്നത്. 11 മാസം പ്രായമുള്ള കുട്ടിയുടെ അമ്മയായ യുവതിയാണ് സൗജന്യ ബസ് യാത്ര ഉപയോഗിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞത്. ഹുബ്ലി സ്വദേശിനിയായ യുവതി നാട്ടുകാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. പുത്തൂരിൽ തൊഴിലാളിയായ യുവാവുമായുള്ള ബന്ധം യുവതിയുടെ വീട്ടുകാർ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതേ…
Read Moreകുപ്പിയിൽ പെട്രോൾ നൽകിയില്ല ; പമ്പ് ജീവനക്കാരനെ വിദ്യാർത്ഥികൾ വളഞ്ഞിട്ട് തല്ലി
കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ സ്‌കൂൾ വിദ്യാർഥികൾ മർദിച്ചു. കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടർന്നായിരുന്നു മർദനം. പമ്പുടമ മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അക്രമം. കുപ്പിയിൽ പെട്രോൾ നൽകരുതെന്ന് കർശന നിർദ്ദേശം ലഭിച്ചിരുന്നതിനാൽ പെട്രോൾ ജീവനക്കാർ തയ്യാറായില്ല. അത്യാവശ്യമാണെങ്കിൽ കാനിൽ പെട്രോൾ നൽകാമെന്ന് പറഞ്ഞപ്പോൾ അംഗീകരിച്ച കുട്ടികൾ കാനിൽ പെട്രോൾ വാങ്ങി മടങ്ങി. തുടർന്ന്, ആറിലധികം കുട്ടികൾ കൂട്ടത്തോടെ എത്തി വാക്കേറ്റവും ഒടുവിൽ കയ്യാങ്കളിയിലും എത്തുകയായിരുന്നു. ജീവനക്കാർ പറയുന്നത് ഏത് സ്‌കൂളിലെ വിദ്യാർത്ഥികളാണെന്ന് കൃത്യമായി മനസിലായിട്ടുണ്ട്. മർദനമേറ്റ…
Read Moreസ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചതോടെ വെട്ടിലായത് വിദ്യാർത്ഥികൾ
ബെംഗളൂരു: സംസ്ഥാന സർക്കാർ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രാ പദ്ധതി ആരംഭിച്ചതോടെ സ്‌കൂളിലേക്കും കോളേജിലേക്കും പോകാൻ ബുദ്ധിമുട്ടി വിദ്യാർഥികൾ. യലബുർഗ താലൂക്കിലെ റൂട്ടിലെ ബസുകളിൽ ആളുകൾ നിറഞ്ഞു കവിയുന്നു, വിദ്യാർത്ഥികൾക്ക് കയറാൻ ഇടമില്ലാത്ത അവസ്ഥയാണ്. യലബുർഗ താലൂക്കിലെ ബേവുരു ക്രോസിൽ തിങ്കളാഴ്ച രാവിലെ ഏഴു മുതൽ 11 വരെ വിദ്യാർഥികൾ ബസ് കിട്ടാതെ കാത്തുനിൽക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. താലൂക്കിലെ വനഗേരി, ഹുനസിഹാള, കോലിഹാള, ലകമനാഗുലെ തുടങ്ങിയ ഗ്രാമങ്ങളിൽ നിന്ന് ബേവുരു ക്രോസിൽ എത്തുന്ന വിദ്യാർഥികൾ കുഷ്തഗി, കൊപ്പൽ നഗരപ്രദേശങ്ങളിലെ സ്‌കൂളുകളിലേക്കും കോളജുകളിലേക്കും ആണ് പോകുന്നത്. എന്നാൽ…
Read Moreഅപകീർത്തി കേസ് ; കോൺഗ്രസ് നേതാക്കൾക്ക് സമൻസ്
ബെംഗളൂരു: കോൺഗ്രസ് നേതാക്കൾക്കെതിരെ അപകീർത്തിക്കേസ് സമർപ്പിച്ച് ബിജെപി. കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും രാഹുൽ ഗാന്ധിക്കുമെതിരെയാണ് പരാതി. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ എന്നിവരെ ചേർത്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി എസ് കേശവപ്രസാദ് ആണ് പരാതിക്കാരൻ. ഹർജിയിൽ ബെംഗളൂരു അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി നടപടി തുടങ്ങി. എതിർകക്ഷികൾക്ക് സമൻസ് അയക്കാൻ കോടതി നിർദ്ദേശിച്ചു. ബിജെപിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണം നടത്തിയെന്നാണ് കേസ്. എംപിമാർക്കും അഭിഭാഷകർക്കുമെതിരായ കേസ് പരിഗണിക്കുന്ന കോടതിയിലാണ് ഹർജി…
Read Moreനടൻ വിനായകൻ മോശമായി പെരുമാറി, പരാതിയുമായി യുവാവ്
കൊച്ചി: നടന്‍ വിനായകന്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് പരാതിയുമായി യുവാവ്. ഇരുവരും വിമാനത്തില്‍ കയറുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നത്. ഇതിനെതിരേ നടപടിയെടുക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹര്‍ജി നല്‍കി. അതില്‍ വിനായകനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ മെയ് 27 ന് ഗോവയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് സംഭവം. മലയാളിയായ ജിബി ജെയിംസ് ആണ് പരാതിക്കാരന്‍. പഞ്ചാബിലെ സ്‌കൂളില്‍ ജോലി ചെയ്യുകയാണ് ജിബി ജെയിംസ്. നടന്‍ തന്നോട് മോശമായി പെരുമാറിയെന്ന് ജിബി പരാതിയില്‍ പറയുന്നു. വിമാനത്തില്‍ നിന്ന്…
Read More