അപകീർത്തി കേസ് ; കോൺഗ്രസ്‌ നേതാക്കൾക്ക് സമൻസ്

ബെംഗളൂരു: കോൺഗ്രസ്‌ നേതാക്കൾക്കെതിരെ അപകീർത്തിക്കേസ് സമർപ്പിച്ച് ബിജെപി. കർണാടകയിലെ മുതിർന്ന കോൺഗ്രസ്‌ നേതാക്കൾക്കും രാഹുൽ ഗാന്ധിക്കുമെതിരെയാണ് പരാതി.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ എന്നിവരെ ചേർത്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

ബിജെപി സംസ്ഥാന സെക്രട്ടറി എസ് കേശവപ്രസാദ് ആണ് പരാതിക്കാരൻ. ഹർജിയിൽ ബെംഗളൂരു അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി നടപടി തുടങ്ങി. എതിർകക്ഷികൾക്ക് സമൻസ് അയക്കാൻ കോടതി നിർദ്ദേശിച്ചു. ബിജെപിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണം നടത്തിയെന്നാണ് കേസ്. എംപിമാർക്കും അഭിഭാഷകർക്കുമെതിരായ കേസ് പരിഗണിക്കുന്ന കോടതിയിലാണ് ഹർജി നൽകിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകൾ പ്രകാരമാണ് കേസ്. ജൂലൈ 27ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് ഹർജിക്കാരന്റെ മൊഴി വിശദമായി രേഖപ്പെടുത്തും ബിജെപിയുടെ പ്രതിഛായ തകർക്കും വിധത്തിൽ മാധ്യമങ്ങളിൽ പരസ്യം നൽകിയെന്നാണ് പരാതിക്കാരൻ പറയുന്നത്. മെയ് അഞ്ചിന് കർണാടക കമ്മിറ്റി കർണാടകയിലെ എല്ലാ പ്രധാന മാധ്യമങ്ങളിലും നൽകിയ പരസ്യമാണ് കേസിന് ആധാരം.

ബസവരാജ ബൊമ്മൈ സർക്കാരിനെതിരായ പ്രചാരണത്തിന്റെ ഭാഗമായി മാധ്യമങ്ങളിൽ പരസ്യം നൽകി. ബിജെപി സർക്കാർ 40 ശതമാനം അഴിമതിയാണെന്ന് പരസ്യം. സർക്കാരിന്റെ ടെണ്ടർ കിട്ടണമെങ്കിൽ ബിജെപി നേതാക്കൾക്ക് കമ്മീഷൻ നൽകണമെന്ന് കരാറുകാർ ആരോപിച്ചിരുന്നു. ഇതാണ് പരസ്യത്തിലൂടെ ചൂണ്ടിക്കാട്ടിയത്.

40 ശതമാനം അഴിമതി സർക്കാരാണ് ബൊമ്മയ്യുടേത്. കഴിഞ്ഞ നാല് വർഷത്തിനിടെ ഒന്നര ലക്ഷം കോടി രൂപ അഴിമതിയിലൂടെ അവർ കവർന്നുവെന്ന് പരസ്യത്തിൽ ആരോപിച്ചിരുന്നു. ഇത് ബിജെപിയുടെ പ്രതിഛായക്ക് മങ്ങലുണ്ടാക്കിയെന്നാണ് പരാതിക്കാരൻ പറയുന്നത്. അടിസ്ഥാന രഹിതവും അപകീർത്തിപരവുമായ പരസ്യമാണിതെന്നും പരാതിയിൽ ബോധിപ്പിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us