വളര്‍ത്തുനായയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപകൻ അറസ്റ്റില്‍. അമേരിക്കയിലെ പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ തെമിസ് മാറ്റ്സൗക്കാസാണ് അറസ്റ്റിലായത്. നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള അധ്യാപകനാണ് അറുപത്തിനാലുകാരനായ തെമിസ് മാറ്റ്സൗക്കാസ്. 2014 മുതല്‍ക്ക് തന്നെ ഇയാള്‍ വനത്തിലെത്തി തന്റെ വളര്‍ത്തുനായയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പെൻസില്‍വാനിയയിലെ റോത്രോക്ക് സ്റ്റേറ്റ് ഫോറസ്റ്റിലെ ട്രെയില്‍ ക്യാമറയിലാണ് പ്രൊഫസര്‍ നായയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. പിടികൂടിയ ഉടനെ തന്നെ ‘ഞാൻ തീര്‍ന്നു, ഞാൻ മരിച്ചു’ എന്നാണ് ഇയാള്‍ പ്രതികരിച്ചത്. ഒപ്പം ഉദ്യോഗസ്ഥരോട് ‘തന്നെ വെടിവച്ച് കൊല്ലൂ’ എന്നും ഇയാള്‍…
Read MoreTag: Latestnews
വിവാഹശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെടാത്തത് ക്രൂരതയല്ല ; ഹൈക്കോടതി
ബെംഗളൂരു: വിവാഹശേഷം ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാത്തത് ക്രൂരതയല്ലെന്ന് കര്‍ണാടക ഹൈക്കോടതി. ആത്മീയ വീഡിയോകള്‍ സ്ഥിരമായി കാണുന്ന ഭര്‍ത്താവ് ശാരീരികബന്ധത്തിലേര്‍പ്പെടാൻ തയ്യാറാകുന്നില്ലെന്നും ഇന്ത്യൻ ശിക്ഷാനിയമം 498 എ വകുപ്പു പ്രകാരം ഇത് ക്രൂരതയാണെന്നും ചൂണ്ടിക്കാട്ടി ഭാര്യ നല്‍കിയ ക്രിമിനല്‍ പരാതി ഹൈക്കോടതി തള്ളി. വിവാഹം കഴിഞ്ഞിട്ടും ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാത്തത് ഈ വകുപ്പുപ്രകാരം ക്രൂരതയല്ലെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന വ്യക്തമാക്കി. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ ഭാര്യ നല്‍കിയ പരാതിയിലുള്ള നിയമനടപടികള്‍ ഹൈക്കോടതി റദ്ദാക്കി. ശാരീരികബന്ധത്തിലേര്‍പ്പെടാത്തത് ക്രൂരതയാകുമ്പോഴാണ് കുടുംബകോടതി വിവാഹമോചനം അനുവദിക്കുന്നതെന്ന് കോടതി പറഞ്ഞു. 2019 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്.
Read Moreമൈസൂരു കൊട്ടാരത്തിന്റെ രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ ഗതാഗതം നിരോധിക്കാന്‍ ആലോചന
ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ മൈസൂരു കൊട്ടാരത്തിന്റെ രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ ഗതാഗതം നിരോധിക്കാന്‍ അധികൃതര്‍ ആലോചിക്കുന്നു. മൈസൂരു ജില്ലാ ചുമതലയുള്ളമന്ത്രി എച്ച്.സി. മഹാദേവപ്പയാണ് ഇത്തരമൊരു പദ്ധതിയുള്ള വിവരം പുറത്തുവിട്ടത്. ‘സീറോ ട്രാഫിക് സോണ്‍’ എന്ന പേരിലാണ് ഇക്കാര്യം നടപ്പാക്കാന്‍ ആലോചിക്കുന്നത്. ഇതുപ്രകാരം കൊട്ടാരത്തിനുചുറ്റും ഒരുതരത്തിലുള്ള ഗതാഗതവും അനുവദിക്കില്ല. വാഹനപാര്‍ക്കിങ്ങിനായി ടൗണ്‍ഹാളില്‍ സൗകര്യമേര്‍പ്പെടുത്തും. അതേസമയം, ഗതാഗതം നിരോധിക്കാനുള്ള കാരണത്തെക്കുറിച്ച് മന്ത്രി വ്യക്തമാക്കിയിട്ടില്ല. നിലവില്‍, ബസ് സര്‍വീസുകള്‍ ഉള്‍പ്പെടെ നടക്കുന്നതാണ് കൊട്ടാരത്തിനുള്ള ചുറ്റുമുള്ള റോഡുകള്‍. പദ്ധതി നടപ്പാക്കുകയാണെങ്കില്‍ ബസ് സര്‍വീസുകള്‍ വഴിതിരിച്ചുവിടേണ്ടിവരും. സാധാരണഗതിയില്‍ രണ്ട് സാഹചര്യങ്ങളിലാണ് ‘സീറോ ട്രാഫിക്…
Read Moreസ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ബെംഗളൂരു: അഗുംബെ ചുരത്തിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഉടുപ്പി ബാർകൂറിലെ എൻ.ശശാങ്ക്(21) ആണ് അപകടത്തിൽ പെട്ടത്.പിന്നിൽ സഞ്ചരിച്ച കെ.നിർമിതയെ(19) പരുക്കുകളോടെ ബൈക്കിൽ പ്രവേശിപ്പിച്ചു. ശിവമൊഗ്ഗയിൽ നിന്ന് മംഗളൂരുവിലേക്ക് വരുകയായിരുന്ന ബസാണ് ചുരത്തിലെ പന്ത്രണ്ടാം വളവിൽ അപകടം ഉണ്ടാക്കിയത്.
Read Moreസംസ്ഥാനത്ത് അന്നഭാഗ്യ യോജന നടപ്പാക്കാൻ തയ്യാർ പക്ഷെ അരി ഇല്ലെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് അന്നഭാഗ്യ യോജന നടപ്പാക്കുന്നത് തടയാൻ കേന്ദ്രസർക്കാർ വൻ ഗൂഢാലോചന നടത്തി. അരി കൊടുക്കാൻ ഞങ്ങൾ തയ്യാറാണ്. പണത്തിന് ഒരു കുറവുമില്ല. എന്നാൽ, സംസ്ഥാനത്ത് അരി സ്റ്റോക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇതേക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെ, അന്ന ഭാഗ്യ യോജന നടപ്പാക്കാൻ അരി ലഭ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. തെലങ്കാനയിലും പഞ്ചാബിലും അരി ലഭ്യമല്ല. കർണാടകയ്ക്ക് 1.5 ലക്ഷം മെട്രിക് ടൺ അരി നൽകുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി . എന്നാൽ അരി നൽകിയിരുന്നില്ലെന്ന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ) അറിയിച്ചു. ബിജെപിക്കാർ ഒരുപാട്…
Read Moreഹൃദയാഘാതം മൂലം പോലീസുകാരി കുഴഞ്ഞു വീണ് മരിച്ചു ; അനാഥമായി കുഞ്ഞ്
ബെംഗളൂരു: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പോലീസുകാരി ഹൃദയാഘാതം മൂലം മരിച്ചു. ബെംഗളൂരുവിലെ കെങ്കേരി പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്തിരുന്ന പോലീസുകാരി പ്രിയങ്കയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി കെങ്കേരി ട്രാഫിക് പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഞായറാഴ്ച പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ ശേഷം രാത്രി 11.30ഓടെയാണ് പ്രിയങ്കയ്ക്ക് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയിൽ പോകാൻ പോലും കഴിയാതെ കിടപ്പിലായെന്നാണ് അറിയുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കർണാടക പോലീസ് ഡിപ്പാർട്ട്മെന്റിൽ ചേർന്ന പ്രിയങ്ക 2018 വിവാഹിതയായത്. ലോകത്തെ ബാധിച്ച മഹാമാരി മൂലം…
Read Moreവെള്ളത്തിനു പകരം ആസിഡ് കുടിച്ച പെൺകുട്ടി മരിച്ചു
ചെന്നൈ∙ വെള്ളത്തിനു പകരം അബദ്ധത്തിൽ സ്പിരിറ്റ് കുടിച്ച കിഡ്‌നി രോഗിയായ ഒൻപതുകാരി മരിച്ചു. മധുരയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. സ്പിരിറ്റു കുടിച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് കുട്ടി മരിച്ചത്. മകളുടെ ബെഡിന് സമീപം നഴ്‌സ് സ്പിരിറ്റ് വച്ചതായും വെള്ളത്തിനു പകരം അബദ്ധത്തിൽ ഇത് കുടിക്കാൻ കൊടുക്കുകയായിരുന്നുവെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. എന്നാൽ സ്പിരിറ്റ് കുടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന വാദം ആശുപത്രി അധികൃതർ തള്ളി. മസ്തിഷ്കാഘാതത്തെ തുടർന്നാണ് പെൺകുട്ടിയുടെ മരണമെന്നാണു പോസ്റ്റ്മാർട്ടത്തിൽ പറയുന്നത്. സ്പിരിറ്റ് കുടിച്ചയുടൻ തന്നെ പെൺകുട്ടി തുപ്പിക്കളഞ്ഞതാണെന്നും കുട്ടിയുടെ ഉള്ളിൽ വളരെ കുറവ്…
Read More‘ജവാന്‍’ ഉത്പാദനം വർധിപ്പിക്കാൻ ഒരുങ്ങി കേരളം
തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ് പോകുന്ന ‘ജവാന്‍’ റമ്മിന്‍റെ ഉത്പാദനം വരുന്ന ബുധനാഴ്ച മുതല്‍ വര്‍ധിപ്പിക്കും. ഉത്പാദന ലൈനുകളുടെ എണ്ണം നാലില്‍ നിന്ന് ആറാക്കി ഉയര്‍ത്തിയതോടെയാണ് അധികം ലിറ്ററുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നത്. നിലവില്‍ ഉത്പാദിപ്പിക്കുന്നത് പ്രതിദിനം 8000 കെയ്സാണ്. അത് 12,000 ആയിട്ട് വര്‍ധിക്കും. പ്രതിദിനം നാലായിരം കെയ്സ് അധികം. മദ്യം നിര്‍മ്മിക്കുന്നതിനുള്ള എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ (ഇഎൻഎ) സംഭരണം നിലവിലെ 20 ലക്ഷം ലീറ്ററില്‍ നിന്ന് 35 ലക്ഷം ലീറ്ററാക്കി ഉയര്‍ത്താൻ അനുമതി തേടി ജവാൻ റമ്മിന്‍റെ ഉത്പാദകരായ ട്രാവൻകൂര്‍ ഷുഗര്‍…
Read Moreബെംഗളൂരുവിലക്ക് സ്പെഷ്യൽ ട്രെയിൻ നാളെ മുതൽ
തിരുവനന്തപുരം: കൊച്ചുവേളി– ബെംഗളൂരു സെക്‌ഷനിൽ സ്‌പെഷ്യൽ ട്രെയിൻ. കൊച്ചുവേളി- എസ്‌എംവിടി ബംഗളൂരു (06211) എക്‌സ്‌പ്രസ് 18 മുതൽ ജൂലൈ രണ്ടു വരെയുള്ള ഞായറാഴ്‌ചകളിൽ കൊച്ചുവേളിയിൽ നിന്ന് വൈകിട്ട് അഞ്ചിന് പുറപ്പെടും. എസ്‌എംവിടി ബംഗളൂരു- കൊച്ചുവേളി (06212) എക്‌സ്‌പ്രസ് 19 മുതൽ ജൂലൈ മൂന്നുവരെയുള്ള തിങ്കളാഴ്‌ചകളിൽ പകൽ ഒന്നിന് എസ്‌എംവിടി ബംഗളൂരുവിൽ നിന്ന് പുറപ്പെടും. ടിക്കറ്റുകൾക്ക് സ്‌പെഷ്യൽ നിരക്കാണ്. ട്രെയിനുകൾക്ക് റിസർവേഷൻ ആരംഭിച്ചു.
Read Moreലണ്ടനിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു, മറ്റൊരു മലയാളി അറസ്റ്റിൽ
ലണ്ടൻ: ലണ്ടനിൽ മലയാളി യുവാവ് മറ്റൊരു മലയാളിയുടെ കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പള്ളി നഗർ സ്വദേശി അരവിന്ദ് ശശികുമാറാണ് കൂടെ താമസിക്കുന്ന സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നെന്നാണ് വിവരം. സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. അരവിന്ദ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് റിപ്പോർട്ടുകൾ. പെക്കാമിലെ കോൾമാൻ വേ ജങ്ഷന് സമീപത്തെ സതാംപ്ടൺ വേയിൽ ഒരു കടമുറിയുടെ മുകളിലായിരുന്നു ഇരുവരും മറ്റ് മൂന്നു സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്നത്. സംഭവത്തിൽ കൂടെ താമസിക്കുന്ന 20 വയസ്സുകാരനായ മലയാളിയെ പോലീസ്…
Read More