ലണ്ടനിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു, മറ്റൊരു മലയാളി അറസ്റ്റിൽ 

ലണ്ടൻ: ലണ്ടനിൽ മലയാളി യുവാവ് മറ്റൊരു മലയാളിയുടെ കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പള്ളി നഗർ സ്വദേശി അരവിന്ദ് ശശികുമാറാണ് കൂടെ താമസിക്കുന്ന സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നെന്നാണ് വിവരം.

സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. അരവിന്ദ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് റിപ്പോർട്ടുകൾ. പെക്കാമിലെ കോൾമാൻ വേ ജങ്ഷന് സമീപത്തെ സതാംപ്ടൺ വേയിൽ ഒരു കടമുറിയുടെ മുകളിലായിരുന്നു ഇരുവരും മറ്റ് മൂന്നു സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്നത്. സംഭവത്തിൽ കൂടെ താമസിക്കുന്ന 20 വയസ്സുകാരനായ മലയാളിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു

അരവിന്ദും കുത്തിയ മലയാളി സുഹൃത്തും മറ്റു രണ്ടു പേരുമുള്‍പ്പെടെ നാലുപേരാണ് ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ഫ്ലാറ്റില്‍വെച്ച് ഇരുവരും തമ്മിലുണ്ടായ തര്‍ക്കം രൂക്ഷമാവുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. ഫ്ലാറ്റിലെ മറ്റു സുഹൃത്തുക്കളാണ് പോലീസിനെ വിവരം വിളിച്ചറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts