വെള്ളത്തിനു പകരം ആസിഡ് കുടിച്ച പെൺകുട്ടി മരിച്ചു

ചെന്നൈ∙ വെള്ളത്തിനു പകരം അബദ്ധത്തിൽ സ്പിരിറ്റ് കുടിച്ച കിഡ്‌നി രോഗിയായ ഒൻപതുകാരി മരിച്ചു. മധുരയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. സ്പിരിറ്റു കുടിച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് കുട്ടി മരിച്ചത്. മകളുടെ ബെഡിന് സമീപം നഴ്‌സ് സ്പിരിറ്റ് വച്ചതായും വെള്ളത്തിനു പകരം അബദ്ധത്തിൽ ഇത് കുടിക്കാൻ കൊടുക്കുകയായിരുന്നുവെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.  

  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന

എന്നാൽ സ്പിരിറ്റ് കുടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന വാദം ആശുപത്രി അധികൃതർ തള്ളി. മസ്തിഷ്കാഘാതത്തെ തുടർന്നാണ് പെൺകുട്ടിയുടെ മരണമെന്നാണു പോസ്റ്റ്മാർട്ടത്തിൽ പറയുന്നത്. സ്പിരിറ്റ് കുടിച്ചയുടൻ തന്നെ പെൺകുട്ടി തുപ്പിക്കളഞ്ഞതാണെന്നും കുട്ടിയുടെ ഉള്ളിൽ വളരെ കുറവ് സ്പിരിറ്റിന്റെ അംശം മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ എന്നും ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ മധുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
[masterslider id="10"]

Related posts